എന്റെ പിന്നിൽ കാണുന്നത് ‘മണികർണ്ണിക ഘാട്ട് ‘. ഇവിടെയും ‘രാജാ ഹരിശ്ചന്ദ്ര ഘാട്ടി’ലുമാണ് കൂടുതൽ ശവസംസ്‌കാരം നടക്കുന്നത്. ജീവിതം എത്ര ക്ഷണികവും അഹന്ത എത്ര അർത്ഥശൂന്യവുമാണെന്ന് ഇവിടെ എരിയുന്ന ചിതാഗ്നിനാളങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. 1993-ലാണ് ഞാൻ ആദ്യമായി ഗംഗാനദി കാണുന്നത് . ഹരിദ്വാർ, ഋഷികേഷ്, കേദാർനാഥ് , ബദരീനാഥ്, തുടങ്ങിയ പുണ്യസ്ഥലങ്ങൾ അന്നു ഞാൻ സന്ദർശിച്ചു .അതിനും വളരെ മുൻപ് ഞാൻ എഴുതിയതാണ്….
” കരഞ്ഞുകൊണ്ടേ ജനിക്കുന്നു – നാം
കരയിച്ചുകൊണ്ടേ മരിക്കുന്നു ” …..എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം.
“കരഞ്ഞു കൊണ്ടേ ജനിക്കുന്നു – നാം
കരയിച്ചു കൊണ്ടേ മരിക്കുന്നു
വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ – മണ്ണിൽ
നിറഞ്ഞാൽ ഒഴിയാത്ത ചഷകമുണ്ടോ ..
ദേഹികൾ അണിയും ദേഹങ്ങൾ എരിയും
ആ ഭസ്മം ഗംഗയിൽ അലിയും
എന്തെന്തു മോഹ ചിതാഭസ്മ ധൂളികൾ
ഇന്നോളം ഗംഗയിൽ ഒഴുകി
ആർക്കു സ്വന്തം ആർക്കു സ്വന്തം ആ ഗംഗാ ജലം
ആർക്കു സ്വന്തം ആർക്കു സ്വന്തം ആ ഗംഗാ ജലം…..
മലയാളിയുടെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഇപ്പോള്‍ തീര്‍ഥാടനത്തിലാണ്. കാശി തീര്‍ഥാടനം ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം ആരാധകരുമായി പങ്കുവെച്ചുവരികയാണ്…
വാരണാസിയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മണികര്‍ണിക ഘാട്ടിലെ കാഴ്ചകള്‍ ശ്രീകുമാരൻ തമ്പി വർണ്ണിക്കുന്നത് മനോഹരമായ വരികളിലൂടെയാണ്.
ദേഹികൾ അണിയും ദേഹങ്ങൾ എരിയും
ആ ഭസ്മം ഗംഗയിൽ അലിയും
മണികര്‍ണ്ണിക ഘാട്ടിലും രാജാ ഹരിശ്ചന്ദ്ര ഘാട്ടിലുമാണ് ഏറ്റവും കൂടുതല്‍ ശവസംസ്‌കാരം നടക്കുന്നത്. പ്രിയപെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി നിരവധി പേരാണ് ഗംഗാനദീതീരത്തെ ഈ പടിക്കെട്ടുകളില്‍ പ്രതിദിനം എത്തിച്ചേരുന്നത്. ജീവിതം എത്ര ക്ഷണികവും അഹന്ത എത്ര അര്‍ഥശൂന്യവുമാണെന്ന് ഇവിടെ എരിയുന്ന ചിതാഗ്‌നിനാളങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു
കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഗംഗയിലൂടെ ജലയാത്ര ചെയ്ത ശ്രീകുമാരന്‍ തമ്പി, വാരാണസിയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മണികര്‍ണിക ഘാട്ടിലെ കാഴ്ചകളുടെ ചിത്രങ്ങളും ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്.