Image may be NSFW.
Clik here to view.
അസാധാരണമായൊരു ദുരന്തകഥയാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം. അതിന്റെ ദു:ഖകരമായ നാടകീയതയും നിറപ്പകിട്ടും നിമിത്തം ടിപ്പുവിനെക്കുറിച്ച് പല ഭാഷകളിലും നാടകങ്ങളും നോവലുകളും ചലച്ചിത്രങ്ങളും ടെലിവിഷന്‍ സീരിയലുകളും ഉണ്ടായി. എന്നാല്‍ വസ്തുതകളോട് സത്യസന്ധത പുലര്‍ത്തുന്ന ചരിത്രകൃതികള്‍ ആ വീരപുരുഷനെക്കുറിച്ച് ഇല്ല. ഈ കുറവ് പരിഹരിക്കാനായി പി.കെ.ബാലകൃഷ്ണന്‍ രചിച്ച ജീവചരിത്രമാണ് ടിപ്പു സുല്‍ത്താന്‍.
Image may be NSFW.
Clik here to view.കേരളീയര്‍ ഏറ്റിക്കൊണ്ടു നടക്കുന്ന കേരള വര്‍മ്മ പഴശ്ശിരാജയും മഹാരാഷ്ട്രശക്തിയും ദേശാഭിമാനത്തിന്റെ ഉത്തുംഗശൃംഗങ്ങളായി വാഴ്ത്തപ്പെടുമ്പോള്‍ ടിപ്പുവിനോട് ചരിത്രം അയിത്തം കല്പിക്കുകയാണെന്ന് പി.കെ.ബാലകൃഷ്ണന്‍ പറയുന്നു. മുസ്ലീം ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ നമ്മുടെ ദേശാഭിമാനത്തിനു ദഹിക്കാത്ത ദുര്‍ഘട വസ്തുതയാണെന്ന് അദ്ദേഹം ഈ ജീവചരിത്രത്തിലൂടെ കാട്ടിത്തരുന്നു. ടിപ്പുവിനെ തോല്പിക്കാനായി ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊരുതിയ പഴശ്ശിരാജയെയും മഹാരാഷ്ട്ര ഹിന്ദുക്കളെയും ദേശാഭിമാനത്തിന്റെ പടിപ്പുരയ്ക്കകത്തും ടിപ്പുവിനെ പുറത്തും നിര്‍ത്തുന്നതിലെ വൈരുദ്ധ്യം അദ്ദേഹം ചോദ്യം ചെയ്യുന്നു.
സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെ ബാല കൃഷ്ണന്റെ തനതുശൈലി ടിപ്പുസുല്‍ത്താന്‍ എന്ന ജീവചരിത്രകൃതിയെ അതുല്യമാക്കുന്നു. കേരള ചരിത്രഗതിയെ മാറ്റിപ്പണിത ടിപ്പു സുല്‍ത്താനെയും ഇന്ത്യാചരിത്രത്തിലെ ധീരനായ പോരാളി ടിപ്പു സുല്‍ത്താനെയും ഈ കൃതിയില്‍ കാണാം. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ പുസ്തകം.