സാക്ഷരതയിലും ജീവിതസൗകര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നവരാണ് മലയാളികള്‍ എന്നു നാം അഭിമാനം കൊള്ളാറുണ്ട്. അതേസമയംതന്നെ നമ്മുടെ ജീവിതപരിസരങ്ങളില്‍ വലവിരിച്ചുപതിയിരിക്കുന്ന അന്ധവിശ്വസങ്ങളിലും തട്ടിപ്പുകളിലും അനായാസം വീണുപോകാറുമുണ്ട്. ഐക്യകേരളം രൂപപ്പെട്ട കാലഘട്ടത്തില്‍പ്പോലും ഇല്ലാത്തത്ര തോതില്‍ മത-ജാതി ചിന്തകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാഴ്ച്ചയാണ് ഇന്നു കാണാന്‍ സാധിക്കുന്നത്. ചാത്തനും മറുതയും ആള്‍ദൈവങ്ങളും ജ്യോതിഷികളും വാസ്തുവിദഗ്ധരുമൊക്കെ നമ്മുടെ മനസ്സില്‍ ഭീതിയുടെയും ആശങ്കകളുടെയും വിത്തെറിഞ്ഞ് ഫലം കൊയ്യുന്നു.കേരളത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ഇത്തരം ദുരാചാരങ്ങളെ തുറന്നു കാട്ടുകയാണ് രവിചന്ദ്രൻ സി വെളിച്ചപ്പാടിന്റെ ഭാര്യ എന്ന തന്റെ പുസ്തകത്തിലൂടെ.
തൊണ്ണൂറുകളില്‍ ഇന്ത്യയാകെ ആളിപ്പടര്‍ന്ന മതപരതയില്‍നിന്നും മാറിനില്‍ക്കാന്‍ മലയാളക്കരയ്ക്കും സാധിച്ചില്ല. രണ്ടായിരാമാണ്ടിന്റെ ആദ്യഘട്ടം പിന്നിടുമ്പോഴേയ്ക്കും മത-ജാതി-അന്ധവിശ്വാസങ്ങള്‍ ആസുരരൂപം പൂണ്ടിരിക്കുന്നു. മലയാളിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാനും ഒരു തിരിച്ചുപോക്കിന് പ്രേരണ നല്‍കാനുമാണ് രവിചന്ദ്രന്‍ സി തന്റെ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്. അന്ധവിശ്വാസങ്ങളുടെ താത്വികവും മാനസികവുമായ തലങ്ങളെ അപഗ്രഥിച്ചുകൊണ്ട് കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഈ ദിശയില്‍ മലയാളി പിന്നിട്ട വഴികളെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമംകൂടിയാണ് കേരളം അറുപത് എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.
മലയാളിയെ കൊതിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങള്‍, വാസ്തു-ജ്യോതിഷ സംഘങ്ങള്‍, കപടശാസ്ത്രങ്ങളും കപടചികിത്സകളും രോഗശാന്തി ശ്രുശ്രൂഷകര്‍, വിദ്യാലയങ്ങളിലെ മതപരത, സിനിമ പോലുള്ള ജനപ്രിയ മാധ്യമങ്ങളിലെ മതസ്വാധീനം, ആരാധനാലയങ്ങളിലെ ലിംഗവിവേചനം എന്നിങ്ങനെ നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധവിശ്വാസപ്രേരിതമായ ഇടപെടലുകളെ തുറന്നുകാണിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്. ജാതി-മത വേലിക്കെട്ടുകള്‍ ഇല്ലാത്ത, സ്‌നേഹവും സാഹോദര്യവും സമത്വവും നിറഞ്ഞ സമൂഹത്തിന്റെ ദിശയില്‍ ഒരു തിരിച്ചുപോക്ക് സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും പ്രേരണയേകാന്‍ ‘വെളിച്ചപ്പാടിന്റെ ഭാര്യയ്ക്ക് സാധിക്കും.
സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രൻ സി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ 11 വര്‍ഷത്തെ സേവനത്തിനു ശേഷം ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്ലിഷ് ഡിപ്പാര്‍ട്ടുമെന്റില്‍ അദ്ധ്യാപകനാണ്. രവിചന്ദ്രൻ സി യുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ