ഫലിതസാമ്രാട്ട്..ചിരിയുടെ തമ്പുരാന്‍…, ആത്മീയാചാര്യന്‍, യോഗിവര്യന്‍ ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത 100 ന്റെ നിറവിലാണ്. ജീവിതത്തിന്റെ പത്ത് പതിറ്റാണ്ടുകളാണ് ജീവിച്ചതുതീര്‍ത്തത്. ഇപ്പോഴും ചിരിയും സൗഹൃദവുമായി ആരോഗ്യവാനായി ഇരിക്കുന്ന അദ്ദേഹത്തിന് ജന്മദിനാശംസകള്‍.. ഒപ്പം അദ്ദേഹം നടന്നുതീര്‍ത്ത വഴികളും അദ്ദേഹത്തിന്റെ തൂലികയിലൂടെ വിരിഞ്ഞ പുസ്തകങ്ങളും ഓര്‍ത്തെടുക്കുകയാണ്.
100 -ാം വയസിലും കര്‍മനിരതമായ ജീവിതം, സാമൂഹ്യ പ്രതിബദ്ധതയോടെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. ചിരിയും ചിന്തയും ഉണര്‍ത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സമൂഹം ഇന്നും കാത്തിരിക്കുന്നു. പൗരോഹിത്യത്തിന്റെ എക്കാലത്തെയും ജനകീയ മുഖമാണ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടേത്. ലോകപ്രശസ്ത മാരാമണ്‍ കണ്‍വന്‍ഷനിലും ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷനിലും വിശ്വാസികളെ അഭിസംബോധനചെയ്ത ഏക വ്യക്തി എന്ന വിശേഷണം ലഭിച്ചതും ഇദ്ദേഹത്തിനുമാത്രമാണ്. ദലൈലാമ അടക്കമുള്ള ആധ്യാത്മിക ആചാര്യന്‍മാരുമായി വേദി പങ്കിടാനും ചിരിയുടെ ഈ വലിയ മെത്രാപ്പൊലീത്തയക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടിലെ എല്ലാ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുകയും അത് തന്നാലാവുംവിധം പരിഹരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം നിരന്തരം ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. വികസനം എന്നത് അതുവരുന്ന സ്ഥലത്തെ അവിടുത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാവണമെന്ന നിരീക്ഷണം മുന്നോട്ടുവച്ചു. ഇങ്ങനെ പുഴയേയും പക്ഷികളേയും എല്ലാം സ്‌നേഹവായ്‌പോടെ പരിപാലിക്കുന്ന അദ്ദേഹം ജനങ്ങളുടെ ആരാധനാപാത്രം കൂടിയാണ്.
ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, കാന്‍സര്‍ എന്ന അനുഗ്രഹം, തിരുഫലിതങ്ങള്‍, ആത്മകഥ, എന്റെ ബാല്യകാല സ്മരണകള്‍ എന്നിവയാണ് അദ്ദേഹത്തിന്റേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ അവേശവും ആത്മവിശ്വാസവും ഉണര്‍ത്തുന്നവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളും.
തന്റെ ജീവിത പരിസരത്തുനിന്നും അനുഭവത്തില്‍നിന്നും ഭാവനയില്‍ നിന്നും വീണുകിട്ടുന്ന സുന്ദര ആശയങ്ങളാണ് അദ്ദേഹം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നത്. പ്രസംഗങ്ങളിലും, പ്രഭാഷണങ്ങളിലും തന്നെ സന്ദര്‍ശിക്കുന്നവര്‍ക്കുമെല്ലാം ആദ്ദേഹം നര്‍മ്മത്തില്‍ പൊതിഞ്ഞ
ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നല്‍കുക. ജനലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകും ചെയ്യുന്ന സ്വര്‍ണ്ണനാവിനുടമായാണ് അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം. അദ്ദേഹത്തിന്റെ ഏതു പ്രസംഗത്തിലും കുടകുടെ ചിരിപ്പിക്കുന്ന ഇത്തരം നര്‍മ്മകഥകളുടെ പ്രവാഹംതന്നെ ഉണ്ടാകും. അത്തരം നര്‍മ്മകഥകളുടെ മികച്ച സമാഹരണമാണ് ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍. തിരുഫലിതങ്ങള്‍ എന്നീ പുസ്തകങ്ങള്‍.
എന്നാല്‍ പ്രതിസന്ധികളെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് കാന്‍സറിനെ ഒരു അനുഗ്രഹമായിക്കണ്ട വിശുദ്ധ ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യമാണ് കാന്‍സര്‍ എന്ന അനുഗ്രഹം. തനിക്ക് കാന്‍സര്‍ എന്ന മാരകമായ അസുഖമാണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചും പിന്നീട് വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പോയതും അവിടുത്തെ അനുഭവങ്ങളും കണ്ടുമുട്ടിയ ആളുകളുടെ അനുഭവങ്ങളും നര്‍മ്മംകലര്‍ന്ന ഭാഷയില്‍ മാര്‍ഫിലിപ്പോസ് വിവരിക്കുന്നു കാന്‍സര്‍ എന്ന അനുഗ്രഹം എന്ന പുസ്തകത്തിലൂടെ.
താന്‍ കടന്നുവന്ന വഴികളും ജീവിതചുറ്റുപാടുകളും പങ്കുവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ. സന്ന്യാസിയായ, ആത്മീയാചാര്യനായ എല്ലാവരോടും കരുണയുള്ള, ഹാസ്യപ്രിയനായ ക്രിസോസ്റ്റത്തെ നമുക്ക് അദ്ദേഹത്തിന്റെ ആത്മകഥയില്‍ കാണാം. നൂറാം വയസ്സിലും നിറം ഒട്ടുംവറ്റിയിട്ടില്ലാത്ത തന്റെ ബാല്യകാലത്തേക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന പുസ്തകമാണ് “എന്റെ ബാല്യകാല സ്മരണകള്‍”.
മലയാളിക്ക് സുപരിചിതനായ ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ചിരിയും ചിന്തയും കാഴ്ചപ്പാടുകളും ഏതെങ്കിലും മതത്തിന്റെയുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ജാതിമതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി, ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. എത്ര പുകഴ്ത്തിയാലും പകര്‍ത്തിയാലും തീരാത്തതാണ് ആ മഹാത്മാവിന്റെ ജീവിതം..!