Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

എന്തായിരുന്നു ആ ലക്കോട്ടിൽ ? മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’

$
0
0

kuda”ചോയി ഇനിക്കെന്താ തന്നത് ?”
‘കൊട’
‘കൊടയോ ?
‘പയേ കൊട. എനക്ക് സ്കൂളിൽ പോക്‌മ്പോ ചൂടാണ് തന്നതാ …”
‘വേറൊന്നും തന്നിട്ടില്ലേ ?”
‘ഇല്ല.”
‘നാട്ടാര് പറേണ് ഇനിക്ക് വേറെന്തോ തന്നിനീന്ന്.”

ഞാൻ മിണ്ടിയില്ല . ചില നേരത്ത് മൗനമാണ് നല്ലതെന്ന് പതിനാലാം വയസ്സിൽ തന്നെ ഞാൻ മനസിലാക്കിയിരുന്നു.”

കുട നന്നാക്കുന്ന ചോയി താൻ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏൽപ്പിച്ച് ഫ്രാൻസിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വർത്തമാനമാകുന്നു. നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിൽ ? നാട് വീര്‍പ്പുമുട്ടി…

book-1മയ്യഴിയുടെ പശ്ചാത്തലത്തില്‍ എം.മുകുന്ദന്‍ ഒരു കഥ കൂടി പറയുകയാണ് ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിലൂടെ. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലുപ്പം പോലുമില്ലാത്ത മയ്യഴിയുടെ പശ്ചാത്തലത്തില്‍ മുകുന്ദന്റെ മൂന്നാം നോവല്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍ എന്നിവയ്ക്കു ശേഷം വരുന്ന ‘കുട നന്നാക്കുന്ന ചോയി’ തുടങ്ങുന്നത് ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതോടെയാണ്. അവിടം മുതല്‍ കാവിവല്‍ക്കരണത്തിന്റെ ഭീകരതയില്‍ നടുങ്ങുന്ന ആധുനികകാലം വരെ നോവലില്‍ കടന്നുവരുന്നു.

എഴുത്തുകാരൻ പ്രതിഷേധിക്കേണ്ടത്, തന്റെ രചനകളിലൂടെയാണെന്ന് പ്രസ്താവിച്ച കഥാകാരനാണ് എം.മുകുന്ദൻ. പുതിയ കാലത്തോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ രചന എന്ന് എം. മുകുന്ദൻ അവകാശപ്പെടുന്നു. കുട നന്നാക്കുന്ന ചോയി എന്ന കൃതിയിലൂടെ അതു നിർവഹിച്ചിരിക്കുകയാണെന്ന് നിരൂപകർ വിലയിരുത്തുന്നു. സൗമ്യമായി മുന്നോട്ടു പോകുന്ന നോവൽ അതിന്റെ അവസാന നിമിഷങ്ങളിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.

വരുംകാലത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചേക്കാവുന്ന കുട നന്നാക്കുന്ന ചോയി അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യത്യസ്ത സന്ദർഭങ്ങളാൽ സമ്പന്നമാണ് നോവലിന്റെ ഇതിവൃത്തം. പോയ കാലത്തിൽ നിന്നും ഇന്നത്തെ അസഹിഷ്ണുതയുടെ നവകാലവുമായി താരതമ്യം ചെയ്തു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. കുട നന്നാക്കുന്ന ചോയിയുടെ ഒൻപതാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>