സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ‘ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്മോഹന് സിങ്ങ് ‘ സിനിമയാക്കുന്നു. ഈ ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയായ മന്മോഹനെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടനായ അനുപം ഖേര്‍ ആയിരിക്കുമെന്നാണ് സൂചന.
സുനില്‍ ബൊഹ്റ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിജയ് രത്നാകര്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സല്‍ മേത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കും.
ജീവിച്ചിരിക്കുന്ന ഒരാളായി അഭിനയിക്കുക എന്നത് വെല്ലുവിളിയാണ്. എങ്കിലും മന്മോഹനായി വേഷമിടാന്‍ താന്‍ തയ്യാറാണെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടു. 2019 ലോക്സഭാ ഇലക്ഷനു മുന്‍പായി 2018 ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.