പിഎസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ബാലികേറാമലയാണ് ഇംഗ്ലീഷ് പഠനം. ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് പോലും ഈ വിഭാഗത്തില്‍ വേണ്ടത്ര മാര്‍ക്ക് നേടാന്‍ സാധിക്കാറില്ല. നിസാര മാര്‍ക്കിന് പോലും റാങ്കുകള്‍ മാറിമറിയുന്ന മത്സരപരീക്ഷകളില്‍ ജനറല്‍ ഇംഗ്ലീഷ് ചോദ്യങ്ങള്‍ ഒഴിവാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നേറാനും സാധിക്കുകയില്ല.
കേരള പിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകളിലെ ഒരു പ്രധാന വിഭാഗമാണ് ജനറല്‍ ഇംഗ്ലീഷ്. പൊതു വിജ്ഞാനത്തിന് മുന്‍തൂക്കം കൊടുക്കുന്ന പരീക്ഷകളില്‍ മുന്നേറുന്ന പലര്‍ക്കും ഇംഗ്ലീഷിലുള്ള ,വിവരണാത്മക പരീക്ഷകളോ ജനറല്‍ ഇംഗ്ലീഷ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒബ്ജക്ടീവ് പരീക്ഷകളോ എഴുതുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലുള്ള പ്രാവീണ്യക്കുറവിനപ്പുറം മത്സരപ്പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങളെപ്പറ്റി വ്യക്തമായ മുന്‍ധാരണയില്ലാത്തതാണ് പ്രശ്‌നം.
നന്നായി തയ്യാറെടുത്തില്ലെങ്കില്‍ പരാജയം സംഭവിക്കാവുന്ന മേഖലയാണ് ഇംഗ്ലീഷ്. അതിനാല്‍ തന്നെ ഈ മേഖലയില്‍ കാര്യമായ പഠനം നടത്തിയാല്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളു. അനുയോജ്യമായ പഠനരീതി ആവിഷ്‌കരിച്ച് ഇംഗ്ലീഷ് പരിജ്ഞാനം കൂട്ടുന്നതിനൊപ്പം പരമാവധി ചോദ്യമാതൃകകള്‍ പരിചയപ്പെടുക എന്നതാണ് ഇത് മറികടക്കാനുള്ള മികച്ച മാര്‍ഗം. ഇതിന് സഹായിക്കുന്ന പുസ്തകമാണ് PSC Most Frequently Repeated 5000 General English Questions.
എങ്ങനെ പഠിച്ചാലാണ് കുറഞ്ഞ പരിശ്രമംകൊണ്ട് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. ശരിയായ പഠന രീതി പിന്‍തുടരാതെ കാടുകയറി പഠിച്ച് സമയം കളയുകയാണ് പലരും ചെയ്യുന്നത്. ഇംഗ്ലീഷ് ഭാഷ സംബന്ധിക്കുന്ന പൊതു നിയമങ്ങള്‍ പഠിക്കുന്ന എന്നതാണ് പൊതുവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യുന്നത്. ഫലമോ പൊതു നിയമങ്ങള്‍ക്ക് അതീതമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വരുന്നു.
അതിനാല്‍ പരിമിത സമയംകൊണ്ട് കൂടുതല്‍ മാര്‍ക്ക് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ മാര്‍ഗം മുന്‍ പരീക്ഷകളിലെ ചോദ്യങ്ങള്‍ പരിചയപ്പെട്ട് ശരിഉത്തരം പഠിക്കുക എന്നതാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലെ നൂറുകണക്കിന് പരീക്ഷകളുടെ സമാഹരിച്ച 5000 ജനറല്‍ ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരവും അനുബന്ധ വസ്തുതകളുമാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഒപ്പം പദസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സ്‌പെല്ലിങുകള്‍ കാണാതെ പഠിക്കുന്നതിനുമുള്ള എളുപ്പമാര്‍ഗ്ഗങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല പ്രധാനപ്പെട്ട വ്യാകരണനിയമങ്ങല്‍ മലയാളത്തിലാണ് വിശദീകരിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ 25 വീതം 200 സെറ്റുകളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന PSC Most Frequently Repeated 5000 General English Questions തയ്യാറാക്കിയിരിക്കുന്നത് സുകുമാറാണ്.