കാലിക്കട്ട് സര്‍വ്വകലാശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. സര്‍വ്വകലാശാല പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും അറബിക് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പി കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനെ അടിസ്ഥാനമാക്കി ”സാഹിത്യത്തിന്റെ രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ സാഹിത്യം” എന്നതാണ് ചര്‍ച്ച.
സെപ്റ്റംബര്‍ 7ന് 2 മണിക്ക് മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഗ്രന്ഥകാരന്‍ പി.കെ.പാറക്കടവ് മുഖ്യാതിഥിയായി എത്തും. പ്രൊഫ. കെ എസ് പവിത്രന്‍, ഡോ. ആര്‍ വി എം ദിവാകരന്‍, പ്രൊഫ. എന്‍ എ എം അബ്ദുള്‍ ഖാദര്‍, ഡോ. എം ബി മനോജ്, ഡോ. എ ബി മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
മീസാന്‍ കല്ലുകളുടെ കാവല്‍ എന്ന ലഘുനോവലിനു പിന്നാലേ പി.കെ.പാറക്കടവ് എഴുതിയ നോവലാണ് ഇടിമിന്നലുകളുടെ പ്രണയം. യുദ്ധകാഹളം മുഴങ്ങുന്ന ഫലസ്തീനിലെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണിത്. അലയുന്ന രാജ്യമായ ഫലസ്തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുമാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ പ്രമേയം. ഈ പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് സാഹിത്യത്തിന്റെ രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ സാഹിത്യം എന്ന ചര്‍ച്ച സംഘടിപ്പിക്കുന്നത്.
The post കാലിക്കട്ട് സര്‍വ്വകലാശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു appeared first on DC Books.