എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ. ലോകത്തെ മാറ്റിമറിക്കാന്‍ താനെന്തെങ്കിലും ചെയ്‌തേ തീരു എന്നു വെമ്പി വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് എടുത്തുചാടിയവര്‍ നിരവധി. അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും പുതുക്കിപ്പണിയുകയും ചെയ്തു. എന്നാല്‍ പ്രസ്ഥാനങ്ങളുടെ ശിഥിലീകരണങ്ങള്‍ക്കുശേഷം അതിലുള്‍പ്പെട്ട വ്യക്തികള്‍ അനുഭവിച്ച സംഘര്‍ഷങ്ങളുടെ ചരിത്രം സമൂഹം അറിഞ്ഞിട്ടുണ്ടോ..? അത്തരമൊന്ന് രേഖപ്പെടുത്താനുള്ള സാര്‍ത്ഥകമായ ഉദ്യമമാണ് കഥാകൃത്തും നോവലിസ്റ്റുമായ കരുണാകരന്‍ യുവാവായിരുന്ന ഒന്‍പതുവര്‍ഷം എന്ന തന്റെ നോവലിലൂടെ ശ്രമിക്കുന്നത്. നക്‌സല്‍ ബാരിയുടെ 50ാം വര്‍ഷത്തിലാണ് നോവല്‍ പുറത്തിറങ്ങിയതെന്നതും യാദൃശ്ചികമാണ്.
ഒരാളെ കൊല്ലാന്‍ അയാളെ അറിയണമെന്നില്ല എന്ന വാചകത്തോടെ തുടങ്ങുന്ന യുവാവായിരുന്ന ഒമ്പതുവര്‍ഷം എന്ന കൃതിയെുതാന്‍ വര്‍ഷങ്ങളെടുത്തുവെന്നും നക്‌സല്‍ ബാരിയുടെ അമ്പത് വര്‍ഷവുമായി ഈ നോവലിന്റെ പ്രസാദനത്തിന് ഒരുപങ്കുമില്ലെന്നും അദ്ദേഹം ഒരു ഓണ്‍ ലൈന്‍ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളെടുത്തു ഇത് എഴുതാന്‍. ആദ്യം ചില സുഹൃത്തുക്കളോടാണ് കഥപറഞ്ഞത്. നക്‌സല്‍ബാരിയുടെ അമ്പതുവര്‍ഷവുമായി ഈ നോവല്‍ പ്രസാദനത്തിന് ബന്ധമില്ല. മാത്രമല്ല. ഇതിന്റെ കഥ ഓര്‍മ്മയിലാണ് പ്രവര്‍ത്തിക്കുന്നത്. നോവലിന്റെ ഘടന അങ്ങനെയാണ് കണ്ടത്. ഓര്‍മ്മയിലെ പ്രവര്‍ത്തമെന്നാല്‍ നിറഞ്ഞുകവിയുന്ന ദിനചര്യകളില്‍ സംഭവിക്കുന്നതും. കാലഗണന അന്‍പതുവര്‍ഷത്തിലല്ല അറ്റങ്ങള്‍ ഇല്ലാതാകുന്ന ഓര്‍മ്മയിലാണ് പരിഗണിച്ചത് അദ്ദേഹം പറയുന്നു. യുവാവായിരിക്കുക എന്നാല്‍ അതിര്‍ത്തികളില്‍ നഷ്ടപ്പെടുന്ന യാത്രയോ വഴിയോ പോലെയാണ്. ഒന്‍പത് വര്‍ഷം മാത്രം ജീവിച്ച നുണയോ സത്യമോ എന്നതിനെക്കാള്‍ അത് ഒരാള്‍ ഇറങ്ങിത്തിരിച്ച യാത്രയുടെ, വഴിയുടെ, കല്പിത കഥയാണ്. ആ അക്കം കൃത്യമല്ല. എത്ര വേണമെങ്കിലും മറച്ചുവെക്കാവുന്നതും നീട്ടി വെക്കാവുന്നതുമായ ഒരു സ്വരം ആ സംഖ്യയുടെ പറച്ചിലിലുണ്ട്. അല്ലെങ്കില്‍ അങ്ങനെ കാണാവുന്നതേയുള്ളുവെന്നാണ് യുവാവായിരുന്ന ഒന്‍പതുവര്‍ഷം എന്ന തലക്കെട്ടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അതായത് ആ തലക്കെട്ടിനെ നെഗറ്റീവായും പോസറ്റീവായും കാണാവുന്നതാണ്.
മതിയഴകന്റെ മരണം, സുബ്രഹ്മണ്യദാസിന്റെ ആത്മഹത്യ, യു.പി ജയരാജിന്റെ കഥാവഴികള്‍, അരീക്കോട് വര്‍ഗീസിന്റെ കൊലപാതകം ഇങ്ങനെ ആ കാലഘട്ടത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന സൂചനകള്‍ യുവാവായിരുന്ന ഒന്‍പത് വര്‍ഷം എന്ന നോവലില്‍ കാണാവുന്നതാണ്. ഇനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണമാകട്ടെ ഇങ്ങനെയാണ് നോവലിന്റെ ഘടന ഓര്‍മ്മയിലാണ് നക്‌സലൈറ്റുകളുടെ കൂടെ കഴിഞ്ഞതും അതിലെ പ്രധാന പ്രവര്‍ത്തകരുമായി പുലര്‍ത്തിയിരുന്ന ബന്ധങ്ങളും എന്റെ ഓര്‍മ്മയാണ്. ചരിത്രത്തെയല്ല ഭാവനയെയാണ് ഞാന്‍ ആശ്രയിക്കുന്നത്. ആ അര്‍ത്ഥത്തില്‍ എന്റെ എഴുത്തു ചരിത്രത്തിനെതിരാണ്. അഥവാ ചരിത്രത്തെ അത് വിലമതിക്കുന്നില്ല. സംഭവങ്ങളുമായി നമ്മള്‍ പുലര്‍ത്തുന്ന ബന്ധം സാമൂഹികമായ ഓര്‍മ്മയല്ല. ദാസോ മതിയഴകനോ അല്ല കഥാപാത്രങ്ങളിലേക്കോ കഥയിലേക്കോ വരുന്നത്. മറിച്ച് ആ വര്‍ത്തമാനങ്ങളാണ്(പ്രസന്‍സ്). അതിലെ കൈവിട്ട നിമിഷങ്ങളാണ്. അതാണ് കഥയോടുള്ള എന്റെ സമീപനും നോവലിന്റെ ഘടനയും.!
താന്‍ കണ്ടുറങ്ങുന്ന സ്വപ്‌നങ്ങളാണ് നേവലിലെ കഥാപാത്രങ്ങളിലേക്കും ആവേശിപ്പിച്ചിരിക്കുന്നത്. നോവലില്‍ ഇടക്കിടെ കടന്നുവരുന്ന മേതില്‍ രാധാകൃഷ്ണനും തന്റെ സുഹൃത്താണെന്ന് കരുണാകരന്‍ പറയുന്നു. സ്വപ്നങ്ങള്‍ ഭ്രമങ്ങളല്ല, തോന്നലുകളുടെ യഥാര്‍ത്ഥ ജീവിതമാണ്. ഇതൊക്കെ എന്റെ എഴുത്തിനെ, രീതിയെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞുനിര്‍ത്തുന്നു.
‘നമ്മുടെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഓര്‍മ്മയില്‍ കേരളത്തിലെ നക്‌സല്‍ബാരി പ്രസ്ഥാനത്തോളം കയറിയിയമറ്റൊന്നില്ല. മെയ് 25ന് നക്‌സല്‍ബാരി കലാപത്തിന് 50 വര്‍ഷം തികഞ്ഞു…!