Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

അനശ്വര സംഗീതത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തിലൂടെ ഒരു യാത്ര

$
0
0

alliyambal-kadav-newകായലരികത്താണ് അയാള്‍ വലയെറിഞ്ഞത്. കായലിലല്ലേ വല എറിയേണ്ടത് എന്ന് ആരെങ്കിലും പി ഭാസ്‌കരനോട് ചോദിച്ചു കാണും. കായലില്‍ വലയെറിഞ്ഞാല്‍ മീന്‍ കിട്ടും. കായലരികത്ത് വലയെറിഞ്ഞാലേ വള കിലുക്കുന്ന സുന്ദരിയെ കിട്ടുകയുള്ളൂ എന്ന് ഭാസ്‌കരന്‍ മാഷ് മറുപടിയും പറഞ്ഞു കാണും. സംഗീതം നല്‍കി സ്വയം പാടിയപ്പോള്‍ കെ രാഘവന്‍ ആ കാമുകന്റെ ഹൃദയം ആഴത്തിലറിഞ്ഞ് ആലപിച്ചു. കായലില്‍ നിന്ന് കരയിലേക്ക് വിളിച്ചു ചോദിക്കുന്നതു പോലെ. അന്‍പതുകളിലെ ഏതു മലയാള കാമുകനും പ്രണയം പറഞ്ഞത് ഈ പാട്ടിലൂടയായിരിക്കും. വയലാര്‍ , പി ഭാസ്‌കരന്‍ , ഓ എന്‍ വി , ദേവരാജന്‍ , ബാബുരാജ് , കെ രാഘവന്‍ , അഭയ ദേവ് , സലില്‍ ചൗധരി , ശ്രീകുമാരന്‍ തമ്പി തുടങ്ങി മലയാള ചലച്ചിത്ര ഗാനശാഖ ധന്യമാക്കിയവരുടെ പ്രണയാതുര ഗാനങ്ങളിലൂടെ …. വി ആര്‍ സുധീഷിന്റെ അല്ലിയാമ്പല്‍ക്കടവ്.

ഓരോ മലയാളിയും നെഞ്ചിലേറ്റി പാടിനടന്ന പ്രണയ ഗാനങ്ങളെ കുറിച്ചെഴുതുകയാണ് വി ആര്‍ സുധീഷ് ഇവിടെ. പൂര്‍വ്വ മാതൃകകളോ സമാനതകളോ ഇല്ലാത്ത ഒരപൂര്‍വ്വ book-4അനുഭവമാണ് ഈ പുസ്തകം.കഴിഞ്ഞ നൂറ്റാണ്ടില്‍ അമ്പതുകളുടെ പുഷ്‌കലമായ നമ്മുടെ നാടക ചലച്ചിത്ര ഗാനങ്ങളാണ് കേരളീയ സമൂഹത്തില്‍ പ്രണയത്തെ ഒരു മുഖ്യ മൂല്യമാക്കി പ്രതിഷ്ഠിച്ചത്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സമ്മാന ദാരിദ്ര ഭേദമൊന്നുമില്ലാതെ മലയാളികളായ മലയാളികളെയൊക്കെ ഈ പാട്ടുകള്‍ പ്രണയികളാക്കി. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകം  കേരളം 60 പുസ്തക പരമ്പരയിൽ ഉൾപ്പെടുത്തിയത് .നമ്മുടെ പുഴകളും കായലുകളുമെല്ലാം നിറഞ്ഞൊഴുകിയ കാലം , പാടം പച്ച പാവാടയിട്ട കാലം. ഋതുപകര്‍ച്ചകളെയെല്ലാം നമുക് തൊട്ടറിയാമായിരുന്നു.

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
മലയാളത്തിലെ മാധുര്യമേറിയ പ്രണയ ഗാനങ്ങളിലൊന്നാണ് ”അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വള്ളം” എന്ന ഗാനം. ഭാസ്‌കരന്‍മാഷുടെ ഒട്ടും തൂകിപ്പോകാത്ത പ്രണയ ചിന്തകളുടെ വരികളാണിത്. പാകത്തിന് ചേര്‍ത്താണ് ഭാസ്‌കരന്‍ മാഷ് ഈ വരികളെഴുതിയതു അതുകൊണ്ടാണ് നാം ഇപ്പോഴും ഈ കൊതുമ്പുവള്ളം തുഴഞ്ഞു കൊണ്ടിരിക്കുന്നത്. റോസി എന്ന സിനിമയില്‍ കെ പി ഉദയഭാനു പാടേണ്ട പാട്ട് കാലത്തിന്റെ നിമിത്തം കൊണ്ട് യേശുദാസ് പാടി.

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ , പ്രിയതമാ , പ്രിയതമാ .. പ്രിയതമാ , താമസമെന്തേ വരുവാന്‍ , തുടങ്ങി മനസ്സില്‍ നിറച്ചുവച്ച പ്രണയ ഗാനങ്ങളുടെ വരികള്‍ക്കിടയിലെ കഥകളും ഉള്‍ക്കൊള്ളിച്ച പാട്ടുപുസ്തകമാണ് അല്ലിയാമ്പല്‍ക്കടവ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>