സോഷ്യല്‍മീഡിയയിലടക്കം ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഫറാഗോ എന്ന വാക്കാണ്. കേരളത്തിന്റെ സ്വന്തം എഴുത്തുകരനും രാഷ്ട്രീയനേതാവും പ്രാസംഗികനുമായ ശശി തരൂരാണ് ഈ വാക്കിപ്പോള്‍ എടുത്തുപ്രയോഗിച്ചിരിക്കുന്നത്. തരൂര്‍ തനിക്കെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലോകശ്രദ്ധനേടിയ ട്വീറ്റാണിത്.(‘Exasperating farrago of distortions, misrepresentations and outright lies being broadcast by an unprincipled showman masquerading as a journali-st.’. ) അദ്ദേഹം ട്വീറ്റില്‍ ഉപയോഗിച്ച ഇംഗ്ലിഷ് പദങ്ങളായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചത്. തരൂരിന്റെ ഭാഷാമികവിനെ പുകഴ്ത്തിക്കൊണ്ടും അദ്ദേഹം ഉപയോഗിച്ച പദങ്ങള്‍ നിഘണ്ടുക്കളില്‍പ്പോലും ഇല്ലാത്തവയാണെന്നും വാര്‍ത്തകള്‍ വന്നു.
തരൂരിന്റെ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്താനായി ആളുകള്‍ ലോകപ്രശസ്തമായ നിഘണ്ടുക്കള്‍ പരതി. തിരച്ചില്‍ക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഓക്‌സ്‌ഫോഡ് നിഘണ്ടു തരൂര്‍ ഉപയോഗിച്ച വാക്കുകളുടെ അര്‍ത്ഥം വെളിവാക്കിക്കൊണ്ട് ട്വീറ്ററില്‍ കുറിപ്പിറക്കി.(സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ് ‘ഫറാഗോ’യുടെ അര്‍ത്ഥം.)എന്നാല്‍ കേരളത്തില്‍ നിലവിലുള്ള നിഘണ്ടുക്കള്‍ പലരും പരിശോധിച്ചെങ്കിലും ഡി സി ബുക്‌സ് പുറത്തിറക്കിയ ടി രാമലിംഗംപിള്ളയുടെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം നിഘണ്ടുവില്‍ നിന്നാണ് ആ വാക്കുകളുടെയെല്ലാം അര്‍ത്ഥം കണ്ടെത്താന്‍ സാധിച്ചത്. അവരില്‍ പലരും അക്കാര്യം നേരില്‍ അറിയിക്കുകയും ചെയ്തു. ഇതോടെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം നിഘണ്ടുവിന്റെ പ്രസക്തിയും വര്‍ദ്ധിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ഏറ്റവൂം കൂടൂതല്‍ വിറ്റഴിഞ്ഞ (12 ലക്ഷത്തോളംകോപ്പികള്‍) ദ്വിഭാഷാ ഡിക്ഷ്ണറിയാണ് ടി രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം ഡിക്ഷ്ണറി. 1300ല്‍ പരം പേജുകളിലായി സാങ്കേതിക പദാവലികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു വാക്കുകളുടെ കൃത്യമായ ഉച്ചാരണം മലയാളത്തില്‍ നല്‍കുന്ന ഇതില്‍ വിവിധ മേഖലകളില്‍ നിന്നായി 2000ല്‍ പരം പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സമഗ്രമായി പരിഷ്‌കരിച്ചിരിക്കുന്നു. ഓരോ ശീര്‍ഷകത്തോടൊപ്പവും അവയുടെ കൃത്യമായ ഉച്ചാരണം മലയാളത്തിലും നല്‍കിയിരിക്കുന്നു. 1938 ലാണ് ഇതിന്റെ പ്രഥമ സഞ്ചിക പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന്, 1956 ല്‍ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുയകയും ചെയ്തു.
നിഘണ്ടുനിര്‍മ്മാണവും നിഘണ്ടുപരിഷ്‌കരണവും എന്നും ഗൗരവത്തോടെ കാണുന്ന ഡി സി ബുക്‌സ് 1976 മാര്‍ച്ചില്‍ ഈ നിഘണ്ടു എന്‍ വികൃഷ്ണവാര്യരെക്കൊണ്ട് സമൂലം പരിഷ്‌കരിച്ച് പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. ഇതിന്റെ ഒരു സംഗൃഹീത പതിപ്പ് ഭാഷാപണ്ഡിതനായ എം എസ് ചന്ദ്രശേഖരവാരിയറും തയ്യാറാക്കുകയുണ്ടായി. 1996-ല്‍ പ്രൊഫ. എം ഐ വാരിയര്‍ ഈ നിഘണ്ടു വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭാഷയില്‍ പുതുതായി രൂപംകൊണ്ട ആയിരക്കണക്കിനു പദങ്ങള്‍ ചേര്‍ത്ത് വീണ്ടും പരിഷ്‌കരിച്ചു. അങ്ങനെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം ഡിക്ഷ്ണറി, സാധാരണക്കാരുടെ ഇടയിലും പണ്ഡിതരുടെ ഇടയിലും ഏറ്റവും പ്രയോജനമുള്ളതായിത്തീര്‍ന്നു.156 പതിപ്പുകളാണ് ഇതിനോടകം ഡി സി ബുക്‌സ് പുറത്തിറക്കിയത്. മാത്രവുമല്ല ഒരോ പതിപ്പിലും പുതിയ പുതിയ വാക്കുകളും അവയുടെ ഉച്ചാരണവും അര്‍ത്ഥവും ഒക്കെ നല്‍കി പരിഷ്‌കരിച്ചാണ് പുറത്തിറക്കുന്നത്.
രാമലിംഗംപിള്ള മുപ്പത്തഞ്ചുവര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം ഡിക്ഷ്ണറി. 1956ല്‍ 76-ാം വയസ്സിലാണ് അദ്ദേഹം ഈ നിഘണ്ടു പൂര്‍ത്തിയാക്കിയത്. ഡി.സി.ബുക്‌സിന്റെ ആധാരശില ഈ നിഘണ്ടുവാണെന്നു ഡി.സി കിഴക്കേമുറി രേഖപ്പെടുത്തിയിട്ടുമുണ്ട്.