2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച എലനോര്‍ കാറ്റന്റെ ‘ദി ലൂമിനറീസ്’ എന്ന നോവല്‍ പ്രശസ്ത ടി വി ചാനലായ ബിബിസി സീരിയലാക്കുന്നു. ചെലിവിഷന്‍ ഫോര്‍ ബിബിസി ടൂ എന്ന പ്രോഗാമിലാണ് ദി ലൂമിനറീസ് ആറ് ഭാഗങ്ങളായി സീരിയല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നത്.
19-ാം നൂറ്റാണ്ടിലെ സ്വര്‍ണ്ണപാടങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ 832 പേജുകളുള്ള ദ ലൂമിനറീസ് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും നീളം കൂടിയ കൃതിയാണ്. 19-ാം നൂറ്റാണ്ടിലെ ന്യൂസിലന്റിനെ വരച്ചുകാട്ടുന്ന ‘ദ ലുമിനാറീസ്’ പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്റെ കഥ പറയുന്നു.
1985ല്‍ ക്യാനഡയില്‍ ജനിച്ച് ആറാം വയസ്സില്‍ സ്വദേശമായ ന്യൂസിലന്റിലേക്ക് മടങ്ങിയ എലനോര്‍ തന്റെ 25-ാം വയസിലാണ് എഴുത്തിന്റെ ലോകത്തത്തെുന്നത്. ദി റിഹേഴ്‌സലാണ് (2008)ആദ്യനോവല്‍. 12 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ കൃതിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ആ നോവലിനു ശേഷം വിക്ടോറിയന്‍ കാലഘട്ടത്തില്‍ ന്യൂസിലന്‍ഡില്‍ നിലനിന്നിരുന്ന സ്വര്‍ണ്ണവേട്ടകളുടെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന ലൂമിനറീസ് കാറ്റന്റെ രണ്ടാമത്ത നോവലാണ്. 2013 സെപ്റ്റംബറിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളില്‍ ഒന്നായ മാന്‍ ബുക്കര്‍ പുരസ്‌കാര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് 28 വയസ്സുകാരിയായ എലനോര്‍ കാറ്റണ്‍.
The post മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച നോവല്‍ ബിബിസി സീരിയലാകുന്നു appeared first on DC Books.