കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന പുസ്തകമാണ് ‘മായുന്നു മഞ്ഞും മഴയും’. ആഗോള താപനവും കാലാവസ്ഥാമാറ്റങ്ങളും ഇന്നൊരു യാഥാർഥ്യമാണ്. ഇവ താളം തെറ്റിയ മഴ , കടുത്ത വേനൽ , കൊടുങ്കാറ്റുകൾ , ഭക്ഷ്യക്ഷാമം ,തുടങ്ങിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിട വരുത്തുമെന്ന് ശാസ്ത്രലോകം പൊതുവിൽ അംഗീകരിച്ചു കഴിഞ്ഞതുമാണ്. ആഗോളതാപനവും , കാലാവസ്ഥാ മാറ്റവും എന്താണെന്നും എങ്ങനെയാണെന്നും ശാസ്ത്രീയമായി വിശദീകരിക്കാനാകും. എന്നാൽ അതിനുള്ള കാരണവും പരിഹാരവും രാഷ്ട്രീയമായി തന്നെ മനസിലാക്കേണ്ടതുണ്ട്. ഇതിനായുള്ള രാഷ്ട്രീയ ചർച്ചകളും പരിപാടികളും അനിവാര്യമാണ്.അത്തരം ചർച്ചകൾക്കും നിലപാടുകൾക്കും അതുവഴി ഉയർന്നുവരുന്ന സമര മുഖങ്ങൾക്കും ശക്തിപകരുന്ന രചനയാണ് ‘മായുന്നു മഞ്ഞും മഴയും’.
കോഴിക്കോട്ടെ ഒരു സര്‍ക്കാര്‍ സ്കൂളിൽ ആറാം ക്ലാസ്സിലെ പരീക്ഷ നടക്കുന്നു. പിന്‍ബെഞ്ചിലിരുന്ന് ബാബു ധൃതിയില്‍ ഉത്തരങ്ങെളഴുതുകയാണ്. ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകുന്നത് എന്തുകൊണ്ട് ? ചോദ്യം ബാബുവിനെ കുഴപ്പത്തിലാക്കി. അവൻ ആലോചനയിലാണ്ടു. ഒരെത്തും പിടിയും കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞ പ്പോഴാണ് അവൻ അനുജന് പനിപിടിച്ച് ആശുപ്രതിയിലായതും നെറ്റിയിൽ ഐസ് വച്ച് ‘അമ്മ ശരീരത്തിലെ ചൂട് അകറ്റാൻ ശ്രമിച്ചതുമെല്ലാം ഓർമ്മ വന്നത് . അന്ന് കുഞ്ഞനുജന്റെ നെറ്റിയിലെ ചൂടുകൊണ്ട് ഐസ് ഉരുകുന്നത് അവന്‍ അത്ഭുതേത്താെടെ
നോക്കി നിന്നതാണ്.
പിന്നെ ഒട്ടും താമസിച്ചില്ല. അവന്‍ ഉത്തരക്കടലാസില്‍ എഴുതി: ‘അവനിക്ക് പനിയാണ്…’
അടുത്ത ദിവസം ഉത്തരക്കടലാസ് നോക്കി മാര്‍ക്കിടാനിരുന്ന ബഷീര്‍ മാഷ് അത്ഭുതംകൂറി. ഇത്രയും ചെറിയ പയ്യന് ആഗോളതാപനത്തെ ക്കുറിച്ചും കാലാവസ്ഥാമാറ്റെത്തക്കുറിച്ചുെമാെക്ക അറിയുമെന്നോ !! അതും ക്ലാസ്സില്‍ ശരാശരിയില്‍ മാത്രം പോയിരുന്ന ബാബുവിന്! മാഷ് പിന്നെയും ഉത്തരക്കടലാസ്സില്‍ നോക്കി. അതെ , അവനി എന്നാല്‍ ഭൂമി. അവനിക്ക് പനിയാണ്. ഭൂമിക്ക് പനിയാണ്. അതായത് ഭൂമിയിലെ ചൂട്കൂടുകയാണ്. ആഗോളതാപനം തന്നെ !! അതിന്റെ ഫലമാണല്ലോ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും വരൾച്ചയുമൊക്കെ ഉണ്ടാകുന്നത്. ഹാ! മാഷിന് രോമാഞ്ചമുണ്ടായി. താന്‍ പഠിപ്പിച്ച കുട്ടികള്‍ ഇത്രയും അഗാധമായി ചിന്തിക്കുന്നല്ലോ …മാത്രമല്ല , ആ ആശയം അവന്‍ എത്ര ആറ്റിക്കുറുക്കിയാണ് എഴുതിയിരിക്കുന്നത്! മാഷ് ബാബുവിന്റെ ഉത്തരക്കടലാസ്സില്‍ ആ ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കി. വീണ്ടും ഉത്തരക്കടലാസ്സില്‍ നോക്കി നിര്‍വൃതി പൂണ്ടിരുന്നു.
അടുത്തിടെ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിച്ച ഒരു പോസ്റ്റ് ആണിത്. വിദ്യാര്‍ഥി പറയാതെ പറഞ്ഞ, അധ്യാപകനെ വിസ്മയിപ്പിച്ച ആ ഉത്തരം– അവനിക്ക് പനിയാണ്–അതൊരു കടുത്ത യാഥാര്‍ഥ്യമാണ്. ഭീതിദമായ സത്യമാണ്.
ഭൂമിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നതിനാൽ എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ട ഒരു ആഗോള പ്രശ്‌നമാണ് ഭൗമാന്തരീക്ഷത്തിലെ ചൂട് കൂടുന്നതും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാമാറ്റവും.സംഗതി പ്രധാനമാണെങ്കിലും ആ ഒരു ഗൗരവം ഇൗ വിഷയത്തിനു ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. മാധ്യമങ്ങളിലൂടെ ഇന്ന് മറ്റു പല കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നതും തല പുകയ്ക്കുന്നതും. അതു
കൊണ്ടുതന്നെ ഭൂമി ചൂടാവുന്നതിെന്റ ശാസ്ത്രവും പരിഹാരത്തിന്റെ രാഷ്ട്രീയവും വിശദമായിത്തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. അതിനായുള്ള ഒരു എളിയ ശ്രമമാണ് കെ രമയും ടി പി കുഞ്ഞിക്കണ്ണനും ‘മായുന്നു മഞ്ഞും മഴയും’ എന്ന പുസ്തകത്തിലൂടെ നടത്തുന്നത്. പാരീസില്‍ നടന്ന 21 മത് കാലാവസ്ഥാ ഉച്ചകാടി (2015 നവംബര്‍-ഡിസംബര്‍) യുടെ തുടര്‍ച്ചയായാണ് ഇൗ പുസ്തകം തയ്യാറാക്കിയത്.