സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വഴികാട്ടിയാണ് ‘കുറഞ്ഞ ചെലവിൽ മികച്ച നേട്ടമുണ്ടാക്കാൻ 100 സ്വയം തൊഴിൽ സംരംഭങ്ങൾ. ചെറിയ രീതിയിലോ വിപുലമായോ തുടങ്ങാൻ കഴിയുന്ന നൂറിലേറെ ആശയങ്ങൾക്ക് പുറമെ നിലവിലുള്ള ഏതൊരു ബിസിനസ്സും കൂടുതൽ വിജയകരമാക്കുവാൻ സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങളും അടങ്ങിയതാണ് ‘കുറഞ്ഞ ചെലവിൽ മികച്ച നേട്ടമുണ്ടാക്കാൻ 100 സ്വയം തൊഴിൽ സംരംഭങ്ങൾ.
നമുക്ക് ചുറ്റും അനന്തമായ ബിസിനസ് അവസരങ്ങൾ ഉണ്ടെങ്കിലും എന്ത് ബിസിനസ്സ് തുടങ്ങും അഥവാ എനിക്ക് പറ്റിയ ബിസിനസ്സ് എന്താണ് എന്ന ചോദ്യം വലയ്ക്കാത്തവർ കുറവായിരിക്കും. അത്തരം സംശയങ്ങൾക്കുള്ള ശരിയായ ഉത്തരം നൽകുവാൻ ഈ പുസ്തകത്തിന് കഴിയും.
ലോകരാജ്യങ്ങൾ ഒന്നടങ്കം സാമ്പത്തിക കുഴപ്പത്തിലേക്ക് കൂപ്പുകുത്തുമ്പോൾ പോലും വിജയിപ്പിക്കുവാൻ കഴിയുന്ന നിരവധി ബിസിനസ്സ് ആശയങ്ങൾ ‘കുറഞ്ഞ ചെലവിൽ മികച്ച നേട്ടമുണ്ടാക്കാൻ 100 സ്വയം തൊഴിൽ സംരംഭങ്ങൾ നമുക്ക് കാണിച്ചു തരുന്നു.
ബിസിനസ്സ് എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവർ ധാരാളമുണ്ട് നമുക്കിടയിൽ. എന്നാൽ നമ്മുടെ ചെറിയ ചില ആശയങ്ങൾ ജീവിതത്തിലും ബിസിനസ്സിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന വിശ്വാസമാണ് നമുക്ക് ആദ്യം വേണ്ടത്. ബിസിനസ് നടത്തി വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും ജീവിതം പരിശോധിച്ചാൽ പൊതുവായി പല കാര്യങ്ങളും നമുക്ക് മനസിലാക്കാൻ സാധിക്കും.
സാമ്പത്തിക അച്ചടക്കമില്ലായ്മയും ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള കഴിവില്ലാതാകുകയും ബിസിനസ്സിൽ മാത്രമല്ല നമ്മുടെ ജീവിതത്തെ പോലും താളം തെറ്റിക്കും.ലോകത്തിന്റെ ഏതൊരു കോണിലും ചെറുതോ വലുതോ ആയ ബിസിനസ്സ് നടത്തുന്ന ഏതൊരാൾക്കും നിസ്സംശയം അനുകരിക്കാനാവുന്നതും അതുവഴി ബിസിനസ്സ് വിജയം ഉറപ്പിക്കാൻ കഴിയുന്നതുമായ ചില വിജയ മന്ത്രങ്ങളാണ് ‘കുറഞ്ഞ ചെലവിൽ മികച്ച നേട്ടമുണ്ടാക്കാൻ 100 സ്വയം തൊഴിൽ സംരംഭങ്ങൾ
ബിസിനസ്സ് ആശയങ്ങളെ കുറിച്ച് പഠിക്കുവാൻ ജീവിതം തന്നെ മാറ്റി വച്ച ഒരാളാണ് ജോൺ വിൽഫ്രഡ്.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഇപ്പോൾ സീറോ വേസ്റ്റ് കൃഷിയിൽ പഠനം നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.