Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രിയകവി ഒ എൻ വി കുറുപ്പിന്റെ ഓർമ്മയ്ക്കായി വൃക്ഷത്തൈ നടുന്നു

$
0
0

onvമലയാളത്തിന്റെ പ്രിയകവി ഒ എൻ വി കുറുപ്പിന്റെ ഓർമ്മയ്ക്കായി വൃക്ഷത്തൈ നട്ട് യുവജനക്ഷേമബോർഡിന്റെ പരിസ്ഥിതി ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ഡി ബാബുപോൾ നിർവ്വഹിക്കും. തിരുവനന്തപുരം ഗവർമെന്റ് ആർട്സ് കോളേജിൽ ഉച്ചയ്ക്ക് 12 മണിക്കാണ് പരിപാടിയുടെ ഉദ്‌ഘാടനം.

ഉദ്ഘാടനത്തിന്റെ ഭാഗമായി തൈക്കാട് വാർഡിലെ 1000 വീടുകളിൽ വെള്ളായണി കാർഷിക കോളേജ് യൂണിയനുമായി സഹകരിച്ച് ‘പുനർജ്ജനി ‘ പദ്ധതി നടപ്പാകും. പദ്ധതിയിൽ വീട്ടുകാർ ആവശ്യപ്പെടുന്ന തൈ നടും. തൈകളുടെ മൂന്നു വർഷത്തെ പരിപാലനം കോളേജ് വിദ്യാർഥികൾ ഏറ്റെടുക്കും. സംസ്ഥാനത്തെ വിവിധ ക്ലബുകളുമായി ചേർന്ന് വൃക്ഷതൈ നടൽ , മാലിന്യ നിർമ്മാർജന പ്രവർത്തനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>