ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്ന 517 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഖുര്‍ആന്‍ മലയാളിക്ക് സ്വന്തം. അബുദാബിയിൽ ജോലി ചെയ്യുന്ന നാദാപുരം സ്വദേശി ഹാരിസാണ് സ്വര്‍ണ്ണ ഖുറാന്‍ സ്വന്തമാക്കിയിരിക്കുന്നത്. പത്തു കോടി രൂപയിലധിയകം വിലവരുന്ന ഈ സുവർണ്ണ ഗ്രന്ഥം പൂർണ്ണമായും 22 ക്യാരറ്റ് സ്വർണ്ണത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.
രണ്ടുകിലോയാണ് ഈ ഗ്രന്ഥത്തിന്റെ ഭാരം എ.ഡി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഖുര്‍ആന്‍ മലേഷ്യയിലുള്ള ഹാരിസിന്റെ ഭാര്യാസഹോദരനാണ് നല്‍കിയത്. 17.5 സെന്റീമീറ്റര്‍ വീതിയും 24 സെന്റീമീറ്റര്‍ നീളവുമുള്ള ഖുര്‍ആന് 28 ഭാഗങ്ങളുണ്ട്. ഇതിൽ ഒരു ഭാഗമാണ് ഹാരിസിന്റെ പക്കലുള്ളത്. ബാക്കിയുള്ള ഭാഗങ്ങൾ മലേഷ്യയിലെ ഹാരിസിന്റെ ഭാര്യാ സഹോദരൻ ഇസ്മായിൽ ഖാസിമിന്റെ പക്കലാണുള്ളത്.അവയെല്ലാം 14 സ്വർണ്ണപ്പട്ടികളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഈ വിശുദ്ധ ഗ്രന്ഥം ചൈനയില്‍ നിര്‍മിച്ചതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പൂര്‍ണമായി കൈ കൊണ്ട് എഴുതിയതാണ് ഇതിലെ എല്ലാ ആയത്തുകളും.
എ.ഡി 16 മുതല്‍ 50 വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്നു ആദ്യം. പിന്നീട് 339 വര്‍ഷം ചൈനയിലെ മുസ്ലിം ടീച്ചേര്‍സ് സൂക്ഷിച്ചു. സ്വര്‍ണ ഖുര്‍ആന്റെ ഏഴാമത് ഉടമസ്ഥനാണ് ഹാരിസ്. രണ്ടുവര്‍ഷത്തോളം സമയമെടുത്ത് രേഖകളെല്ലാം ശരിയാക്കിയതിനു ശേഷമാണ് ഖുറാന്‍ പ്രതി മലേഷ്യയില്‍ നിന്ന് അബുദാബിയിലെത്തിച്ചത്.വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ഖുര്‍ആന്‍ റംസാന്‍സമയത്തുമാത്രമേ ഹാരിസ് വായിക്കാറുള്ളൂ.
സുവര്‍ണ ഗ്രന്ഥത്തിന്റെ അമൂല്യ ശേഖരം വീട്ടിലെത്തിയ ശേഷം ഐശ്വര്യം കൈവന്നതായി ഹാരിസ് പറയുന്നു. അമൂല്യ സമ്പത്തിനെകുറിച്ച് പുറംലോകം അറിയണം. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കണം. അതുകൊണ്ട് തന്നെ സ്വര്‍ണ ഖുര്‍ആന്‍ ഏതെങ്കിലും മ്യൂസിയത്തിന് കൈമാറുകയാണ് ലക്ഷ്യം. ഇക്കാര്യം അറബ് രാജകുടുംബങ്ങളുടെയും പുരാവസ്തുവസ്തു ഗവേഷകേന്ദ്രത്തിന്റെയും ശ്രദ്ധയില്‍പെടുത്താന്‍ ഒരുങ്ങുകയാണ് ഹാരിസ്.