നേരിന്റെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാരന് ഇരകളുടെ പക്ഷത്തേ നില്‍ക്കാനാവു എന്നും അതുകൊണ്ടുതന്ന എഴുത്തിന്റെ മാനിഫെസ്റ്റോ ഇരകളുടേതാണെന്നും പി കെ പാറക്കടവ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പൊളിറ്റ്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും അറബിക് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ഇടിമിന്നലുകളുടെ പ്രണയം എന്ന പുസ്തകത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ഫഌഷ് നോവലായി ഇടിമിന്നലുകളുടെ പ്രണയം അടയാളപ്പെടുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. വി എം ദിവാകരന്‍ അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ പോരാട്ടാം ഇഴപിരിച്ചപ പഠിക്കേണ്ട ആധുനികലോകത്തെ സമരചരിത്രമാണെന്ന് അദ്ധ്യക്ഷത വഹിച്ച പ്രൊഫ. കെ എസ് പവിത്രന്‍ പറഞ്ഞു. കെ സലാഹുദ്ദീന്‍, ഡോ. അബ്ദുല്‍ മജീദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ‘സാഹിത്യത്തിന്റെ രാട്രീയം രാഷ്ട്രീയത്തിന്റെ സാഹിത്യം’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു.
The post എഴുത്തിന്റെ മാനിഫെസ്റ്റോ ഇരകളുടേതാണ്; പി കെ പാറക്കടവ് appeared first on DC Books.