വ്യവസായസംരംഭകത്വത്തില്‍ കേരളം പലസംസ്ഥാനങ്ങള്‍ക്കും പിന്നിലാണ്. സ്വന്തമായി ഒരു വ്യവസായം ആരംഭിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും, പരാജയപ്പെടുമോ എന്ന ആശങ്കയുമാണ് മലയാളികളെ സ്ഥിരജോലിയുടെ പരിമിതമായ സുരക്ഷിതത്വ വരുമാനത്തിലേക്ക് ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഒരു സമൂഹത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ തോത് വലുതാകണമെങ്കില്‍ സ്വാകാര്യ സംരംഭകരുടെ രംഗപ്രവേശം കൂടിയെ കഴിയൂ. ഇതിനായി കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മേയ്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം പുതിയ സംരംഭകന് സാമ്പത്തിക സഹായം ചെയ്യാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുമുണ്ട് . ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ യുവാക്കള്‍ രംഗപ്രവേശം ചെയ്യേണ്ടതുണ്ട്.അതിന് ഈ മേഖലയെപ്പറ്റിയുള്ള കൂടുതല്‍ അറിവ് ആവശ്യമാണ്. മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്ന പുസ്തകം അതിനുതകുന്ന അറിവ് പകര്‍ന്നുതരുന്നു.
കേരളത്തിലെ ആദ്യ ഗ്രാമീണ ഐ റ്റി പാര്‍ക്കായ പിറവം ടെക്‌നോ ലോഡ്ജ്, അഗ്രോപാര്‍ക്ക് എന്നിവയുടെ സ്ഥാപകനായ ബൈജു നെടുങ്കേരിയാണ് മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്ന പുസ്തകം തയ്യാറാക്കിയത്. തുടക്കക്കാരനായ ഒരു സംരംഭകനുള്ള ആശങ്കകളെ ദൂരിക്കരിക്കാന്‍ പര്യാപ്തവും ആത്മധൈര്യം പകരുന്നതുമായ പുസ്തകമാണ്മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍. സമൂഹത്തില്‍ മാറിവരുന്ന അഭിരുചിക്കും ശീലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് തയ്യാറാക്കിയ ഈ പുസ്തകത്തില്‍ നിന്ന് യുവാക്കള്‍ക്ക് തങ്ങളുടെ അഭിരുചിക്കും സാഹചര്യത്തിനും പശ്ചാത്തലത്തിനും യോജിച്ച സംരംഭങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മുന്‍പരിചയമില്ലാത്ത ഈ മേഖലയിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ആത്മധൈര്യം നല്‍കുന്ന പുസ്തകമാണ് മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍.
കേരളത്തില്‍ നടപ്പാക്കാന്‍ പറ്റിയ ഒരോ സംരംഭത്തിന്റെയും സാദ്ധ്യതകള്‍, ഉത്പന്നത്തിന്റെ സ്വീകാര്യത, സാങ്കേതികവിദ്യയുടെ ലഭ്യത, വരും കാലത്തിന്റെ അഭിരുചികള്‍, സാമ്പത്തിക കാര്യങ്ങള്‍, സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളും ശീലങ്ങളും എല്ലാം മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ ചര്‍ച്ചചെയ്യുന്നു.സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ബാങ്ക് വായ്പയ്ക്കാവശ്യായ പ്രൊജക്ടുകള്‍ സഹിതം തയ്യാറാക്കിയ ഈ പുസ്തകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടെക്‌നോലോഡ്ജിന്റെ എം ഡിയും അഗ്രോപാര്‍ക്കിന്റെ ചെയര്‍മാനുമായ ബൈജു നെടുങ്കേരി കോട്ടയം സ്വദേശിയാണ്. കോളജ് വിദ്യാഭ്യാസകാലത്തുതന്നെ ചെറുകിട സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്നാണ് ടെക്‌നോലോഡ്ജ് അഗ്രോപാര്‍ക്ക് എന്നിവ സ്ഥാപിച്ചത്. കൂടാതെ കാര്‍ഷികവിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചര്‍ വാല്യു ആഡഡ് പ്രൊഡക്ട് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പിങ് സെന്റര്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തു.
The post മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ appeared first on DC Books.