Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഡി സി ബുക്‌സ് ഡിക്ഷ്ണറി മേള തുടരുന്നു

$
0
0

dictionary-mela

കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള നിഘണ്ടുക്കള്‍ മറ്റൊന്നിനോടും പകം വയ്ക്കാനില്ലാത്ത സമഗ്രവും സൂക്ഷ്മവും ആധികാരികവും കാലോചിതവുമായവയാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡിക്ഷണറികളും ഡി സി ബുക്‌സിന്റേതു തന്നെ. പുതിയ അധ്യയനവര്‍ഷം പടിവാതിലില്‍ എത്തിയ ഈ അവസരത്തില്‍ വിപുലമായ ഡിക്ഷ്ണറി വിപണനമേള ഒരുക്കിക്കൊണ്ട് വിവിധ ഭാഷാനിഘണ്ടുക്കള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് ഡി സി ബുക്‌സ്.

ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ഒരുക്കിയിരിക്കുന്ന ഡിക്ഷ്ണറി ബൊണാന്‍സയില്‍ 450 രൂപ വീതം വിലയുള്ള മൂന്ന് ഡിക്ഷ്ണറികള്‍ 1199 സന്തമാക്കാവുന്നതാണ്. അതും അതിപ്രശസ്തമായ ഏറ്റവും കൂടുതല്‍ ആളുകള്‍ തേടിയെത്തുന്ന ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം ഡിക്ഷ്ണറി, മലയാളം-ഇംഗ്ലിഷ് ഡിക്ഷ്ണറി, ഹിന്ദി-മലയാളം-ഇംഗ്ലിഷ് ഡിക്ഷ്ണറി എന്നിവയാണ് 1199 രൂപയ്ക്ക് ലഭിക്കുക. കൂടാതെ സമാനപദനിഘണ്ടു, പ്രയോഗ ശബ്ദതാരാവലി, ഇംഗ്ലിഷ് മലയാളം പോക്കറ്റ് ഡിക്ഷ്ണറി,   സംക്ഷിപ്ത ശബ്ദതാരാവലി തുടങ്ങി മറ്റ് നിരവധി
ഡിക്ഷ്ണറികളും ഡിക്ഷ്ണറി മേളയില്‍നിന്നും സ്വന്തമാക്കാവുന്നതാണ്.

english-englishടി രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം ഡിക്ഷ്ണറി ഇന്ത്യയില്‍ ഏറ്റവുമധികം വില്ക്കപ്പെടുന്ന ദ്വിഭാഷാ ഡിക്ഷ്ണറിയാണ്. 1400ല്‍ പരം പേജുകളിലായി സാങ്കേതിക പദാവലികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു വാക്കുകളുടെ കൃത്യമായ ഉച്ചാരണം മലയാളത്തില്‍ നല്‍കുന്ന ഇതില്‍ വിവിധ മേഖലകളില്‍ നിന്നായി 2000ല്‍ പരം പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സമഗ്രമായി പരിഷ്‌കരിച്ചിരിക്കുന്നു.

പ്രൊഫ. എം.ഐ.വാരിയര്‍, പ്രൊഫ. ഇ.പി.നാരായണ ഭട്ടതിരി,  english-malayalamഡോ. കെ.രാധാകൃഷ്ണ വാരിയര്‍    എന്നിവര്‍ എഡിറ്റ് ചെയ്ത മലയാളം ഇംഗ്ലിഷ്ഡിക്ഷ്ണറിയ്ക്ക് 1300ല്‍ പരം പേജുകള്‍ ഉണ്ട്. ശാസ്ത്രസാങ്കേതിക വിജ്ഞാന ശാഖകളിലെ ഏറ്റവും പുതിയ പദങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇതില്‍ അനുബന്ധമായി മലയാള ഭാഷയെപ്പറ്റി വിശദമായ കുറിപ്പ്, ശൈലികള്‍, പര്യായപദങ്ങള്‍, പഴഞ്ചൊല്ലുകള്‍, ന്യായകോശം, പരകീയപദങ്ങള്‍, ചിഹ്നം, സാങ്കേതിക പദസൂചി എന്നിവയും ചേര്‍ത്തിരിക്കുന്നു.

hindi-malayalamനിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് തത്സമമായ ഹിന്ദി വാക്കുകള്‍ നല്‍കുന്നതാണ് ഹിന്ദി മലയാളം ഇംഗ്ലിഷ് ഡിക്ഷ്ണറി. കൂടാതെ പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, ധാന്യങ്ങള്‍, വസ്ത്രം, ഗൃഹോപകരണങ്ങള്‍, ശരീരാവയവങ്ങള്‍, രോഗങ്ങള്‍, തൊഴിലുകള്‍, മൃഗങ്ങള്‍, പക്ഷികള്‍, ധാതുക്കള്‍, ഓഫീസ് ഉപകരണങ്ങള്‍, ആഭരണം, പണിയായുധങ്ങള്‍, സമയം, അളവ്, തൂക്കം, ഉത്സവങ്ങള്‍, ഉദ്യോഗപ്പേരുകള്‍, മന്ത്രികാര്യാലയങ്ങള്‍, ഓഫീസുകള്‍, ബാങ്കിങ്ഭരണ മേഖലകളില്‍ ഉപയോഗിക്കുന്ന ശബ്ദാവലി തുടങ്ങിയവ പ്രത്യേകം വിഭാഗമായി ചേര്‍ത്തിരിക്കുന്നു.

ഒരു നിഘണ്ടു എന്നതിനുമപ്പുറം പദങ്ങളുടെ അര്‍ത്ഥത്തോടൊപ്പംതന്നെ ഒരു പദത്തിന്റെ ഭാഷയിലെ മുഴുവന്‍ സമാനപദങ്ങളും പ്രയോഗസവിശേഷതകളും നല്‍കിക്കൊണ്ട് പദശേഷിയും ഭാഷാശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവാണ് സമാനപദനിഘണ്ടു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം വിവിധ പ്രവര്‍ത്തന മേഖലയിലുമുള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരുത്തമ റഫറന്‍സ് ഗ്രന്ഥമാണിത്.

വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാദ്ധ്യാപകര്‍ക്കും കൂടുതല്‍ പ്രയോജനകരമായ നിഘണ്ടുവാണ് പ്രയോഗ ശബ്ദതാരാവലി. പദങ്ങളുടെ അര്‍ത്ഥം, പര്യായപദങ്ങള്‍, വിപരീതപദങ്ങള്‍, വാക്യത്തില്‍ പ്രയോഗങ്ങള്‍, ഉദ്ധരണികളുടെയും കാവ്യശകലങ്ങളുടെയും സഹായത്തോടെയുള്ള പദപരിചയം തുടങ്ങിയവ ഈ നിഘണ്ടുവിന്റെ പ്രത്യേകതയാണ്. നാനാര്‍ത്ഥ നിഘണ്ടു, ന്യായകോശം, അപശബ്ദ നിഘണ്ടു, ചിഹ്നം തുടങ്ങിയ അനുന്ധങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി ഭാഷാപണ്ഡിതരും ലക്‌സിക്കോഗ്രഫി വിദഗ്ദ്ധരും പ്രഗല്ഭരായ എഡിറ്റോറിയല്‍ ടീമും സൂക്ഷ്മവും ശാസ്ത്രീയവും സമഗ്രവുമായി സംഗ്രഹിച്ചു തയ്യാറാക്കിയതാണിത്.

ദൈനംദിന ഉപയോഗത്തിന് ഉപകരിക്കുന്ന തരത്തില്‍ ഭാഷാപണ്ഡിതരും ലക്‌സിക്കോഗ്രഫി വിദഗ്ദ്ധരും പ്രഗല്ഭരായ എഡിറ്റോറിയല്‍ ടീമും ശാസ്ത്രീയമായും സമഗ്രവുമായും തയ്യാറാക്കിയ ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ സംഗൃഹീത പതിപ്പാണ് സംക്ഷിപ്ത ശബ്ദതാരാവലി.

22 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഡിക്ഷ്ണറികള്‍ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ഒരുക്കിയിരിക്കുന്ന ഡിക്ഷ്ണറി മേള (ഡിക്ഷ്ണറി ബൊണാന്‍സ).


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>