Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

നിഷ്‌കാസിതന്റെ സ്ഥാനാരോഹണം; “കലിപാകം”എന്ന നോവലിന് ഒരു ആസ്വാദനക്കുറിപ്പ്

$
0
0

kalipaakamമഹാഭാരതത്തിലെ വനപര്‍വ്വതത്തിലെ നളദമയന്തി കഥയ്ക്ക് പുതിയ ഭാഷ്യം ചമച്ചിരിക്കുന്ന, കാലം കറുപ്പില്‍ വരച്ചിട്ട കലിയുടെ കഥ പറയുന്ന രാജീവ് ശിവശങ്കറിന്റെ കലിപാകം എന്ന നോവലിന് ജിസ ജോസ് എഴുതിയ ആസ്വാദനക്കുറിപ്പ്.

ഭാരതീയരുടെ സാംസ്‌കാരിക ജീവിതത്തെ ക്രമീകരിച്ച ഗ്രന്ഥങ്ങളാണ് ഇതിഹാസങ്ങള്‍. രചനാകാലഘട്ടത്തിലെ സാംസ്‌കാരിക രാഷ്ട്രീയ ജീവിതാവസ്ഥകള്‍, അവസ്ഥാ ഭേദങ്ങള്‍ എന്നിവയെ ആഴത്തിലും പരപ്പിലും സ്വാധീനിച്ചവ,മൂല്യവ്യവസ്ഥകളെ നിര്‍ണയിച്ചവ. വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. മഹാഭാരതമാവട്ടെ ‘വ്യാസോച്ഛിഷ്ടം ജഗത് സര്‍വ്വം’ എന്ന പ്രമാണത്തെ സാധൂകരിക്കും വിധം ഭാരതീയ ജീവിതവുമായി അഭേദ്യമായി ഇടകലര്‍ന്നു നില്‍ക്കുന്നു. അധികാര സമരങ്ങള്‍,എന്നും പ്രസക്തമായ രാഷ്ട്രതന്ത്രങ്ങള്‍, പലായനങ്ങള്‍, അധിനിവേശങ്ങള്‍, ഹിംസകള്‍, കലാപങ്ങള്‍, പ്രണയം തുടങ്ങി ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യത്യസ്ത തലങ്ങളുടെ സമഗ്രമായ ആവിഷ്‌കാരമാണത്. എക്കാലത്തും സമകാലികമാവുക, ഓരോ വായനയിലും പുതിയതാവുക എന്നത് എല്ലാ രചനകള്‍ക്കും സാധ്യമായതല്ല.

മഹാഭാരതസന്ദര്‍ഭങ്ങളെയാകട്ടെ കൂടെക്കൂടെ വ്യക്തിയും രാഷ്ട്രവും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പുതുമയും കാലികതയും അവസാനിക്കാത്ത തുടര്‍ച്ചയാണ്. വ്യത്യസ്ത രൂപങ്ങളില്‍ മഹാഭാരത കഥകള്‍ ജനമനസില്‍ വേരുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പാഠഭേദങ്ങളും പുനരാഖ്യാനങ്ങളും, മഹാഭാരതത്തെ അവലംബമാക്കിയുള്ള വിഭിന്നാവിഷ്‌കാരങ്ങളാണ്.’മഹാഭാരതം പോലെ അനുസ്യൂതമായും സമഗ്രമായും ബഹുജനബോധമണ്ഡലത്തെ സ്വാധീനിച്ച മറ്റൊന്നില്ല. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലെ ജീവത്തായ ശക്തിധാര പോലെ അത് സ്പന്ദിച്ചുകൊണ്ടിരിക്കുന്നു’വെന്നു നെഹ്രു പറയുന്നതും ഈയര്‍ത്ഥത്തിലാണ്.

പ്രതിഭാശാലിയായ വായനക്കാരനു മുമ്പില്‍ മഹാഭാരതം പുനസൃഷ്ടികള്‍ക്കായുള്ള അവസാനിക്കാത്ത സ്രോതസ്സാവുന്നു .അതില്‍ നിന്ന് പുതിയ ആഖ്യാനലോകങ്ങള്‍ മെനഞ്ഞെടുക്കാന്‍ അയാള്‍ക്കു / അവള്‍ക്കു കഴിയുന്നു. അലൗകികവും ഭൗതികതീതവുമെന്നു തോന്നുന്നവയെ മാനുഷികമായ യുക്തികള്‍ കൊണ്ടു പൂരിപ്പിക്കാനായി വ്യാസന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യപഥങ്ങള്‍ കണ്ടെത്തിയാല്‍ വ്യത്യസ്തമായ നിഗമനങ്ങളും നിരീക്ഷണങ്ങളും സാധ്യമാവുന്നു. മറഞ്ഞിരിക്കുന്നവയുടെ തെളിമയാര്‍ന്ന പ്രത്യക്ഷങ്ങള്‍ .യുക്ത്യതീതമായവയെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ പുതിയ പാഠങ്ങള്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നു. ദമിതമായവ വെളിച്ചപ്പെടുന്നു. ഈ രീതിയില്‍ അധീശയുക്തികള്‍ നിര്‍ണയിച്ച പാഠങ്ങളില്‍ നിന്നും വ്യാഖ്യാനങ്ങളില്‍ നിന്നും വിശ്വസനീയമായ അകലം സൂക്ഷിച്ചു കൊണ്ട് മഹാഭാരതം വനപര്‍വ്വത്തിലെ നളോപാഖ്യാനത്തിലൂടെയുള്ള സഞ്ചാരമാണ് രാജീവ് ശിവശങ്കറിന്റെ കലിപാകം എന്ന നോവല്‍.

kalipakamദ്യൂതകാലത്തും തുടര്‍ന്നും ദുഖാര്‍ത്തരായ ബന്ധുമിത്രാദികളുടെ കുത്തുവാക്കുകള്‍ നിരന്തരം കേട്ട് ആത്മനിന്ദയനുഭവിക്കുന്ന യുധിഷ്ഠിരന്റെ വേദന ശമിപ്പിക്കാനാണ് മഹാഭാരതത്തില്‍ ബൃഹദ്വശമുനി ,യുധിഷ്ഠിരനെപ്പോലെ ചൂതുകളിഭ്രാന്തനായിരുന്ന ,അതു കൊണ്ടു മാത്രം രാജ്യവും കുടുംബവും പ്രണയവും കൈമോശം വരുത്തിയ നളന്റെ കഥ പറയുന്നത്. മനുഷ്യജീവിതത്തിന്റെ അനിര്‍വ്വചനീയമായ ഒഴുക്കുകള്‍ ,വിഘ്‌നങ്ങള്‍ ,പ്രണയത്തിന്റെ ,സ്ത്രീപുരുഷബന്ധത്തിന്റെ നിഗൂഡതകള്‍ ,ആസക്തികള്‍ ,തകര്‍ച്ചകളില്‍ നിന്നു കരുത്തോടെ ഉണര്‍ന്നെഴുന്നല്‍ക്കാനുള്ള സ്ഥൈര്യം തുടങ്ങി എന്തെന്തു ആഖ്യാനസാധ്യതകളാണ് നളോപാഖ്യാനത്തിനുള്ളത്. നളകഥയെ ഉപജീവിച്ചുണ്ടായ ധാരാളം കലാസൃഷ്ടികളുടെ അടിസ്ഥാനവും അതൊക്കെത്തന്നെ. കലിപാകമാവട്ടെ നളദമയന്തീ കഥയുടെ ലാവണ്യഭരിതമായ ബാഹ്യതലത്തെയല്ല ആവിഷ്‌ക്കരിക്കുന്നത്. ഇതിഹാസകാലം മുതല്‍ അല്ലെങ്കില്‍ മനുഷ്യോല്പത്തി മുതല്‍ സമകാലംവരെ നീണ്ടു കിടക്കുന്ന കലി എന്ന സങ്കല്പത്തെയാണ് ഈ നോവല്‍ വിമര്‍ശിക്കുന്നതും വിലയിരുത്തുന്നതും. കലി എന്ന ദുരന്ത നായകന്റെ ജീവിതത്തെ പിന്‍പറ്റുകയാണ് നളനും ദമയന്തിയും മറ്റനേകം കഥാപാത്രങ്ങളും. ചിരഞ്ജീവികളായ കലിദ്വാപരന്മാര്‍. തലമുറകളിലൂടെ ആവര്‍ത്തിക്കപ്പെടുന്ന കലിക്ക് മൂര്‍ത്തരൂപം സങ്കല്പിക്കുന്നു നോവല്‍. ചൂതിലൂടെ, ചതിയിലൂടെ പകയിലൂടെ, ക്രൗര്യത്തിലൂടെ കലി എക്കാലവും അതിജീവിക്കുന്നു. ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളില്‍ സദാ കണക്കുകൂട്ടലുകളുള്ള കലി.

കലിക്കു അവഗണനയുടെ,നിന്ദയുടെ,നിരാസത്തിന്റെ പുരാവൃത്തങ്ങളേയുള്ളു സ്വന്തമായി. കലിയെ തൊട്ടാല്‍ കരിപുരളുമെന്ന വിശ്വാസം. കളിക്കളത്തില്‍ എല്ലാം നേടിയിട്ടും ജീവിതത്തില്‍ പലായനത്തിന്റെ കിതപ്പുകള്‍ മാത്രം ബാക്കിയുള്ളവന്‍.പെട്ടന്നു വിജയം നേടാന്‍,പണക്കാരനാവാന്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ ഉപയോഗപ്പെടുത്തുന്നവരാല്‍ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്നവന്‍.നിരന്തരമായ അധിക്ഷേപങ്ങള്‍ക്കു വഞ്ചനകള്‍ക്കും ഇരയാവുന്നവരുടെ രക്തത്തില്‍ പോലും പ്രതിരോധവും പകയും അലിഞ്ഞു ചേരുന്നത് സ്വാഭാവികം. അവന്‍ പാകപ്പെടുത്തുന്നതാണ് ഇനി വരാനിരിക്കുന്ന ലോകം.ഭൂമിയൊന്നാകെ കലിയുടെ കാല്‍ക്കീഴില്‍ വണങ്ങി നില്‍ക്കുന്ന ,അനന്തകാലത്തോളം കലി ഭരിക്കുന്ന ലോകം.പാലാഴിമഥന സമയത്ത് കഴിക്കാന്‍ കിട്ടിയ അല്പ മാത്രമായ കാളകോടം കൊണ്ടു ബുദ്ധിതെളിഞ്ഞ അസുരനാണു കലി.ത്യാജ്യം എന്ന ചെറിയ രാജ്യത്തിലെ കറുത്ത രാജാവ്. ദേവന്മാരുടെ ചതി തിരിച്ചറിഞ്ഞു ചോദ്യം ചെയ്തതിന് സ്വന്തം വര്‍ഗ്ഗക്കാരാല്‍ പോലും എറിഞ്ഞോടിക്കപ്പെട്ടവന്‍.അന്നു തുടങ്ങിയ അവസാനിക്കാത്ത പലായനങ്ങള്‍,നിരന്തരമായ അവഹേളനം.താന്നിക്കായകളും ചൂതുപടവും കൊണ്ടു കണ്ടെത്തിയ ജീവനോപാധി അതിനുവേണ്ടി കരുക്കളെ വശത്താക്കാന്‍ നടത്തിയ തീവ്രസാധന കലിയുടെ ജീവിതം എന്നും ക്ലേശകരമായ മുള്‍വഴികളിലൂടെയായിരുന്നു.അക്ഷ ഹൃദയം പഠിപ്പിച്ചുകൊടുക്കുമ്പോള്‍ പകുതി രാജ്യം വാഗ്ദാനം ചെയ്ത ശ്രുതനാഭന്‍ എന്ന നിഷധരാജാവ് പഠനശേഷം നട്ടതൊന്നും മുളയ്ക്കാത്ത തരിശുനിലം സമ്മാനിച്ച് വഞ്ചിക്കുന്നു.വാരിക്കോരി പ്രണയം നല്‍കിയിട്ടും വിരുഥിനിയെന്ന സുന്ദരി അയാളെ അവഗണിച്ചു. ഒരിക്കല്‍ അവള്‍ തന്നെയും തീവ്രമായി പ്രണയിക്കുമെന്ന വ്യാമോഹവുമായി കലി അവളുടെ മാളികമുമ്പില്‍ എത്രയോ കാത്തുനിന്നു.സഹോദരീ സ്ഥാനത്തു കണ്ടിരുന്ന ദുരുക്തിയുടെ വിവാഹത്തിന് സ്ത്രീധനമൊരുക്കാന്‍ ചൂതുപടവുമായെത്തിയ കലിയെയും ദ്വാപരനെയും അടിച്ചോടിച്ച വിദര്‍ഭ രാജകുമാരി ദമയന്തി തകര്‍ത്തത് ദുരുക്തിയുടെ ജീവിതം തന്നെയാണ്. കലിക്ക് ദുരുക്തിയെ വിവാഹം ചെയ്യേണ്ടി വരുന്നു.സഹോദരിയെ വിവാഹം ചെയ്തവനെന്ന പഴിയുമായി അവളുടെ ആത്മഹത്യയേല്പിച്ച ആഘാതവുമായി വീണ്ടും പലായനം.

കലിയുടെ വ്യക്തിത്വത്തിനോ ജീവിതത്തിനോ മഹാഭാരതം നളോപാഖ്യാനത്തില്‍ പ്രസക്തിയില്ല. ദമയന്തിയെ സ്വയംവരം ചെയ്യാന്‍ മോഹിച്ചെത്തി നടക്കാത്തതില്‍ വിദ്വേഷം പൂണ്ട് അവരെ വേര്‍പിരിക്കാനെത്തുന്ന വൈരാഗ്യമൂര്‍ത്തിയാണവിടെ കലി പക്ഷേ കലിപാകത്തില്‍ കലിയുടെ ശരികളും യുക്തികളും സുഭദ്രമായി വിലയിരുത്തപ്പെടുന്നു. ദമയന്തിയോടുള്ള മോഹമായിരുന്നില്ല അയാളുടെ പ്രതികാരത്തിനു നിദാനം.’എനിക്കവളോടു മോഹമില്ല.പകയേയുള്ളൂ. ഞാനതിനു കണക്കു വെച്ചിട്ടുണ്ട്. വിദര്‍ഭയില്‍ നിന്നു തുരത്തിയതിന്.ഒരു വിവാഹം മുടക്കിയതിന്. സഹോദരിയെ വിവാഹം ചെയ്തവനെന്ന ചീത്തപ്പേര് സമ്പാദിച്ചു തന്നതിന്,അവളുടെ മരണത്തിന് .പു: 107)പാതിരാജ്യം മോഹിപ്പിച്ചു ചതിച്ച നിഷധയോടും കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ സമ്പാദ്യവും ജീവിതവും തട്ടിത്തെറിപ്പിച്ച ദമയന്തിയോടുമുള്ള അടങ്ങാത്ത കലിയും പകയുമാണ് കലിയുടെ ഓരോ പദ്ധതിക്കും പിന്നിലുള്ളത്.ദമയന്തിയുടെ സൗന്ദര്യം,പുഷ്‌കരനെപ്പോലെ അയാളെ മോഹിപ്പിക്കുന്നേയില്ല. ‘ഉറ്റവരും ഉടയവരുമില്ലാതെ അവള്‍ വനത്തില്‍ അലയണം. കാഴ്ചക്കാര്‍ കല്ലെറിഞ്ഞോടിക്കണം.പലായനത്തിന്റെ വേദന അവളറിയണം. ഞങ്ങളനുഭവിച്ചത് അവളും അറിയണം.എനിക്കവളെ തൊടുക പോലും വേണ്ട.’പു: 108) നിന്ദിതരായ ഒരു വംശത്തിനു വേണ്ടി കൂടിയാണ് അയാളുടെ പകരം ചോദിക്കല്‍. എക്കാലത്തും നിശ്ശബ്ദമാക്കപ്പെടുന്ന കീഴാളവര്‍ഗ്ഗത്തിന്റെ ശബ്ദമാണു കലി. ആധികളും ആശങ്കകളും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നിരന്തരമായി ഓടിത്തീര്‍ക്കുന്ന പീഡിതരുടെ ജീവിതത്തെയാണയാള്‍ പ്രതിനിധീകരിക്കുന്നത്..

കലിപാകത്തില്‍ നളനും ദമയന്തിയുമല്ല കഥ രൂപപ്പെടുത്തുന്നതും മുന്നോട്ടു കൊണ്ടു പോകുന്നതും. സുഖലോലുപനായ രാജോചിതമെന്നു വിധിക്കപ്പെടാത്ത നൈപുണികളുള്ള , ധീരലളിത നായകനായ നളന്‍. അധികാരത്തിന്റെ തണലല്ല ,ജീവിതത്തിന്റെ വെയിലാണ് വേണ്ടതെന്നാഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കു വിഡ്ഡിത്തമെന്നു തോന്നിപ്പിക്കുന്ന കൗതുകങ്ങളുടെയും കൗശലങ്ങളുടെയും രാജകുമാരന്‍.സിരകളില്‍ അദമ്യമായ ദ്യൂതലഹരി. സൗന്ദര്യത്തിന്റെയും ദൃഡനിശ്ചയത്തിന്റെയും പ്രണയത്തിന്റെയും ചേരുവയാണ് ദമയന്തി .അസാധാരണമായ ജീവിത സാഹചര്യങ്ങളിലകപ്പെട്ടുപോവുമ്പോള്‍ അതിനോടു പോരാടാനും ജീവിതം തിരിച്ചുപിടിക്കാനും മനക്കരുത്തുള്ള സ്ത്രീ.സമ്പത്തിന്റെ ,സൗന്ദര്യത്തിന്റെ അധികാരത്തിന്റെ ,കുലമഹിമയുടെ പിന്തുണയും ആനുകൂല്യങ്ങളുമനുഭവിക്കുന്ന നളദമയന്തിമാരല്ല കലിപാകത്തിലെ ആഖ്യാതാക്കള്‍. അവരുടെ ജീവിതം നോക്കിക്കാണുന്നത് കേശിനി ,വാര്‍ഷ്‌ണേയന്‍,പുഷ്‌കരന്‍ ,ദ്വാപരന്‍ ,സോമ കീര്‍ത്തി ഉത്താനപാദന്‍, ഋതുപര്‍ണന്‍ തുടങ്ങിയവരാണ് ഋതുപര്‍ണനൊഴികെ ബാക്കിയെല്ലാവരും നളകഥയിലെ ആശ്രിതരും അപ്രധാനപാത്രങ്ങളും ആ അര്‍ത്ഥത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ കഥയുടെ മുഖ്യസ്ഥലികളിലേക്കു കയറിവരുന്നു. വംശമഹിമയോ സമ്പത്തോ അധികാരമോ ഇല്ലാത്ത കറുത്ത കീഴാളരാജാവിന്റെ അതിജീവനത്തിനായുള്ള ശ്രമങ്ങളാഖ്യാനം ചെയ്യുമ്പോള്‍ അതു സ്വാഭാവികമാവും. പ്രതികാരം രാജ്യം നഷ്ടപ്പെടുത്തിയ രാജാവിന്റെയോ വീണ്ടെടുക്കാന്‍ പ്രേരണ നല്‍കുന്ന രാജ്ഞിയുടെയോ അല്ല.നിരന്തരം മുറിവേല്‍പ്പിക്കപ്പെടുന്ന പ്രണയത്തിലും ജീവിതത്തിലും നിരാസങ്ങളേല്‍ക്കുന്ന എന്നും വഞ്ചനകള്‍ക്കിരയാവുന്ന കലിയുടേതാണ്.

ഗുണപാഠസ്വഭാവമുള്ള ശുഭാന്ത്യ കഥകളെല്ലാം തിന്മയെ പരാജയപ്പെടുത്തി നായികാനായകന്മാര്‍ നേടുന്ന അത്യന്തികവിജയത്തിലാണവസാനിക്കുക.വ്യാസനാവട്ടെ തന്റെ ബൃഹത്തായ കാവ്യത്തിലെ മുഖ്യ കഥാതന്തുവിലും ആയിരക്കണക്കിന് ഉപാഖ്യാനങ്ങളിലും മറ്റു ചില സാധ്യതകള്‍ കൂടി ഒളിപ്പിച്ചിട്ടുണ്ട് ലളിതമായ നേര്‍രേഖാ വായനകളില്‍ തുറന്നു കിട്ടാത്ത അതിശയകരമായ നിഗൂഡതകള്‍..കലിയെ ഉന്മൂലനം ചെയ്ത് സുഖമായി ജീവിക്കുന്ന പ്രത്യക്ഷമായ അവസാനത്തിനു ശേഷവും ഉണ്ടാകാനിടയുള്ള ചില തുടര്‍ച്ചകളിലേക്കാണ് നോവല്‍ കടന്നു ചെല്ലുന്നത്. താല്ക്കാലികമായി പരാജയപ്പെടുന്നുവെങ്കിലും കലിയുടെ വേരുപടലങ്ങള്‍ ഇതിഹാസത്തിലുടനീളം അദൃശ്യമായി പടര്‍ന്നിരിക്കുന്നു . കുരുക്ഷേത്രയുദ്ധം ദ്വാരകയുടെ നാശം മഹാഭാരതത്തിലെ ഹിംസകള്‍ എല്ലായിടത്തും കലിയുടെ സ്പര്‍ശമുണ്ട്.കണ്മുമ്പില്‍ അലകടലാണെങ്കിലും ഇരുപുറം നോക്കാതെ എടുത്തു ചാടി ജീവന്‍ കാക്കേണ്ടിവരുന്നവന്‍ പ്രാണവേദനയോടെ ലോകത്തെ ദംശിക്കുന്നതിലെ ഉഗ്രവിഷമുണ്ട്.ഭൂമിയൊന്നാകെ കലിബാധയേല്‍ക്കുന്ന വരും കാലം നിഷ്‌കാസിതന്റെ സ്ഥാനാരോഹണമാണെന്ന പ്രത്യാശയും.

വേദാന്തസൂത്രഭാഷ്യത്തില്‍ മഹിമയറ്റവനും ഉപേക്ഷിക്കപ്പെട്ടവനുമായ ശുദ്ര ശബ്ദത്തെ അവന്‍ ദു:ഖത്തിലേക്കു കുതിച്ചു,ദു:ഖം അവനിലേക്കു കുതിച്ചു എന്നു ശങ്കരാചാര്യര്‍ അപനിര്‍മ്മിക്കുന്നുണ്ട്. സദാദു:ഖത്തെ തേടിയെത്തുന്ന,ദു:ഖം തേടിയെത്തുന്ന ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനും ഉപേക്ഷിക്കപ്പെട്ടവനുമായ മനുഷ്യനായി കലിയെ വരച്ചെടുക്കാന്‍ കഴിയുന്നുവെന്നതാണ് കലിപാകത്തിന്റെ വ്യതിരിക്തത അക്കാലത്തെ രാഷ്ട്രീയജീവിതം സാമൂഹിക വിവേചനം, അധികാരശ്രേണീകരണം എന്നിവയുടെ വസ്തുതാപരവും ആധികാരികവുമായ വിവരണവും നോവലിലുണ്ട്.ഇതിഹാസത്തെ അവലംബമാക്കുന്ന രചനകളെ സവിശേഷമാക്കുന്നത് അവയുടെ ഭാഷാശില്പം കൂടിയാണ്. കവിത കിനിയുന്ന ആ ഭാഷയില്‍,പ്രണയവും വിരഹവും രാഷ്ട്രതന്ത്രവും ദ്യൂത വര്‍ണനകളും പ്രകൃതി ദൃശ്യങ്ങളും ഒരു പോലെ വശ്യമാവുന്നു. സന്തോഷിക്കാനും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മനുഷ്യന്റെ പിടച്ചിലുകളാണ് തൂത്തും തുടച്ചും കളഞ്ഞാലും പിന്നെയും ആഴത്തില്‍ പടരാന്‍ കലിയെ ശക്തനാക്കുന്നത്. കലിയുടെ പക്ഷത്തുനിന്ന് ജീവിതത്തെ നിരീക്ഷിക്കുന്ന ,നിര്‍വ്വചിക്കുന്ന കലിപാകം അതുകൊണ്ടുതന്നെ ശ്രദ്ധേയമാവുന്നു..

.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>