Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഉദ്ഘാടനവും അക്കാദമിയുടെ പ്രഥമ ഒ.എൻ.വി. സാഹിത്യപുരസ്കാര സമർപ്പണവും ഇന്ന്

$
0
0

onv

പ്രശസ്ത സാഹിത്യകാരനും ഒ.എൻ.വി. കൾച്ചറൽ അക്കാദമി നിർവാഹകസമിതി അംഗവുമായ പ്രഭാവർമ്മ എഴുതുന്നു

മലയാളത്തിന്റെ മഹാകവിയായ ഒ.എൻ.വി.യുടെ ജന്മദിനമായ ഇന്ന് ധന്യമായ ആ സ്മരണ മുൻനിർത്തി ഒരു സാംസ്കാരികസംരംഭം ഉദ്ഘാടനംചെയ്യപ്പെടുന്നു; ശ്രദ്ധേയമായ ഒരു ദേശീയ സാഹിത്യപുരസ്കാരം നിലവിൽവരികയും ചെയ്യുന്നു. ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഉദ്ഘാടനവും അക്കാദമിയുടെ പ്രഥമ ഒ.എൻ.വി. സാഹിത്യപുരസ്കാരത്തിന്റെ സമർപ്പണവും തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ അക്കാദമിയുടെ മുഖ്യരക്ഷാധികാരികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അനവദ്യസുന്ദരങ്ങളായ കവിതകളാലും ഭാവാത്മകഗാനങ്ങളാലും മലയാളത്തിന്റെ മനസ്സിനെ നവോന്മേഷദായകങ്ങളായ അനുഭൂതികളിലേക്ക് ആനയിച്ച മഹാകവിയുടെ സ്മരണ യ്ക്കായി അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളുമടങ്ങുന്ന സഹൃദയർ മുൻകൈയെടുത്താണ് തിരുവനന്തപുരം ആസ്ഥാനമായി ഒ.എൻ.വി. കൾച്ചറൽ അക്കാദമിക്ക്‌ തുടക്കംകുറിക്കുന്നത്.

അക്കാദമിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രഥമ ഒ.എൻ.വി. സാഹിത്യപുരസ്കാരം author_379സുഗതകുമാരിക്ക്‌ സമർപ്പിക്കും. മൂന്നുലക്ഷംരൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് ഒന്നിടവിട്ട വർഷങ്ങളിൽ മലയാളസാഹിത്യത്തിനും ഇതരവർഷങ്ങളിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ സാഹിത്യത്തിനും എന്ന നിലയ്ക്കാണ് നൽകുക. ദേശീയതലത്തിലുള്ളതാവും എല്ലാ ഇന്ത്യൻഭാഷാ സാഹിത്യശാഖകളെയും പരിഗണിക്കുന്ന ഒ.എൻ.വി. പുരസ്കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ട യുവസാഹിത്യ പുരസ്കാരവും ഇതിനനുബന്ധമായി ഏർപ്പെടുത്തിയിട്ടുണ്ട്. ആര്യാഗോപി, സുമേഷ് കൃഷ്ണൻ എന്നിവർക്കാണ് പ്രഥമവർഷം യുവസാഹിത്യപുരസ്കാരം നൽകുന്നത്.

മഹത്ത്വമാർന്ന ഒരു സവിശേഷ സർഗാത്മകപൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണ് ഒ.എൻ.വി. കടന്നുപോയത്. ഭാവാർദ്രങ്ങളായ കവിതകൾ, മൗലികമായ ചിന്തയുടെ തെളിവെളിച്ചം പ്രസരിപ്പിക്കുന്ന പ്രബന്ധങ്ങൾ, വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ തുടങ്ങി പലതലങ്ങളുണ്ട്‌ വിലപ്പെട്ട ആ സാംസ്കാരിക ഈടുവെപ്പിന്. അത്‌ പരിരക്ഷിച്ച് വരുംതലമുറകൾക്ക് കൈമാറുകയെന്നത് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനും എം.ടി. വാസുദേവൻനായർ, സുഗതകുമാരി, യേശുദാസ് എന്നിവർ രക്ഷാധികാരികളുമായ ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ അടിസ്ഥാനദൗത്യമാണ്.

ഇന്ത്യൻ സാഹിത്യരംഗത്തെ മികവാർന്ന സർഗപ്രതിഭയ്ക്കായുള്ള പുരസ്കാരം ആദ്യവർഷം മലയാളത്തിലെ സമുന്നതമായ സാഹിത്യവ്യക്തിത്വത്തിന്‌ നൽകണമെന്നാണ് അക്കാദമി നിശ്ചയിച്ചത്. ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, പ്രഭാവർമ എന്നിവരുൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് സുഗതകുമാരിയെ പുരസ്കാരത്തിനായി കണ്ടെത്തിയത്.

മാനുഷസത്തയുടെ മഹാഗായകനായിരുന്ന ഒ.എൻ.വി.യുടെ പേരിലുള്ള പ്രഥമപുരസ്കാരം അതേസത്തയെ പ്രത്യാനയിച്ച്‌ സമൂഹമനഃസാക്ഷിയിൽ പുനഃസ്ഥാപിക്കാനായി കവിതകൊണ്ടും കർമംകൊണ്ടും നിരന്തരം ഇടപെട്ടുപോരുന്ന സുഗതകുമാരിക്ക്‌ സമർപ്പിക്കുന്നതിൽ സവിശേഷമായ ഒരു ഔചിത്യഭംഗിയുണ്ട്.

പ്രകൃതിയോടും മനസ്സിനോടുമുള്ള സ്നേഹാതിരേകം ഒരേപോലെ ഏതാണ്ട്‌ ഒരേഘട്ടത്തിൽ പങ്കിട്ടുപോന്നവരാണ് ഒ.എൻ.വി.യും സുഗതകുമാരിയും. നന്മയ്ക്കുവേണ്ടിയുള്ള നിത്യപ്രാർഥനയായിരുന്നിട്ടുണ്ട് ഇരുവർക്കും കവിത. ലോകത്തോടും കാലത്തോടുമുള്ള അതിരെഴാത്ത സ്നേഹത്തിന്റെ കാരുണ്യപൂരമായിരുന്നിട്ടുണ്ട് ഇരുവരുടെയും കാവ്യദർശനം. മലയാളഭാഷയോടും കേരളീയ സംസ്കാരത്തോടുമുള്ള ഹൃദയവായ്പ്‌ ശ്വാസധാരപോലെ സാഹോദര്യപൂർവം പങ്കിട്ടിട്ടുണ്ട് ഈ ഇരു കാവ്യവ്യക്തിത്വങ്ങളും. പുരസ്കാരം സുഗതകുമാരിക്ക്‌ ലഭിക്കുമ്പോൾ കവിതയിലെ സർഗാത്മകമായ മൗലികതയ്ക്കൊപ്പം ഈ ഘടകങ്ങളും ശ്രദ്ധേയമാവുന്നു.

ഒ.എൻ.വി. സ്മരണ നിലനിർത്തുന്ന അക്കാദമിയുടെ സമഗ്രമായ പദ്ധതികളിൽ പഠന-ഗവേഷണ കാര്യങ്ങൾ, മലയാളഭാഷയുടെ ശാക്തീകരണം തുടങ്ങിയവയും ഉൾപ്പെടുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് അക്കാദമി പ്രവർത്തിക്കുക. എങ്കിലും കേരളക്കരയിലെന്നല്ല, മലയാളിയുള്ള എല്ലാ ദിക്കിലും വ്യാപരിക്കുന്നതാവും അക്കാദമിയുടെ പ്രവർത്തനങ്ങൾ. ഓരോ വർഷവും ഒ.എൻ.വി.യുടെ ജന്മവാർഷികദിനമായ മേയ് 27-നോ അടുത്ത ദിവസങ്ങളിലോ ആയിരിക്കണം അവാർഡ് സമർപ്പണച്ചടങ്ങ് എന്നാണ് അക്കാദമി നിശ്ചയിച്ചിട്ടുള്ളത്.

സാഹിത്യരംഗത്തെ എഴുത്തുകാരോ ആസ്വാദകരോ ആയ നൂറുപേരോട് അഭിപ്രായം ചോദിച്ചിട്ട് അതിൽ ഏറ്റവും കൂടുതൽ പേർ നിർദേശിക്കുന്ന അഞ്ചുപേരുൾപ്പെട്ട പട്ടികയിൽനിന്നായിരിക്കും അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുക.

കടപ്പാട് : മാതൃഭൂമി


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>