കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്ക് കയറിക്കൂടണമെന്നാഗ്രഹിക്കുന്നവരെല്ലാം എഴുതാറുള്ള പരീക്ഷയാണ് എല്‍ഡിസി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവിധമേഖലകളിലെക്കുള്ള ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണിത്. എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരം ഈ പരീക്ഷയ്ക്ക് ആവശ്യമാണ്. പരീക്ഷയുടെ ചോദ്യങ്ങളെല്ലാം തന്നെ നാം കേട്ടതോ വായിച്ചു പോയതോ ആണെന്ന തോന്നല്‍ ഉണ്ടാകുമെങ്കിലും, ശരി ഉത്തരം തിരഞ്ഞെടുക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതാണ് പ്രശ്‌നം.
എല്‍ഡി ക്ലര്‍ക്ക് പരീക്ഷ രീതിയും ചോദ്യഘടനയും, ചോദ്യങ്ങളുടെ വ്യക്തിത്വവും മനസിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മുന്‍വര്‍ഷ പി.എസ്.സി എല്‍ഡി ക്ലര്‍ക്ക് ചോദ്യ പേപ്പറിലൂടെ കടന്ന് പോകുന്നതാണ്. പരീക്ഷ വിഷയങ്ങളെ സ്വയം അപഗ്രഥിച്ച് കണ്ടെത്താന്‍ അമൂല്യങ്ങളായ വസ്തുതകളെ തിരിച്ചറിയാനും എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഘടനയും ചോദ്യരീതികളും മനസിലാക്കനും ഉള്‍ക്കൊള്ളാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് അവസരം നല്‍കുന്നു.പൊതു വിജ്ഞാനത്തിലുള്ള അറിവിന്റെ പിന്‍ബലമാണ് പരീക്ഷ വിജയത്തിന് ഏറ്റവും സുപ്രധാനമായ ഘടകം. 50ശതമാനം വൈയ്‌റ്റേജാണ് പൊതു വിജ്ഞാനത്തിലുള്ളത്. മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വളരെ വിശാലമായ വിഷമയാണ് പൊതുവിജ്ഞാനം. വളരെ ആസുത്രിതമായും ചിട്ടയോടും അറവിനെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ മാത്രമേ പൊതു വിജ്ഞാനത്തെ മെരുക്കിയെടുക്കാന്‍ സാധിക്കൂ. ഓരോ ഓരോ വിഷയങ്ങളിലൂടെ സഞ്ചരിച്ച് അറിവിന്റെ ശകലങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തി അടര്‍ത്തിയെടുത്ത് പഠിച്ച് മുന്നേറണം. ഒരു വിഷയം പോലും വിട്ടുകളയാതെ മൊത്തം വസ്തുതകള്‍ പഠിച്ചെടുക്കുന്ന ശൈലി ആവിഷ്‌കരിച്ചാല്‍ മാത്രമേ വിജയം എത്തിപ്പിടിക്കാനാവൂ
ഒരു എല്‍ഡിസി പരീക്ഷകൂടി അടുത്തുവരുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പഠനസഹായിയാണ് എല്‍ഡിസി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും എന്ന പുസ്തകം. 2013 മുതല്‍ 2016 വരെ പിഎസ്‌സി നടത്തിയ എല്‍ഡിസി നിലവാരത്തിലുള്ള (എല്ലാ ജില്ലയിലെയും) ചോദ്യപേപ്പറുകളുടെ വിശകലനമാണ് ഡി സി ബുക്‌സ് ഐറാങ്ക് ഇംപ്രിന്റില്‍ തയ്യാറാക്കിയ എല്‍ഡിസി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും എന്ന പുസ്തകം.
എല്‍ഡിസി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും എന്ന പുസ്തകത്തില്‍ പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ്, ഗണിതം, മലയാള ഭാഷ എന്നീ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വേര്‍തിരിച്ച് ടൈം സേവിങ് മെതേഡിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ അനേകായിരം അനുബന്ധ വസ്തുതകളും അപൂര്‍വ്വ വസ്തുതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ പിഎസ് സി പരീക്ഷകളില്‍ 50 ശതമാനവും മുന്‍വര്‍ഷത്തെ ചോദ്യങ്ങളാണ് ആവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന എല്‍ഡിസി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തമ സഹായിയും വഴികാട്ടിയുമാകുമെന്നതില്‍ സംശയമില്ല.
The post എല്‍ഡിസി മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും അനുബന്ധവസ്തുതകളും appeared first on DC Books.