ബാബുജോണ്‍ രചിച്ച ഹിമാലയന്‍യാത്ര ഒരു കൈപ്പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തുവച്ചു നടന്ന ചടങ്ങില്‍ ടൂറിസംവകുപ്പ്
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാറിനു നല്കിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. പ്രൊഫ.അലിയാര്‍, സി റഹിം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭൂമിയിലെ സ്വര്‍ഗം എന്നുപേരുകേട്ട ഹിമാലയത്തിന്റെ താഴ്ന്ന ഭാഗങ്ങളിലുള്‍പ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും, സഞ്ചാര സ്ഥലങ്ങളിലും എത്തിപ്പെടാന്‍ സഹായിക്കുന്ന ഒരു കൈപ്പുസ്തകമാണ് ‘ഹിമാലയന്‍ യാത്രഒരു കൈപ്പുസ്തകം. ഹിമാലയം താഴ് വരയുടെ അഭൗമ സൗന്ദര്യം , ലളിത സുന്ദരമായി കുറിക്കുന്നതോടൊപ്പം സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട മുഴുവന്‍ വിവരങ്ങളെയും ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകം പോലെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു മികച്ച ഒരു യാത്രാ ഗൈഡാണ് ഈ പുസ്തകം. പൗരാണിക പ്രാധാന്യമുള്ള യമുനോത്രി , ഗംഗോത്രി , കേദാര്‍നാഥ് , ബദരീനാഥ് , ഋഷികേഷ് , ഗോമുഖ് , തുംഗനാഥ് , രുദ്ര നാഥ് , ബദരീനാഥ് , വാലി ഓഫ് ഫഌവഴ്‌സ് , അമര്‍നാഥ് തുടങ്ങിയ തീര്‍ത്ഥാടന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങളാണ് ഹിമാലയന്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെഹിമാലയന്‍ യാത്രികര്‍ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.