ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാൾ , ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിത , ബേനസീർ ഭൂട്ടോ എന്ന ശക്തയായ വനിതാ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ‘നോബഡി കില്‍ഡ് ഹെര്‍’ 400 പേജുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള ഈ നോവല്‍ ഇപ്പോൾ പാക്കിസ്ഥാനില്‍ സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമെന്ന നിലയില്‍ പ്രകീര്‍ത്തിക്കപ്പെടുകയും ഒപ്പം വിവാദത്തിലേക്കും വഴിതെളിയിച്ചിരിക്കുകയാണ്. നോവലിൽ ഒരിടത്തുപോലും ബേനസീർ ഭൂട്ടോ എന്നോ പാകിസ്ഥാൻ എന്നോ പരാമർശിക്കപ്പെടാതെ എഴുത്തുകാരി ഡോ.സബ്യന്‍ ജാവേരി പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിവിവാദങ്ങൾ സമർഥമായി ഒഴിവാക്കി.
പുസ്തകത്തിന്റെ കവറിൽ തന്നെ സ്‌പഷ്ടമാണ്. പേരെടുത്ത് പറയാത്ത ആ രാജ്യവും , രാജ്യത്തിന്റെ നേതാവും. പാക്കിസ്ഥാനില്‍ പുസ്തകത്തിന്റെ റിലീസ് കുറച്ച് ഒച്ചപ്പാടെല്ലാം ഉണ്ടാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ ഒരു കൂട്ടര്‍, സ്ത്രീകള്‍ പുസ്തകത്തെക്കുറിച്ച് നല്ലത് മാത്രമാണ് പറയുന്നതെന്ന് അധ്യാപിക കൂടിയായ ജാവേരി പറയുന്നു. ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകർ.
ജാവേരിയുടെ നോവല്‍ പറയുന്നത് ഒരു ശക്തയായ വനിതാ രാഷ്ട്രീയ നേതാവിന്റെ കഥയാണ്. ശക്തമായ ഒരു കുടുംബത്തില്‍ നിന്നും വരുന്ന ഒരു സ്ത്രീ. അവളുടെ ഉയര്‍ച്ചയും താഴ്ച്ചയും. അവളുടെ അച്ഛനെ രാജ്യത്തെ ജനറല്‍ തൂക്കിലേറ്റുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് അവള്‍ തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനായി തിരിച്ച് നാട്ടിലെത്തുന്നു. പിന്നീട് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് പുസ്തകത്തില്‍. മുസ്ലീം സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചും അധികാരത്തോടുള്ള മോഹത്തെക്കുറിച്ചും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അതും വിവാദമായിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.