ആത്മാന്വേഷികള്‍ക്ക് ഒരു ഗുരുവിനെ ആവശ്യമുണ്ടോ? ശരിയായ ഗുരുവിനെ തേടിക്കണ്ടെത്തേണ്ടത് അന്വേഷകനാണോ? അതോ ഗുരുവാണോ തന്റെ ശിഷ്യരെ കണ്ടെത്തേണ്ടത്? ഓരോ ശിഷ്യനും സാക്ഷാത്കാരത്തിന്റെ പാത ഒരുപോലെയാണോ ഗുരു ഉപദേശിക്കുക? യഥാര്‍ത്ഥ അന്വേഷകന് ചോദ്യം നിരവധിയാണ്. അതാണ് അന്വേഷണത്തിന്റെ സാംഗത്യവും. എന്നാല്‍ ചോദ്യങ്ങളൊന്നുമില്ലാതാകുന്ന അവസ്ഥയാണ് സാക്ഷാത്കാരം. അറിവിനും അപ്പുറമെത്തുന്ന ആത്മജ്ഞാനം.
സദ്ഗുരുവിന്റെ അറിവിനും അപ്പുറം എന്ന ഈ ബൃഹദ്ഗ്രന്ഥം അന്വേഷകന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. ഓരോ ഉത്തരവും ഓരോ അന്വേഷകനെയും വേറിട്ട വഴികളിലൂടെയാണ് സഞ്ചരിപ്പിക്കുക എന്നതാണ് ഗുരുമൊഴികളുടെ പ്രത്യേകത. ജീവിതത്തിലെ ഏതുതുറകളില്‍ പെട്ടവര്‍ക്കും ഗുരുവിന്റെ പ്രത്യക്ഷ സാന്നിദ്ധ്യമില്ലാതെ സാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗം കാണിക്കുന്നു ഈ ദിവ്യഗ്രന്ഥം. ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്കു നീങ്ങുമ്പോള്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതാകുന്ന അവസ്ഥ ഈ ഗ്രന്ഥപാരായണത്തിലൂടെ നിങ്ങള്‍ക്കും അനുഭവിക്കാം.
ദൈവത്തെ തേടലല്ല ആത്മസാക്ഷാത്കാരമെന്നും തന്നെത്തന്നെ അറിഞ്ഞ് അതിനപ്പുറം കടക്കലാണ് അതെന്നും സദ്ഗുരു പറയുമ്പോള്‍ മുമ്പുള്ള ആത്മീയഗുരുക്കളുടെ വചന പ്രഘോഷണത്തെക്കാള്‍ ഉള്ളില്‍ നിന്ന് ഉണ്മയെ വിരിയിക്കുന്ന അമൃത വചസ്സുകളാകുന്നു സദ്ഗുരുവിന്റെ മൊഴികള്‍. ആത്മീയതയെയും ഭൗതീകതയെയും വിരുദ്ധദ്വന്ത്വങ്ങളായി കാണുന്ന സാമാന്യയുക്തിയെ ഭഞ്ജിക്കുന്ന ദര്‍ശനം.
ഡി സി ബു്ക്‌സ് പ്രസിദ്ധീകരിച്ച സദ്ഗുരുവിന്റെ മറ്റ് കൃതികള്‍…