മെയ് 5 ലോക കാര്‍ട്ടൂണ്‍ ദിമായി ആചരിക്കുമ്പോള്‍..വരയിലൂടെ തീര്‍ത്ത ചിരിയുടെയും ചിന്തയുടെയും കാര്‍ട്ടൂണുകള്‍ക്ക് പ്രാധാന്യംകൂടുകയാണ്. ഹാസ്യ ചക്രവര്‍ത്തിയായ കുഞ്ചന്‍ നമ്പ്യാരുടേയും, കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളത്തിലും കാര്‍ട്ടൂണുകളുടെ അലയൊലികള്‍ മുഴങ്ങിയിരുന്നു. ഫലിതത്തിനപ്പുറം ഗൗരവപൂര്‍വ്വമായ സമസ്യകളെ കൂടി അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും കാര്‍ട്ടൂണിസ്റ്റിന് കഴിയുമെന്ന് ശങ്കര്‍ മുതല്‍ ഒ.വി. വിജയനും, കുട്ടിയും, അബുവും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ തെളിയിച്ചതാണല്ലോ. എന്നാല്‍ ശരിക്കും എന്താണ് കാര്‍ട്ടൂണ്‍..? കാര്‍ട്ടൂണുകള്‍ എന്നാണ് ഉടലെടുത്തത്..? അവയുടെ സവിശേഷതകള്‍ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. ഈ സാഹചര്യത്തിലാണ് കേരളം 60 പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വരയും കുറിയും എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് തയ്യാറാക്കിയ വരയും കുറിയും പങ്കുവയ്ക്കുന്നത് കാര്‍ട്ടൂണിന്റെ ചരിത്രവും പ്രസക്തിയും സവിശേഷതകളുമൊക്കെയാണ്. പുസ്തകത്തില്‍ നിന്ന് അല്പം ചുവടെ ചേര്‍ക്കുന്നു;
എന്താണ് കാര്‍ട്ടൂണ്‍..?
ഹാസ്യചിത്രകലയെ വിശേഷിപ്പിക്കുന്ന ഇംഗ്ലിഷ് പദമാണ് കാര്‍ട്ടൂണ്‍. കാരിക്കേച്ചറുകളുടെ ലളിതമായ ആവിഷ്‌കാരവും അതിന്റെ ഒരു കൂട്ടവുംചേര്‍ന്ന് രൂപം കൊടുക്കുന്ന ചിത്രീകരണമാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ വ്യക്തികെള എന്നതുപോലെ സംഭവങ്ങെളയും വിഷയങ്ങളെയും പരിഹാസരൂപേണ ചിത്രീകരിക്കുന്നു. മറ്റൊരാളെ പരിഹസിക്കുക എന്നത് മനുഷ്യന്റെ ഒരു വാസനയാണ്. അതിന് അവനോളംതെന്ന പഴക്കമുണ്ട്. പരിഹാസം എല്ലാവരും ഇഷ്ടെപ്പടണെമന്നില്ല. അതുകൊണ്ടുതെന്ന കാര്‍ട്ടൂണ്‍ രചനയെ ഒരു കാലത്ത് വെറുക്കെപ്പടുകയും ഭൃഷ്ട് കല്പിക്കെപ്പടുകയും ഉണ്ടായിട്ടുണ്ട് പിന്നീട് അതിന് മാറ്റം വരികയും ചിത്രകലയുടെ ഭാഗമായി മാറുകയും ഉണ്ടായി. വിനോദത്തിനും വിമര്‍ശനത്തിനുമുള്ള ശക്തമായ മാധ്യമരൂപമായി കാര്‍ട്ടൂണുകള്‍ ഇന്ന് മാറിക്കഴിഞ്ഞു.
അമേരിക്കയിലെ പന്‍സി വാനിയ ഗസറ്റില്‍ 1754 മെയ് 9ന് അമേരിക്കയിെല ബ്രിട്ടീഷ് കോളനിയിലെ ഭിന്നിപ്പിനെപ്പറ്റി ഫ്രീസോണ്‍ ഇംഗ്ലിഷ്‌െമന്‍ മുഖ്രപസംഗം പ്രസിദ്ധീകരിക്കുകയുണ്ടായി. പരസ്പരം കലഹിക്കുന്ന അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളായിരുന്നു മുഖപ്രസംഗത്തിലെ വിഷയം. മുഖപ്രസംഗത്തോടൊപ്പം ബെന്‍ജമിന്‍ ഫ്രാങ്കഌന്‍ ഈ വിഷയെത്ത അടിസ്ഥാനമാക്കി ജോയിന്‍ ഓര്‍ൈഡ എന്ന കാര്‍ട്ടൂണ്‍ വരച്ചത് പ്രതത്തില്‍ പ്രസിദ്ധീകരിച്ചു. ഈ കാര്‍ട്ടൂണ്‍ ലോകത്തിെല പല മാധ്യമങ്ങളും വളെര പ്രാധാന്യേത്തോടെ പുനര്‍പ്രസിദ്ധീകരിച്ചു. അതായിരുന്നു ചരിത്രത്തില്‍ രേഖെപ്പടുത്തിയ ആദ്യത്തെ ലക്ഷണമൊത്ത രാഷ്ട്രീയ കാര്‍ട്ടൂണ്‍. എട്ട് കഷണങ്ങളായി മുറിഞ്ഞു കിടക്കുന്ന പാമ്പ് 13 ബ്രിട്ടീഷ് കോളനികളെ പ്രതിനിധീകരിച്ചാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്. ഓരോ കഷണത്തിനും ഓരോരോ കോളനികെള പ്രതിനിധാനം ചെയ്യുന്ന അക്ഷരങ്ങളും എഴുതിചേര്‍ത്തിരുന്നു. സൂര്യാസ്തമയത്തിനു മുന്‍പ് അതുചേര്‍ത്തു വെച്ചാല്‍ പാമ്പ് പുനര്‍ജീവിക്കും എന്ന അമേരിക്കന്‍ സങ്കല്‌പെത്ത അടിസ്ഥാനെപ്പടുത്തി വരച്ചതായിരുന്നു ഈ കാര്‍ട്ടൂണ്‍. കാരിേക്കച്ചര്‍ എന്നായിരുന്നു കാര്‍ട്ടൂണിനെയും ആദ്യ കാലങ്ങല്‍ വിളിച്ചിരുന്നത്. ഒന്നിലേറെ കാരിേക്കച്ചറുകള്‍ ഒരു കാന്‍വാസില്‍ വരയ്ക്കുകയും, രസകരമായ കമന്റുകള്‍ ചേര്‍ക്കുകയും ചെയ്‌തേതാെട കാര്‍ട്ടൂണുകള്‍ സാവകാശം രൂപംകൊള്ളുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും കാരിക്കേച്ചറും കാര്‍ട്ടൂണും സാവകാശം വികസിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതെന്ന ലോകത്തിലെ ആദ്യ കാരിക്കേച്ചര്‍ എന്നോ, കാര്‍ട്ടൂണെന്നോ വശേഷിപ്പിക്കുന്നതില്‍ എത്രമത്രംം സത്യം ഉണ്ടെന്നത് ഉറപ്പില്ല.
ജയിംസ് ഗില്‍റെ (James Gillray 1757 – 1815) എന്ന പ്രശസ്തനായ കാരിക്കേച്ചറിസ്റ്റ് തന്റെ വരകളില്‍ നര്‍മ്മം കലര്‍ന്ന ഡയേലാഗുകള്‍ ചേര്‍ക്കാന്‍ തുടങ്ങിയത് പരക്കെ സ്വീകരിക്കെപ്പട്ടു. അദ്ദേഹം 1792 മുതല്‍ 1810 വരെ ശക്തമായ ലക്ഷണമൊത്ത കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്തു. ആധുനിക രാഷ്്രടീയ കാര്‍ട്ടൂണുകളുടെ പിതാവ് എന്നാണ് ജയിംസ് ഗില്‍റെയെ ഡേവിഡ് ലോ വിശേഷിപ്പിക്കുന്നത്. ലോകം അത് ഏറ്റു പറയുകയും ഉണ്ടായി.ബ്രിട്ടനില്‍ മാത്രമല്ല, യൂറോപ്പിലാകെ ജയിംസ് ഗില്‍റെയുടെ കാരിക്കേച്ചറുകളുടെയും കാര്‍ട്ടൂണിന്റെയും പ്രശസ്തി പരന്നിരുന്നതിനാല്‍ വലിയ ആരാധകര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജോര്‍ജ്ജ് മൂന്നാമന്‍ രാജാവ്, അദ്ദേഹത്തിന്റെ ഭാര്യ ചാരിയോട്ട് രാജ്ഞി,ജോര്‍ജ്ജ് നാലാമന്‍ രാജാവ്, വില്യംസ് പിറ്റ്, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് തുടങ്ങിയവരുെട കാലത്ത് ജീവിച്ച ജയിംസ് ഗില്‍റെ വരച്ച കാര്‍ട്ടൂണുകള്‍ അവരെ വല്ലാതെ അലോസരെപ്പടുത്തിയിട്ടുണ്ട്. പേക്ഷ, ഗില്‍റെയുടെ മനോഹര കാര്‍ട്ടൂണുകളെ എല്ലാവരും പ്രശംസിക്കയും അംഗീകരിക്കുകയുമായിരുന്നു. അദ്ദേഹം വരച്ച യുദ്ധകാല രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഏെറ പ്രശസ്തമാണ്. അനുകരണീയമല്ലാത്ത സ്വന്തം ശൈലികൊണ്ടു മുഖം നോക്കാതെ കാര്‍ട്ടൂണുകള്‍ വരച്ച വ്യക്തിയായിരുന്നു ജയിംസ് ഗില്‍റെ. അച്ചടിരംഗം അത്ര പുരോഗമിച്ചിട്ടില്ലാത്ത കാലമായതിനാല്‍ വലിയ കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളുമാണ് അദ്ദേഹം വരച്ചത്. ഭരണാധികാരികളുടെ, പ്രഭുക്കന്‍മാരുെട കാരിക്കേച്ചറുകള്‍ വരച്ച് പ്രിന്റുകള്‍ എടുത്ത് വില്‍പ്പന നടത്തിയാണ് അദ്ദേഹം ജീവിതമാര്‍ഗ്ഗം കണ്ടെത്തിയത്.
അവിവാഹിതനായിരുന്ന ജയിംസ് ഗില്‍റെ, ഹംഫ്രി എന്ന സ്ത്രീയോടൊപ്പമായിരുന്നു ജീവിതാവസാനംവെര ജീവിച്ചത്. അവരുടെ കെട്ടിടത്തിലെ സ്റ്റുഡിയോയിലായിരുന്നു അദ്ദേഹം രചനകള്‍ നടത്തിയിരുന്നത്. 1806ല്‍ കാഴ്ചശക്തി കുറഞ്ഞതിനാല്‍ കണ്ണട ധരിക്കേണ്ടതായിവന്നു. ഒരു കലാകാരെന സംബന്ധിച്ചിടത്തോളം കാഴ്ചശക്തിയും വിറവലില്ലാത്ത ശരീരവും പ്രധാനമാണ്. നിരാശയുടെ ലോകേത്തക്ക് അതുകൊണ്ടുതെന്ന അദ്ദേഹം എത്തെപ്പട്ടു. 1811ല്‍ സ്റ്റുഡിയോയ്‌ടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതര പരിക്കേറ്റ അദ്ദേഹം 1815ല്‍ മരണെപ്പട്ടു. ലണ്ടനിലെ പ്രമുഖ മ്യൂസിയങ്ങളിലെല്ലാം ജയിംസ് ഗില്‍റെയുടെ കാരിക്കേച്ചറും, കാര്‍ട്ടൂണും ഇപ്പോഴും അതീവ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഡേവിഡ് ലോ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേദ്ധയമായ കാര്‍ട്ടൂണിസ്റ്റ് ന്യൂസിലാന്റ് സ്വദേശിയായ ഡേവിഡ്േലാ ആയിരുന്നു. ജയിംസ് ഗില്‍റെയെപ്പോലെ ഡേവിഡ്‌ലോയും യുദ്ധ കാര്‍ട്ടൂണുകളിലൂടെത്തന്നെ പ്രശസ്തി നേടിയ വ്യക്തിയാണ്. ഡേവിഡ് ലോയുെട വരയിലെ ലാളിത്യവും, ശരാശരി ബ്രിട്ടീഷ് പൗരന് മനസ്സിലാകുന്ന ലളിതമായ ഭാഷയിെല നര്‍മ്മവും ലോ കാര്‍ട്ടൂണുകള്‍ ജനകീയമാക്കി. ഇംഗ്ലണ്ട് ക്രേന്ദീകരിച്ച് കാര്‍ട്ടൂണ്‍ രചന നടത്തിയിരുന്ന അദ്ദേഹം ആധുനിക കാര്‍ട്ടൂണ്‍ കലയുെട ആചാര്യനാണ്.ലോയെപ്പറ്റി കേട്ടിട്ടില്ലാത്ത കാര്‍ട്ടൂണ്‍ പ്രേമികള്‍ ചുരുങ്ങും. 1942നും 1972നും ഇടയ്ക്ക് ലോ തന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ മുപ്പതു വലിയ സമാഹാരങ്ങള്‍ പുറത്തിറക്കി. ലോകസമാരാധ്യനായ ഈ കാര്‍ട്ടൂണിസ്റ്റിനെ ബിട്ടീഷ് ച്രകവര്‍ത്തി സര്‍ സ്ഥാനവും, നൈറ്റ് സ്ഥാനവും നല്കി ബഹുമാനിച്ചു. 1947ല്‍ 78ാം വയസ്സില്‍ ഡേവിഡ് ലോ നിര്യാതനായി. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കാര്‍ട്ടൂണുകളുടെ ഒറിജിനല്‍കൊപ്പികള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു.