Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രവചനാതീത കാലങ്ങളിലെ പ്രവചനീയ ഫലങ്ങള്‍

$
0
0

pravachan

സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രവചനാതീതങ്ങളാണ്. എപ്പോള്‍ എന്ത് മാറ്റമുണ്ടാകുമെന്ന് ആര്‍ക്കും അറിയാനാകില്ല. ചിലപ്പോള്‍ വളര്‍ച്ചാനിരക്ക് കാണിക്കും. ചിലപ്പോള്‍ പെട്ടന്ന് ഇടിവുണ്ടാകാം. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് കോര്‍പ്പറേറ്റ് മേഖലയിലെ സ്ഥാപനങ്ങളെയാണ്. സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടാകുമ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം സാഹചര്യങ്ങളിലും കോര്‍റേറ്റ് സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കാനാകുമെന്നും സ്ഥിരമായ രീതിയില്‍ ലാഭം കൊയ്യാനാകുമെന്നുമാണ് മാനേജ്‌മെന്റ് ഗുരുവും നേതൃത്വ പരിശീലകനുമായിരുന്ന സ്റ്റീവന്‍ ആര്‍. കോവെ അഭിപ്രായപ്പെടുന്നത്.

ഇത്തരം കാര്യങ്ങളെ ആസ്പദമാക്കി സ്റ്റീവന്‍ ആര്‍. കോവെ, ബോബ് വിറ്റ്മന്‍, ബ്രെക് ഇംഗ്ലണ്ട് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗ്രന്ഥമാണ് പ്രഡിക്റ്റബിള്‍ റിസള്‍ട്ട്‌സ് ഇന്‍ അണ്‍പ്രഡിക്റ്റബിള്‍ ടൈംസ്. ഇതിന്റെ മലയാള പരിഭാഷയാണ് പ്രവചനാതീത കാളങ്ങളിലെ പ്രവചനീയ ഫലങ്ങള്‍.

PRAVACHANAഏതു സാഹചര്യത്തിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വിജയിച്ചു നിലകൊള്ളാന്‍ സഹാക്കുന്ന നാല് മര്‍മ്മപ്രധാനമായ തത്ത്വങ്ങള്‍ ഇതില്‍ അവതരിപ്പിക്കപ്പെടുന്നു. മികച്ച പ്രവര്‍ത്തനക്ഷമത, ഉപഭോക്താക്കളില്‍ വിശ്വാസം സൃഷ്ടിക്കല്‍, കുറഞ്ഞ ചിലവില്‍ കൂടുതല്‍ നേട്ടം, ഭയത്തെ ശക്തിയാക്കി മാറ്റുക എന്നീ മാര്‍ഗ്ഗനിര്‍ദേശങ്ങളെപ്പറ്റിയാണ് വിശദമായി പ്രതിപാദിക്കുന്നു.

കാര്യക്ഷമതയോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു ടീമിനെ പടുത്തുയര്‍ത്തുക, ഓഹരി നിക്ഷേപകരിലും ഉപബോക്താക്കളിലും വിശ്വാസ്യത നിലനിര്‍ത്തുക, കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുക, ഭയത്തെ ധൈര്യവും ശക്തിയുമാക്കി മാറ്റാന്‍ ശ്രമിക്കുക എന്നീ കാര്യങ്ങളാണ് കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും ചെയ്യേണ്ട കാര്യങ്ങള്‍.

ഇത്തരത്തില്‍ തയാറെടുപ്പോടെ നിലകൊള്ളുന്ന ഏതൊരു സ്ഥാപനത്തിനും പ്രവചനാതീതമായ കാലങ്ങളില്‍ പോലും പ്രവചനീയമായ ഫലങ്ങള്‍ നേടാനാകുമെന്ന് മാനേജ്‌മെന്റ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പ്രവചനാതീത കാളങ്ങളിലെ പ്രവചനീയ ഫലങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് കാന്താരി ഇന്റര്‍നാഷണല്‍ എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ സോഷ്യല്‍ ഓന്റ്രപ്രണര്‍ഷിപ്പ് സഥാപനത്തില്‍ ഉദ്യോഗസ്ഥനായ സന്തോഷ് ജോര്‍ജ് ജോസഫ് ആണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>