ലോക ക്ലാസിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ ഈ മാസം 30 ഓടെ അവസാനിക്കും. പ്രീ പബ്ലിക്കേഷൻ ബുക്കിങിലൂടെ പുസ്തകം സ്വന്തമാക്കാൻ സാധിക്കാത്ത വായനക്കാർക്കുള്ള സുവർണാവസരം ഇനി രണ്ടു ദിവസം കൂടി മാത്രമാണുള്ളത്. 4000 രൂപ മുഖവിലയുള്ള ലോക ക്ലാസിക് കഥകളുടെ ഈ ബൃഹദ് സമാഹാരം പോസ്റ്റ് പബ്ലിക്കേഷൻ ഓഫറിലൂടെ 2799 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. വായനയെ സ്നേഹിക്കുന്നവർക്ക് പുസ്തകങ്ങളെ നെഞ്ചോട് ചേർക്കുന്നവർക്ക് ഒരു മുതൽകൂട്ടായിരിക്കും ലോക ക്ലാസിക് കഥകൾ. നിങ്ങളുടെ കോപ്പികൾ ഇന്ന് തന്നെ ഉറപ്പാക്കാം.
എന്‍.എസ്.മാധവന്, വി.പി.ശിവകുമാര്‍ , സി.വി.ബാലകൃഷ്ണന്‍ , അയ്മനം, ജോണ്‍, ബി. മുരളി, മനോജ്കുറൂര്‍, എസ്.ഹരീഷ്, പ്രമോദ് രാമന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരോടൊപ്പം സാഹിത്യകുലപതികളായ എം.ടി , സക്കറിയ , സേതു എന്നിവർ മൊഴിമാറ്റം ചെയ്ത ഈ ബൃഹദ്ഗ്രന്ഥം മലയാള സാഹിത്യത്തിൻറെ സമ്പന്നതയിൽ വിവർത്തനം ചെയ്യപ്പെട്ടത് നാല് വാല്യങ്ങളിലും നാലായിരത്തോളം പേജുകളിലുമായാണ്. ആഗോളസാഹിത്യ പ്രേമികളെ പുളകം കൊള്ളിച്ച ലോകകൃതികൾ ലോകസാഹിത്യത്തിന്റെ അസാധാരണമായ ചാരുത അനുഭവവേദ്യമാക്കുന്നു.
ഡിമൈ 1/8 സൈസില്‍ തയ്യാറാക്കിയ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. പോസ്റ്റ് പബ്ലിക്കേഷൻ വില 2799/- രൂപയാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകം 2949 രൂപയ്ക്ക് ലഭിക്കും. മികച്ച അച്ചടി നിലവാരത്തിലുള്ള പുസ്തകം പരിശോധിച്ചശേഷം വായനക്കാര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥാവലി കാണുവാനും വായിക്കാനുമുള്ള അവസരം കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ്ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്.