Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

‘കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍’എന്ന പുസ്തകത്തിന് ആമുഖമായി വി എന്‍. ഹരിദാസ് എഴുതുന്നു

$
0
0

paristhithizzzzപ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സംസ്ഥാനമാണ് കേരളം. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും പുഴകളും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും എല്ലാം കേരളത്തിന്റെ ഹരിതഭംഗിക്ക് മാറ്റുകൂട്ടുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ നയിച്ച വികസനസങ്കല്പത്തില്‍നിന്ന് കേരളവും മുക്തമായിരുന്നില്ല. വലിയ വലിയ അണക്കെട്ടുകള്‍, വൈദ്യുത നിലയങ്ങള്‍, വലിയ വ്യവസായശാലകള്‍തുടങ്ങി വലിയ
നിലയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ മുന്നോട്ട് നയിക്കാനും രാജ്യത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനും ആവശ്യമാണ് എന്ന കാഴ്ചപ്പാട് കേരളത്തിലും എത്തിയിരുന്നു. അതുകൊണ്ടാണ് പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്കിക്കൊണ്ട് ബിര്‍ളയെ ഫാക്ടറി സ്ഥാപിക്കാന്‍ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭതന്നെ കേരളത്തിലേക്കു ക്ഷണിച്ചു കൊണ്ടുവന്നത്.

പെരിയാറിന്റെ തീരവും ചാലിയാറിന്റെ തീരവും വ്യവസായശാലകള്‍ക്ക് ആസ്ഥാനമായി. വ്യവസായങ്ങള്‍ക്കുള്ള ക്ഷണം വ്യവസായിക മലിനീകരണങ്ങള്‍ക്കുള്ള ക്ഷണപത്രം കൂടിയായി മാറി. കേരളത്തിലെ പരിസ്ഥിതിസമരങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ അതിലെ ഒരു പ്രധാന അദ്ധ്യായം വ്യവസായ മലിനീകരണങ്ങള്‍ക്കെതിരേയുള്ള സമരങ്ങളാണ്. ചാലിയാര്‍ പുഴയുടെ സംരക്ഷണത്തിനായി മാവൂര്‍ ഗ്രാസിം ഫാക്ടറിക്കെതിരേ നടന്ന സമരം, ചാലിയാര്‍ സമരനായകന്‍ റഹ്മാന്റെ രക്ത സാക്ഷിത്വം, ഏലൂരിലെ ഫാക്ടറികള്‍ക്കെതിരേ പെരിയാര്‍ സംരക്ഷണത്തിനായി നടക്കുന്ന സമരം തുടങ്ങി ഇന്ന് ചാലക്കുടിപ്പുഴ സംരക്ഷണത്തിനായി നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരേ കാതിക്കുടത്ത് നടക്കുന്ന സമരംവരെ അത് എത്തിനില്ക്കുന്നു.

book-2പ്രകൃതിവിഭവങ്ങളുടെമേലുള്ള നിയന്ത്രണവും ഉപഭോഗവുമാണ് ലാഭത്തെ നിര്‍ണ്ണയിക്കുന്നത് എന്നതുകൊണ്ട് പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്ത് ലാഭത്തെ പെരുപ്പിക്കുക എന്നത് മുതലാളിത്ത കോര്‍പ്പറേറ്റ് സങ്കല്പനങ്ങളുടെ അടിസ്ഥാനമാണ്. പ്രകൃതിവിഭവങ്ങള്‍ വരും തലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണെന്നും അത് വരുംതലമുറയ്ക്കുകൂടിവേണ്ടി സംരക്ഷിക്കേണ്ട പൊതുസ്വത്താണ് എന്ന തത്ത്വം സ്വാഭാവികമായും മുതലാളിത്തത്തിനെതിരേയുള്ള സമരമായി മാറും. അതുകൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറിക്കെതിരേയുള്ള സമരം ഒരേസമയം ജലവിഭവ സംരക്ഷണത്തിനായുള്ള സമരം എന്ന നിലയിലും അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമനെതിരേയുള്ള സമരം എന്ന നിലയിലും ആഗോളശ്രദ്ധ നേടിയത്. ജീരകപ്പാറയിലും മുണ്ടേരിയിലും വനം സംരക്ഷിക്കുന്നതിനുവേണ്ടി ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥകള്‍ നയിക്കുമ്പോള്‍ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാട് സമൂഹത്തില്‍ വേരോടിയിട്ടില്ല. എന്നുമാത്രമല്ല വനത്തിലെ തടിയെല്ലാം വെട്ടി ഉപയോഗിക്കാനുള്ളതാണ് എന്ന ഒരു പൊതുധാരണയും വെച്ചുപുലര്‍ത്തിയിരുന്നു.

അവിടെനിന്ന് സൈലന്റ് വാലിയില്‍ എത്തുമ്പോഴേക്കും കേരളത്തിലെ പരിസ്ഥിതി സമരങ്ങള്‍ പക്വത ആര്‍ജ്ജിക്കുന്നതായി കാണാം. ജനകീയ ഇടപെടല്‍ അല്ലെങ്കിലും ശാസ്ത്രീയവും ചിട്ടയായ പ്രവര്‍ത്തനവും ഇടപെടലും ഒരു പരിസ്ഥിതിസമരത്തെ അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുന്നത് കാണാം. ശാസ്ത്രജ്ഞരും കവികളും എഴുത്തുകാരുമൊക്കെയായിരുന്നു സെലന്റ്‌വാലി പ്രക്ഷോ ഭത്തിന്റെ അമരത്ത്. പരിസ്ഥിതിവാദികള്‍ സമം വികസനവിരോധികള്‍ എന്ന സമവാക്യം രൂപപ്പെടുന്നതും സൈലന്റ്‌വാലിയിലൂടെയാണ്. ഭോപ്പാല്‍ വാതകദുരന്തത്തോട് താരതമ്യം ചെയ്യാവുന്നതോ അതിനെക്കാള്‍ ഭീകരമായതോ ആയ ദുരന്തമാണ് കാസര്‍ഗോഡ് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതുമൂലം വരുത്തിവെച്ചത്. വ്യാപ്തി കണക്കാക്കാന്‍ കഴിയാത്ത ദുരന്തം ഇന്നും അവസാനിക്കാതെ തുടരുന്നു. അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരവും അവസാനിക്കുന്നില്ല.

പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്നാല്‍ കേരളത്തെ നിലനിര്‍ത്തുക എന്നുകൂടിയാണ് അര്‍ത്ഥം. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സമഗ്രമായ പദ്ധതിയും വികേന്ദ്രീകൃതമായ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ട പ്രയോഗവും വിഭാവനം ചെയ്യുന്നതായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. എന്നാല്‍ വലിയ വിവാദങ്ങളും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ചും ജനങ്ങളില്‍ അനാവശ്യഭീതി പടര്‍ത്തിയും രാഷ്ട്രീയ മത്സരത്തില്‍ കരുക്കളായി ദുരുപയോഗം ചെയ്തും ഒരു മഹത്തായ പരിസ്ഥിതി അനുകൂല നീക്കത്തെ ഇല്ലായ്മ ചെയ്തത് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ കാണാം. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തില്‍തന്നെ ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കും മാധവ് ഗാഡിഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കപ്പെടാതെ പോയത്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരം വിനിയോഗിക്കാതെ പോയതിന് വരുംതലമുറ നമ്മളെ കുറ്റക്കാരെന്നുതന്നെ വിധിക്കും.

മലയാളിയുടെ മാറിയ ജീവിതശൈലിയും അനിയന്ത്രിതമായ ഉപഭോഗാസക്തിയും സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ സീമാതീതമാണ്. ഭൂമി, മലയാളിയുടെ നിക്ഷേപലക്ഷ്യമായി മാറിയപ്പോള്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി മണ്ണെടുക്കാനും മറിച്ചു വില്ക്കാനുമുള്ള വിപണനവസ്തുമാത്രമായി. 1960-62 കാലത്ത് 7.90 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്പാടങ്ങള്‍ അരനൂറ്റാണ്ടിനുള്ളില്‍ 1.91 ലക്ഷം ഹെക്ടറായി ചുരുങ്ങി. ലക്ഷക്കണക്കിനു വീടുകള്‍ ഉപയോഗിക്കാതെ പൂട്ടികിടക്കുമ്പോഴും ഇനിയും വീടുകളും ഫ്‌ളാറ്റുകളും നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുപത് വര്‍ഷം അപ്പുറത്തേക്ക് ആവശ്യമുള്ള വീടുകള്‍ നാം ഇന്നേ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്നു. നഗരങ്ങളില്‍ ബഹുനില ഫ്‌ളാറ്റുകളും മാളുകളും വികസനത്തിന്റെ സൂചികകളായി തലയുയര്‍ത്തി നില്ക്കുന്നു. നെല്പാടങ്ങളും തണ്ണീര്‍ ത്തടങ്ങളും എല്ലാം കുഴിച്ചും പുഴകളെ മൃതപ്രായമാക്കിയുമാണ് ഈ നിര്‍മ്മിതിക്കാവശ്യമായ മണല്‍ നാം കണ്ടെത്തുന്നത്. അവശേഷിക്കുന്ന കുന്നുകളും മലകളുംകൂടി തുരന്നും ഇടിച്ചു നിരപ്പാക്കിയും മെറ്റലും പാറപ്പൊടിയും M – sand എന്നിവയുമുണ്ടാക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരേയും ക്വാറി ഖനന യൂണിറ്റുകള്‍ക്ക് എതിരേയും നടക്കുന്ന സമരങ്ങള്‍ ഇന്ന് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

വികസിത, ഉപഭോഗ, ആഡംബരപ്രിയനായ മലയാളി സൃഷ്ടിച്ചുവിടുന്ന മാലിന്യങ്ങള്‍ മലയാളിക്കുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു. നഗരത്തിന്റെ വിഴുപ്പ് ചുമക്കാനുള്ള കുപ്പത്തൊട്ടികളായി നഗരപ്രാന്തങ്ങള്‍ മാറുന്നു. വിളപ്പില്‍ശാലയും ലാലൂരും ഞെളിയന്‍പറമ്പും ചക്കംകണ്ടവുമെല്ലാം മലയാളിയുടെ ജീവിതശൈലിയുടെ സൃഷ്ടികളാണ്. മാലിന്യരഹിതമായ ഒരു ശൈലി ജീവിതത്തില്‍ നിര്‍ബന്ധിതമായി നടപ്പാക്കാത്തിടത്തോളംകാലം മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നുമൊരു തലവേദയായി തുടര്‍ന്നുകൊണ്ടേയിരിക്കും.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>