ഓരോ ഇലകളിലും നിന്നെക്കുറിച്ചുള്ള വാക്കുകള്‍
ഓരോ പൂക്കളും നിന്നിലേക്കുള്ള വഴിയടയാളങ്ങള്‍
മുള്ളുകള്‍ക്കിടയില്‍ നഗ്നനായ് എന്റെ ആത്മാവ്
ഇലകളും പൂക്കളും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
ആരാണ് ”നീ?”
വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന മിസ്റ്റിക് കവിതകളുടെ സമാഹാരവുമായാണ് ഷെമീര്‍ പട്ടരുമഠം എത്തുന്നത്. ഹൃദയത്തില്‍ വിരല്‍ തൊട്ടൊരാള്‍ എന്ന മിസ്റ്റിക് കവിതകളുടെ സമാഹാരത്തില്‍ തൊണ്ണൂറോലം കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിത്ത്, മഴയും വെയിലും, അടയാളം, പറയാതെ പോയത്, ജീവവൃക്ഷം, ഹൃദയത്തിന്റെ ഭാഷ, മാന്ത്രികന്‍ തുടങ്ങി ഇതില്‍ ഉള്‍പ്പെടുന്ന കവിതകളെല്ലാം തന്നെ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഓരോ വരിയിലും കവിത നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തില്‍ വിരല്‍ തൊട്ടൊരാള്‍ എന്ന സമാഹാരം എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കുമെന്ന് തീര്‍ച്ച.
ഓരോ ചെറുകവിതയും ഓരോ കഥ പറയുകയാണ് ഇവിടെ. ഓട്ടോഗ്രാഫ് താളുകളിലും ഇവ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല.
ആനുകാലികങ്ങളില്‍ കഥകളും നോവലും എഴുതാറുള്ള ഷെമീര്‍ പട്ടരുമഠത്തിന്റെ മണല്‍ത്തരികളുടെ ഭാഷ എന്ന കഥക്ക് 2011ലെ പ്രഥ സത്യലാല്‍ സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചാവുകടല്‍ എന്ന കഥാസമാഹാരത്തിന് തകഴി സാഹിതീയം പുരസ്‌കാരം, മരപ്പൊട്ടന്‍ നോവലിന് അങ്കണം നോവല്‍ മത്സരത്തില്‍ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ട്രങ്ക്‌പെട്ടി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കഥാസമാഹാരമാണ്.
The post ഹൃദയത്തില്‍ വിരല്‍ തൊട്ടൊരാള്‍ appeared first on DC Books.