Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

പി കെ പാറക്കടവിന്റെ ‘ഇടിമിന്നലുകളുടെ പ്രണയം ‘എന്ന നോവലിന് നാടകാവിഷ്കാരം

$
0
0

idi-minnalukalude-pranayamഅധിനിവേശത്തിന്റെ ഊക്കിനോടും വരിഞ്ഞു മുറുക്കലുകളോടും ഇടിമിന്നൽ കണക്കെ പ്രതിരോധം തീർക്കുന്ന ധീര വിപ്ലവകാരികളുടെ നാടാണ് ഫലസ്തീൻ. ഫലസ് തീനിലെ ആയിരക്കണക്കിന് പോരാളികളില്‍ ഒരാളാണ് സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഫര്‍നാസ്. ഭൂമിയിലുള്ള തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികില്‍ വന്നെത്താന്‍ അയാള്‍ അവസരം ഒരുക്കുന്നു. ഫലസ് തീനിയന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസ്വസ്ഥപ്രദേശത്തെ മനുഷ്യാവസ്ഥകളിലേക്ക് സഞ്ചരിക്കുന്ന പി കെ പാറക്കടവിന്റെ ‘ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇടിമിന്നലുകളുടെ പ്രണയം ‘ എന്ന നോവലിന് നാടകാവിഷ്‌കരണം.

മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് ഫലസ്തീൻ. ഫലസ്തീനിന്റെ ജീവിതവും ചരിത്രവും രാഷ്ട്രീയവും പ്രമേയമാക്കിയ നോവലിന്റെ നാടകാവിഷ്‌കാരണം സംവിധാനം ചെയ്തത് bok-2അബ്ബാസ് കാളത്തോടാണ്. യുദ്ധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടയിലെ നൊമ്പരങ്ങളും പോരാട്ടങ്ങൾക്കിടയിൽ മൊട്ടിടുകയും പുഷ്പിക്കുകയും ചെയ്ത ആഹ്ലാദങ്ങളും , സന്തോഷങ്ങളും , പ്രണയവും ഉൾച്ചേർന്നതാണ് നാടകം. തൃശ്ശൂർ ദിശ നാടകവേദി കുറ്റിയാടിയിലെ അടയാളം സാംസ്കാരികവേദിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലിന് ആദ്യമായി നാടകാവിഷ്‌കാരം നൽകിയത്. നജീബ് കീലാനിയുടേതാണ് നാടകത്തിന്റെ തിരക്കഥ.

അലാമിയ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് നാടകം മുന്നോട്ട് പോകുന്നത്. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും എല്ലാ പ്രക്ഷുബ്ധതകൾക്കിടയിലും അലാമിയയുടെയും ഫർന്നാസിന്റെയും ജീവിതത്തിൽ വികസിക്കുന്ന പ്രണയത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. യാസർ അറഫാത്ത് , ഷെയ്ഖ് അഹമ്മദ് യാസീൻ , അബ്ദുൽ അസീസ് റൻതീസി തുടങ്ങി ഫലസ്‌തീനുമായി ബന്ധപ്പെട്ട വ്യക്തികളും പ്രസ്ഥാനങ്ങളും മുതൽ മഹാത്മാ ഗാന്ധി വരെയുള്ളവർ നാടകത്തിൽ വന്നുപോകുന്നു.സയണിസ്റ് സേന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തുന്ന ക്രൂരതകളെയും നാടകം വരച്ചു കാട്ടുന്നു.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>