Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

വി ആര്‍ സുധീഷിന്‌ പ്രിയപ്പെട്ട കഥകള്‍

$
0
0

priyappetta kadhakalബാലമാസികകളിലും ബാലപംക്തികളിലും കഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യരംഗത്തേക്ക് കടന്നുവന്ന് ചെറുകഥാസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് വി ആര്‍ സുധീഷ്. മലയാളത്തിലെ ആധുനിക കഥയുടെ രൂപാന്തരത്തിന്റെ പ്രധാന ദശയിലാണ് വി.ആര്‍.സുധീഷിന്റെ ആദ്യകാലകഥകള്‍ ഉണ്ടാകുന്നത്. യൗവനത്തിന്റെ കണ്ണീര്‍പ്പാടുകളും നിലവിളിയും കണ്ടെടുക്കുന്ന എഴുത്തുകാരനാണ് സുധീഷ്. ഭാവനിര്‍ഭരമായ ഓര്‍മ്മകളും വിചിന്തനങ്ങളും നിറയുന്ന സുധീഷിന്റെ രചനകള്‍ വായനക്കാരനെ അകംനീറ്റുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. കലങ്ങുന്ന പ്രണയസമുദ്രം നെഞ്ചേറ്റിലാളിക്കുന്ന ഒരാളുടെ സാന്നിധ്യം ഈ കഥാകാരന്റെ തട്ടകത്തിലുണ്ട്. അസ്തിത്വത്തിന്റെ പൊരുള്‍ സ്വാതന്ത്ര്യമെന്നതുപോലെ അനുരാഗം കൂടിയാണെന്ന ശുഭസൂചന സുധീഷ് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാഴ്ചകളെ കീറിമുറിക്കുന്ന സാമൂഹികരാഷ്ട്രീയ ഭൂപടങ്ങളും കഥാകാരന്‍ സൂചിപ്പിക്കുന്നു. കാവ്യാത്മക ഭാഷയില്‍ തീര്‍ത്ത ഹരിതപത്രങ്ങളുടെ മനോഹാരിത കൊണ്ട് സമകാലികരില്‍ നിന്നു വേറിട്ടുനില്‍ക്കുന്നവയാണ് സുധീഷിന്റെ രചനകള്‍.

തോപ്പില്‍ രവി പുരസ്‌കാരം , അയനംസി.വി.ശ്രീരാമന്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആര്‍..സുധീഷിന്റെ പല കഥാസമാഹാരങ്ങളും വിവിധ സര്‍വ്വകലാശാലകളില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1975 മുതല്‍ 2011 വരെയുള്ള മുപ്പത്താറ് വര്‍ഷത്തിനിടയില്‍ വി.ആര്‍.സുധീഷ് പന്ത്രണ്ട് സമാഹാരങ്ങളിലായി 250 ഓളം കഥകള്‍ എഴുതി. ഒരു കഥാകൃത്ത് എന്ന നിലയില്‍ ചില കാര്യകാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതായി വേറിട്ടു നില്‍ക്കുന്ന കഥകള്‍ ഏതൊരാള്‍ക്കും ഉണ്ടാകും. അത്തരം കടുത്ത ഇഷ്ടങ്ങളും ഈറനും മമതയും സ്മരണയുമുള്ള ചില കഥകളാണ് പ്രിയപ്പെട്ട കഥകള്‍ എന്ന കൃതിയിലൂടെ അദ്ദേഹം സമാഹരിച്ചത്.

priyapettakathakal-vr-sudheeshജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മുറിപ്പാടുകളില്‍നിന്ന് ചോരയിറ്റിച്ചു നില്‍ക്കുന്ന അഭിശപ്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന 20 കഥകളാണ് പ്രിയപ്പെട്ട കഥകളായി സുധീഷ് തിരഞ്ഞെടുത്തിരിക്കുന്നത്. കീറിമുറിച്ചും തുന്നിക്കൂട്ടിയും പുനര്‍നിര്‍മ്മിക്കപ്പെടുന്ന ജീവിതങ്ങളെ കണ്ടെടുക്കുകയാണ് ഈ കഥകളിലൂടെ അദ്ദേഹം. നമ്മുടെതന്നെ അനുഭവങ്ങളും വേദനകളും വിധി വൈപരീത്യങ്ങളും ആയതുകൊണ്ടാണ് അവ എല്ലാ വായനക്കാര്‍ക്കും പ്രിയങ്കരമാകുന്നത്.

‘കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍, ‘വംശാനന്തരതലമുറ’, മരക്കൂട്ടങ്ങള്‍ക്കിടയിലെ നനഞ്ഞ മണ്ണ്’, ‘സൈക്കിള്‍’, ‘ബാബുരാജ്’, ‘ചരമവാക്യങ്ങള്‍’, ‘ഓര്‍മ്മകളുടെ അച്ഛന്‍’ എന്റെ അച്ഛന്‍, ‘വിരല്‍’ തുടങ്ങി കഥാകൃത്തിന്റെ ജീവിതവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന 20 കഥകളാണ് പ്രിയപ്പെട്ട കഥകള്‍ എന്ന സമാഹാരത്തിലുള്ളത്. 2011ലാണ് വി.ആര്‍.സുധീഷിന്റെ പ്രിയപ്പെട്ട കഥകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍  പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി.

The post വി ആര്‍ സുധീഷിന്‌ പ്രിയപ്പെട്ട കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A