മഹാകവി പാല നാരായണന്‍ നായരുടെ സ്മരണയ്ക്കായി കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ‘മഹാകവി പാലാ പുരസ്‌കാരം’ ചെമ്മനം ചാക്കോയ്ക്ക് ആഗസ്റ്റ് 16ന് സമ്മാനിക്കും. വൈകിട്ട് 3 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ 50,000രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന മഹാകവി പാലാ പുരസ്‌കാരം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ചെമ്മനം ചാക്കോയ്ക്ക് സമര്‍പ്പിക്കും.
ബാങ്ക് പ്രസിഡന്റും അവാര്‍ഡ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ. ജോര്‍ജ് സി കാപ്പന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിക്കും. ജൂറിചെയര്‍മാന്‍ പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍ ആമുഖപ്രഭാഷണം നടത്തും. തുടര്‍ന്ന് കവിയും ഗ്രന്ഥകാരനും അവാര്‍ഡ് കമ്മിറ്റി അംഗവുമായ ചാക്കോ സി പൊരിയത്ത് മഹാകവി പാലാ നാരായണന്‍നായരുടെ ജീവിത രേഖ അവതരിപ്പിക്കും. ഏഴാച്ചേരി രാമചന്ദ്രന്‍ ആദരഭാഷണം നടത്തും. പാലാ സഹൃദയസമിതി പ്രസിഡന്റ് രവി പാലാ പ്രശസ്തിപത്ര പാരായണം നിര്‍വ്വഹിക്കും. എം എസ് ശശിധരന്‍, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ ആശംസകളറിയിയിക്കും. പുരസ്‌കാരജേതാവ് ചെമ്മനം ചാക്കോ മറുപടിപ്രസംഗം നടത്തും.
പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍, പ്രൊഫ. സി ജെ സെബാസ്റ്റ്യന്‍, കൈനിക്കര ഷാജി എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് ചെമ്മനം ചാക്കോയെ മഹാകവി പാലാ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
The post മഹാകവി പാലാ പുരസ്‌കാര സമര്‍പ്പണം ആഗസ്റ്റ് 16ന് appeared first on DC Books.