Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രണയവും ലഹരിയും തകര്‍ത്തെറിഞ്ഞ ജീവിതം

$
0
0

acid1മാധവനും ആദി, ശിവ എന്നീ ഇരട്ടക്കുട്ടികളുമൊത്ത് ജീവിച്ചിരുന്ന കമലയുടെ ജീവിതത്തിലേക്ക് അവളേക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള ഷാലി കടന്നുവരുന്നു. അതോടെ ലെസ്ബിയന്‍ പ്രണയത്തിന്റെയും എല്‍.എസ്.ഡി അടക്കമുള്ള ലഹരിയുടെയും നാളുകള്‍ക്കിടയില്‍ മാധവന്‍ കമലയെ ഉപേക്ഷിച്ച് പോയി. ലഹരിയുടെ അമിതമായ ഉപയോഗം കമലയെ വിഷാദരോഗിയാക്കിമാറ്റുന്നു..ഇങ്ങനെ കമലുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ആസിഡ് എന്ന നോവലിനെ മുന്നോട്ട് നയിക്കുന്നത്.

മനസില്‍ സാങ്കല്പികമായ ഒരു അപരലോകം സൃഷ്ടിച്ച് അതില്‍ ജീവിക്കുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ കഥപറഞ്ഞ അപരകാന്തി എന്ന നോവലിനു ശേഷം സംഗീത ശ്രീനിവാസന്‍ രചിച്ച  നോവലാണ് ആസിഡ്. ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരിയാണ് ആസിഡിന്റെ പ്രമേയം.അപരകാന്തിയിലെന്നപോലെ വിചിത്രമായ മനോനിലകളുടെ അപരിചിതലോകത്തേക്ക് തന്നെയാണ് ആസിഡ് acidവായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഓര്‍മ്മകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ട് സ്ത്രീകള്‍ നടത്തുന്ന സഞ്ചാരമാണ് ആസിഡ് എന്ന നോവല്‍. കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും കലഹത്തിന്റെയും കഥയില്‍ രണ്ട് കുട്ടികളുടെ ജീവിതവും കടന്നുവരുന്നു. അമ്ലലഹരിയില്‍ കൂടിക്കുഴയുന്നതും ചിതറിത്തെറിക്കുന്നതുമായ ഓര്‍മ്മകളുടെ ആവിഷകരണമെന്ന നിലയിലുള്ള ആഖ്യാനവും ഈ നോവലിനെ വേറിട്ട ഒന്നാക്കി മാറ്റുന്നു.

പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ മകളാണ് സംഗീതാ ശ്രീനിവാസന്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുള്ള സംഗീതയ്ക്ക് അപരകാന്തി എന്ന കൃതിയ്ക്ക് മലയാറ്റൂര്‍ പ്രൈസ് ലഭിച്ചിരുന്നു. കുട്ടികള്‍ക്കായി വെള്ളിമീന്‍ചാട്ടം എന്ന നോവലും അവര്‍ രചിച്ചിട്ടുണ്ട്.

The post പ്രണയവും ലഹരിയും തകര്‍ത്തെറിഞ്ഞ ജീവിതം appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>