ഒരുവാരം കൂടികടന്നുപോകുമ്പോള്‍ പുസ്തകവിപണിയില്‍ വില്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ; അന്ധവിസ്വാസത്തിന്റെ അറുപത് വര്‍ഷങ്ങള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ എന്റെ ബാല്യകാലസ്മരണകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ എന്നീ കൃതികളാണ്. വയനക്കാരുടെ ഹൃദയംകീഴടക്കിയ ഈ പുസ്തകങ്ങള്‍ ഇറങ്ങിയനാള്‍മുതല്‍ ബെസ്റ്റ് സെല്ലറുകളാണ്. ഇപ്പോഴും അവ വായനക്കാര്‍ തേടി എത്തുന്നു എന്നുള്ളത് എഴുത്തുകരുടെയും കൃതികളുടെ പ്രമേയവും ആഖ്യാനത്തിന്റെ പ്രത്യേകതയും തന്നെയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദവാര്‍ത്തകളോടെ പുറത്തിറങ്ങിയ ജേക്കബ് തോമസിന്റെ സര്‍വ്വീസ് സ്‌റ്റോറി സ്രാവുകള്‍ നീന്തുമ്പോള്‍ എന്ന പുസ്തകവും വില്പനയില്‍ കുതിപ്പുതുടരുന്നുണ്ട്. ഏറെ വായനക്കാരാണ് സര്‍ക്കാര്‍ ഇടപെടലുകളുടെയും പ്രമാദമായ കേസുകളുടെയും രഹസ്യങ്ങളറിയാനായി ഈ പുസ്തകം തേടിയെത്തുന്നത്.
കെ ആര്‍ മീര എന്ന എഴുത്തികരിയുടെ ജീവിതത്തിലൂടെ കടന്നുപോയ ചില വ്യക്തികളെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന എന്റെ ജീവിതത്തിലെ ചിലര്‍, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ,കുടനന്നാക്കുന്ന ചോയി,, പ്രവാസജീവിതത്തിന്റെ കാണാകാഴ്ചകളിലേക്ക് കണ്ണോടിക്കുന്ന ബെന്യാമിന്റെ ആടുജീവിതം, എം ടിയുട കഥകള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, അറിവിന്റെയും വിജ്ഞാനത്തിന്റെയും ആകെത്തുകയായ ഡി സി ബുക്‌സ് ഇയര്‍ ബുക്ക്-2017, കഥകള്‍ ഉണ്ണി ആര്‍, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നീകൃതികളും വായക്കാര്‍ ആവേശപൂര്‍വ്വമാണ് തിരഞ്ഞെടുത്തത്.
വിവര്‍ത്തനകൃതികളില്‍ പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, ചാരസുന്ദരി, കലാമിന്റ അഗ്നിച്ചിറകുകള്‍ എന്നീ പുസ്തകങ്ങളാണ് മാസങ്ങളായി ബെസ്റ്റ് സെല്ലറുകളായി തുടരുന്നത്. മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്. എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ , പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, മട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.