ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയും അലച്ചിലും ഒക്കെകൊണ്ട് മടുത്ത ഓരോ സാധാരണക്കാരന്റെയും സ്വപ്‌നമായി മാറിയിരിക്കുകയാണ് ഒരു സര്‍ക്കാര്‍ ജോലി. അതിനായുള്ള പ്രയത്‌നത്തിലാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും. ഇപ്പോഴാകട്ടെ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ പടിവാതിലെത്തിനില്‍ക്കുകയാണ്. എങ്ങനെയും ഈ ജോലി നേടിയെടുക്കണം എന്നാണ് ഓരോരുത്തരുടെയും ചിന്ത. അതുകൊണ്ടുതന്നെ ഈ ജോലിക്കായുള്ള മത്സരവും കഠിനമാവുകയാണ്. ഡിഗ്രിക്കൊപ്പം പി എസ് സി പഠനവും നടത്തുന്നവര്‍ ഇന്ന് ഏറെയാണ്. 2017 എല്‍ഡിസി പരീക്ഷക്കായി ലക്ഷക്കണക്കിനാളുകളാണ് തയ്യാറെടുക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ പരീക്ഷയെഴുതുമ്പോഴും ശരിയായ പഠനത്തോടെ പരീക്ഷയെ സമീപിക്കുന്നവര്‍ കുറവാണ്. ശരിയായ പഠനമെന്നാല്‍ സിലബസ് അനുസരിച്ചുള്ള പഠനം.
സിലബസിനെയും മുന്‍വര്‍ഷചോദ്യപ്പേപ്പറുകളെയും മുന്‍നിര്‍ത്തിയുള്ള പഠനത്തിലൂടെ ഉദ്യോഗാര്‍ത്ഥി വിജയത്തിന്റെ മുക്കാല്‍ഭാഗവും കടക്കുന്നു. ഇനിയുള്ളത് പഠിച്ചെടുത്തത് ഓര്‍ക്കുവാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരത്തില്‍ എത്തിച്ചേരുവാനുള്ള ടിപ്‌സുകള്‍ സ്വായത്തമാക്കാനുമുള്ള മാര്‍ഗ്ഗങ്ങളാണ്. ഈ ലക്ഷ്യത്തില്‍ എത്തിച്ചേരുവാനുള്ള പഠനസഹായികള്‍ ഇന്നു ലഭ്യമാണ്. വില്‍പ്പനയില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന കോഡ്മാസ്റ്റര്‍
പരമ്പരയിലെ പുസ്തകങ്ങള്‍ ഈ രംഗത്ത് മികച്ച വഴികാട്ടികളാണ്.
കോഡ് മാസ്റ്റര്‍ പരമ്പരയില്‍ ഇപ്പോള്‍ മൂന്ന് പുസ്തകങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. കോഡ് മാസ്റ്റര്‍1, കോഡ് മാസ്റ്റര്‍2. ഈ പരമ്പരയിലെ മൂന്നാമത്തെയും എല്‍ഡിസി പരീക്ഷയ്ക്കായി പ്രത്യേകം തിരഞ്ഞെടുത്ത കോഡുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതുമായ പുസ്തകമാണ് കോഡ്മാസ്റ്റര്‍ 3. പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളെ തിരഞ്ഞെടുത്ത് അവയെ കോഡ് രൂപത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കോഡുകളിലൂടെ പഠിച്ചാല്‍ കിട്ടുന്ന ഗുണം ഒരു കോഡില്‍ നിന്നും ആറോ ഏഴോ ഉത്തരങ്ങളിലേയ്ക്ക് ചെല്ലുവാന്‍ കഴിയും എന്നതാണ്.
പിഎസ്‌സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ ആദ്യപുസ്തകം നിങ്ങളെ അറിവിന്റെ സാഗരത്തില്‍ പുത്തന്‍ വഴികളുടെ അടിസ്ഥാനപ്രമാമങ്ങളിലേക്ക് ആഴത്തില്‍ വേരൂന്നാന്‍ സഹായിക്കുമ്പോള്‍ പിഎസ്സി കോഡ് മാസ്റ്റര്‍ രണ്ട്, കോഡ്മാസ്റ്റര്‍ 3 എന്നിവ അറവിന്റെ സമസ്തമേഖലകളിലേക്കും പടര്‍ന്നുകയാറാനാണ് നിങ്ങളെ സഹായിക്കുന്നത്. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുന്ന എന്നതാണ് ആത്യന്തികമായി പുസ്തകത്തിന്റെ ലക്ഷ്യം. ഓര്‍ത്തിരിക്കാനുതകുന്ന ലാളിത്യവും ചേര്‍ച്ചയും മാത്രം മാനദണ്ഡമാക്കിയാണ് കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ കോഡ് പരമ്പര തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ സുനില്‍ജോണ്‍ എസ് ആണ്. 2011 മുതല്‍ സുനില്‍ജോണ്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് ‘ഗുരുകുല’ത്തിലുടെ പി എസ് സി ക്ലാസ്സുകള്‍ നടത്തി വരുന്നു. മത്സരപ്പരീക്ഷകള്‍ക്കായുള്ള ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.