Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

തുഞ്ചൻപറമ്പ് സൗന്ദര്യവൽക്കരണത്തിന് മുഖ്യമന്ത്രി ശിലയിട്ടു

$
0
0

thunjan

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തുഞ്ചൻ പറമ്പിലിന്റെ വികസന സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കമായി. ഭാഷാപിതാവിന്റെ സർഗ്ഗസമരണകൾ തുടിക്കുന്ന മണ്ണിൽ തിങ്കളാഴ്ച നടന്ന പ്രൗഢമായ ചടങ്ങിൽ രണ്ടു കോടി രൂപയുടെ വികസന പദ്ധതിക്കാണ് മുഖ്യമന്ത്രി തുടക്കമിട്ടത്. ഇതോടൊപ്പം തുഞ്ചൻ സാംസ്കാരിക കൂട്ടായ്മയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍പറമ്പിനെ മലയാളത്തിന്റെ സാസ്‌കാരിക പൈതൃക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കിയും ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാര്യത്തില്‍ പണം തടസ്സമാകില്ല. ഒരു ഭാഷയെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്ന അപൂര്‍വ സംസ്ഥാനമായിരിക്കും കേരളം. നമ്മുടെ കടമ നിറവേറ്റാന്‍ നിയമം വേണമെന്നത് അലോസരപ്പെടുത്തുന്നതാണ്. തുഞ്ചന്‍ സ്മാരകത്തെ മലയാള സംസ്ഥാനത്തിന്റെ പതാക വാഹക സ്ഥാപനമാക്കിമാറ്റുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ ആമുഖ പ്രഭാഷണം നടത്തി.

thunjan-paramb

ഭാഷയുടെ പ്രചാരണത്തിനായി എം ടി യുടെ നേതൃത്വത്തിൽ ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സർക്കാർ സഹായമെന്ന് സ്പീക്കർ പറഞ്ഞു. തുഞ്ചൻ പറമ്പ് മനോഹരമായ മതേതര ജനാധിപത്യ സാംസ്കാരിക തീർത്ഥാടന കേന്ദ്രമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം ആദ്യപുസ്തകം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന് നല്‍കികൊണ്ട് സ്പീക്കര്‍.പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രി ഡോ.കെ.ടി ജലീല്‍, എംഎല്‍എമാരായ സി.മമ്മുട്ടി, വി.അബ്ദുറഹിമാന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ്, മലയാള സര്‍വകലാശാല. വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, സി.രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍, അമിത് മീണ തുടങ്ങിയവര്‍ പങ്കെടുത്തു.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>