മഹാകാവ്യം മുതല്‍ ഒറ്റവരിക്കവിത വരെ കവിതയ്ക്ക് രൂപഭേദങ്ങള്‍ ഏറെയാണ്. ഓരോ കാവ്യസമ്പദായവും ലോകത്തിന്റെ കാവ്യസംസ്‌കൃതിയുടെ ഭാഗമാണ്. ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റാന്‍ മലയാളികള്‍ മടിച്ചിട്ടില്ല. ഈ കാവ്യരീതിയെ അവലംബിച്ച് അജിത്കുമാര്‍ ആര്‍ രചിച്ച നൂറുകണക്കിന് മൂന്നുവരി കവിതകളുടെ സമാഹാരമാണ് ഒറ്റത്തുള്ളിപെയ്ത്ത്.
മൂന്നുവരികളിലൂടെ വരച്ചിടുന്ന ആശയപ്രപഞ്ചം വളരെ വലുതാണെന്ന് ഒറ്റത്തുള്ളിപ്പെയ്ത്തിലൂടെ കടന്നുപോകുന്ന വായനക്കാര്‍ക്ക് ബോധ്യമാകും. വായനക്കാരുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങള്‍ കൊണ്ട് വരയ്ക്കുന്ന ഒരു നേര്‍രേഖയാണിതെന്ന് നിസ്സംശയം പറയാം. ഒരു ഖണ്ഡിക ഉപയോഗിക്കേണ്ടിടത്ത് ഒരു വരിയും ഒരു വരി ഉപയോഗിക്കേണ്ടിടത്ത് ഒരു വാക്കും ഒരു വാക്കുപയോഗിക്കേണ്ടിടത്ത് ഒരു നിശ്ശബ്ദതയും കൊണ്ട് ആകര്‍ഷകമാകുന്നുണ്ട് ഈ ഒറ്റത്തുള്ളിപ്പെയ്ത്ത്.
രാഷ്ട്രീയവും ആക്ഷേപഹാസ്യവും സമകാലിക ജീവിത പ്രശ്‌നങ്ങളും ദാര്‍ശനികതയുമെല്ലാം നീതിയെക്കുറിച്ചുള്ള ഉള്‍പ്പിടച്ചിലുകളും കുറിക്കുകൊള്ളും വിധം സസൂക്ഷ്മം മൂന്നുവരികളില്‍ ആവാഹിക്കുകയാണ് അജിത്കുമാര്‍. ചെറുതുള്ളിയിലെ വിസ്മയക്കടലായി ഈ ഒറ്റത്തുള്ളിപ്പെയ്ത്ത് വായനക്കാരെ നനയ്ക്കും… കുളിര്‍പ്പിക്കും… ചിരിപ്പിക്കും… ചിന്തിപ്പിക്കും.
മൈത്രി അഡ്വര്‍ട്ടൈസേഴ്‌സ് എന്ന സ്ഥാപനത്തില്‍ സീനിയര്‍ ഐഡിയേഷന്‍ ഡയറക്ടറാണ് അജിത്കുമാര്‍ ആര്‍. പരസ്യരംഗത്തെ ബഹുമതിയായ പെപ്പര്‍ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ചുരിങ്ങിയ വാക്കുകളില്‍ ആകര്‍ഷകമായ പരസ്യങ്ങളിലൂടെ ഒരു പ്രോഡക്ട് മാര്‍ക്കറ്റ് ചെയ്യുന്ന സൂക്ഷ്മതയാവാം ഒറ്റത്തുള്ളിപ്പെയ്ത്തിനെ ഇത്രയും ആകര്‍ഷകമാക്കിയത്.
The post ഹൈക്കുകവിതകളുടെ ഒറ്റത്തുള്ളിപ്പെയ്ത്ത് appeared first on DC Books.