പ്രകൃതിയോടിണങ്ങി, പ്രകൃതിയോടൊപ്പം മുന്നോട്ടുപോയി മണ്ണില്‍ കനകം വിളയിച്ചവര്‍ നിരവധി. ഇവര്‍ മണ്ണിനെ വെട്ടിക്കീറാന്‍ മടിക്കുന്നു.., കളകളെ പറിച്ചുനീക്കാന്‍ മടിക്കുന്നു. പ്രകൃതിയാണ് ഇവരുടെ വഴിക്കാട്ടി. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ പ്രകൃതിയില്‍ വഴികളുണ്ടെന്ന് സ്വന്തം കൃഷി അനുഭവത്തിലുടെ കാണിച്ചുതരുന്ന പുസ്തകമാണ് മികച്ച കര്‍ഷകനുളള അവാര്‍ഡ് നേടിയ പോള്‍സണ്‍ താമിന്റെ വിളപൊലിമയുടെ നാട്ടുമൊഴികള്‍. കൃഷയില്‍ വിജയംനേടാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം. രാസവളങ്ങളുടെ വിഷാശംവും അനന്തരഫലങ്ങളും വരുത്തിവയ്ക്കുന്ന ദുരിതങ്ങളില്‍ നിന്ന് രക്ഷനേടാനായി, നമ്മളുടെ നിത്യജീവിതോപയോഗസാധനങ്ങള്‍കൊണ്ട് എങ്ങനെ നല്ല കൃഷിയിറക്കാമെന്നും, കൃഷിയിടത്തിലെ വില്ലനായ കീടങ്ങളെ അകറ്റാമെന്നും അ്‌ദ്ദേഹം വിശദീകരിക്കുന്നു. മാത്രമല്ലപ്രകൃതിയോടിടങ്ങിയ നാടന്‍ കൃഷിയറിക്കുവാന്‍ വേണ്ട എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.
നമ്മുടെ നിത്യജീവിതത്തില്‍ പാഴാക്കികളയുന്ന കഞ്ഞിവെളളം മികച്ചൊരു ൈജവവളമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഈ കര്‍ഷകന്‍ വ്യക്തമാക്കിതരുന്നു. വേനല്‍ക്കാലത്ത് മേല്‍മണ്ണിന് അമിതമായ ഈര്‍പ്പനഷ്ടം സംഭവിക്കുന്നുണ്ട്. ഇത് മണ്ണിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയും മണ്ണിലെ ജൈവാംശപ്രവര്‍ത്തനത്തെ തടയുകയും ചെയ്യുന്നു. ആഴത്തില്‍ േേവരാടാത്ത ചെടികളുടെയും വാഴ, കുരുമുളക്, വെറ്റിലക്കൊടി തുടങ്ങി പല സസ്യങ്ങളുടെയും വളര്‍ച്ച ഈ ഘട്ടത്തില്‍ മരവിക്കുകയോ, ചിലപ്പോള്‍ ഉണങ്ങിപ്പോകുവാന്‍ കാരണമാകുകയോ ചെയ്യുന്നു. ഇതിനു നെല്ലാരു പ്രതിവിധിയാണ് കഞ്ഞി വെള്ളവും ചണച്ചാക്കുെകാണ്ടുള്ള പുതയിടലും.
ചെടിയുടെ ചുവട്ടില്‍ ചെറിയൊരു തടമെടത്ത് അതില്‍ കഞ്ഞിവെള്ളമാഴിച്ച് അതിനുമുകളില്‍ പഴയ ചണചാക്കിന്‍ കഷണങ്ങള്‍കൊണ്ട് പുതയിടുകയാണെങ്കില്‍ അതുവഴി ചെടിക്കു വളവും മണ്ണിന് ദീര്‍ഘകാല ഈര്‍പ്പവും ലഭ്യമാകും. ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന ചെടികള്‍ക്കും കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്ത് ചാക്കുകൊണ്ട്് പുതയിട്ടാല്‍ മണ്ണിെല ഈര്‍പ്പവും ജൈവാംശവും വര്‍ദ്ധിക്കും. അടുക്കളത്തോട്ടങ്ങളിലെ ചടികളില്‍നിന്നുംകൂടുതല്‍ വിളവര്‍ദ്ധനവു നേടാന്‍ ഈ ലളിതമായ മാര്‍ഗ്ഗം സ്വീകാര്യമാണ്.
കഞ്ഞിവെള്ളത്തില്‍ ധാതുലവണങ്ങള്‍, വിറ്റാമിന്‍ ബി എന്നിവ ധാരാളമുണ്ട്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് കാര്‍ബോഹൈഡ്രേറ്റാണ്. ഈ കാര്‍ബോഹൈഡ്രേറ്റില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ ഊര്‍ജം സസ്യങ്ങള്‍ക്കു ലഭ്യമാകുന്നത്. സസ്യങ്ങളില്‍ സെല്ലുകളുടെ സെല്ലുലോസ് ഭിത്തിയില്‍ കൂടുതല്‍ കാണുന്നതും കാര്‍ബോഹൈഡ്രേറ്റാണ്.
നെല്ല് പുഴുങ്ങാതെ കുത്തിയെടുക്കുന്ന അരിവേവിക്കുമ്പോള്‍ ലഭിക്കുന്ന കഞ്ഞിവെള്ളത്തില്‍ ചെടിക്ക് ആവശ്യമായ പോഷകങ്ങള്‍ സമൃദ്ധിയായുണ്ട്. കറിയുപ്പും വായുവിലെ കാര്‍ബണ്‍ഡൈ ഓക്‌ൈസഡും കൂടെ ബന്ധപ്പെടുമ്പോള്‍, സസ്യവേരുകള്‍ക്ക് അനായാസം വലിച്ചെടുക്കാവുന്ന ഒരുത്തമ വളമായി ഇതു മാറുകയാണ്. അരിയില്‍ 77.4 ശതമാനം അന്നജവും 12.5 ശതമാനം ജലവും 8.5 ശതമാനം മാംസ്യവും 9 ശതമാനം ധാതുക്കളും 6 ശതമാനം കൊഴുപ്പുമാണ് അടങ്ങിയിട്ടുള്ളത്. ഇത്രയും ഘടകങ്ങളുടെ ഒരു സംയുക്തമാണ് കഞ്ഞിവെള്ളവും. ഇതുകൊണ്ടുതന്നെ കഞ്ഞിവെള്ളം വഴിെചടിതഴച്ചുവളരുന്നതിനും വിള വര്‍ദ്ധിക്കുവാനും ഇടവരുന്നു.
കൃഷിയില്‍ വിജയം നേടാനുളള എളുപ്പ മാര്‍ഗ്ഗങ്ങള്‍, നെല്ല് തെങ്ങ് തുടങ്ങിയ കാര്‍ഷികവിളകളെക്കുറിച്ചുളള നാടന്‍ കൃഷി അറിവുകള്‍ , കീടങ്ങളെ അകറ്റാനുളള നിരവധി മാര്‍ഗ്ഗങ്ങള്‍ , പ്രവര്‍ധന രീതികള്‍ , പ്രാചീനകാര്‍ഷിക ഉപകരണങ്ങള്‍, നാടന്‍ കാര്‍ഷിക കടംകഥകള്‍ തുടങ്ങി നിരവധി കാര്‍ഷിക അറിവുകള്‍ പകര്‍ന്നു നല്‍കുന്ന അമൂല്യ ഗ്രന്ഥം കൂടിയാണ് വിളപൊലിമയുടെ നാട്ടുവമൊഴികള്‍.