മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പില്‍ മുടങ്ങാതെ വരുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ ഇന്നത്തെ ചിന്താവിഷയമെന്ന ടി ജെ ജെയുടെ പംക്തിക്കായി കാത്തിരിക്കുന്നത് നിരവധിയാളുകളാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരു പോലെ പ്രയോജനകരമായ ടി ജെ ജെയുടെ കുറിപ്പുകള്‍ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതാണ്. ഒപ്പം പല യുവജനസംഘടനകളിലും വേദികളിലും ഈ പംക്തിയില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ചയാക്കാറുമുണ്ട്. മൂല്യച്യുതിയും ധര്‍മ്മക്ഷയവും ആത്മീയമാന്ദ്യവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെസമൂഹത്തില്‍ അല്പാപമായ സല്‍പ്രേരണകള്‍ വളര്‍ത്തുവാന്‍ സഹായിക്കുന്ന ഈ കുറിപ്പുകളല്ലൊം ഉള്‍പ്പെടുത്തി ഇന്നത്തെ ചിന്താവിഷയം എന്ന പേരില്‍തന്നെ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഒരോദിവസവും കൂടുതല്‍ സുന്ദരമാക്കാനായി ജീവിത കഥകളിലൂടെയും കുറേ അനുഭവ പാഠങ്ങളിലൂടെയുമാണ് ടി ജെ ജെ എന്ന ടി ജെ ജോഷ്വാ കുറിപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്തുമസ്-നവവത്സരം- ഈസ്റ്റര്‍, കുടുംബം, പ്രാര്‍ത്ഥന, വിശ്വാസം- പ്രത്യാശ- സ്‌നേഹം,കഷ്ടത- പരിശോധന, അകറ്റേണ്ടദുശ്ശീലങ്ങള്‍, വിജയരഹസ്യം, ആത്മീയ സുകൃതങ്ങള്‍ എന്നിങ്ങനെയാണ് ടി ജെ ജെ വിജയമന്ത്രങ്ങള്‍ കോര്‍ത്തിട്ടിരിക്കുന്നത്.
മനസ്സിന് ഉണര്‍വ്വും ഉന്മേഷവും ആത്മവിശ്വാസവും നല്‍കുന്ന ടി ജെ ജെയുടെ കുറിപ്പുകള്‍ മികച്ച വ്യക്തിത്വം കൈവരിച്ച് ജീവിത വിജയം നേടാനും, മനസ്സ് ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറയ്ക്കാനും, നേരിടുന്ന പ്രതിസന്ധികളില്‍ പതറതെ വിജയിക്കാനും, വിജയകരമായ കുടുംബജീവിതം രൂപപ്പെടുത്താനുമൊക്കെ സഹായകരമായ ചിന്തകള്‍ പകര്‍ന്നുതരുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം സമ്മാനിക്കകാവുന്ന, നിര്‍ദ്ദേശിക്കാവുന്ന പുസ്തകമാണ് ഇന്നത്തെ ചിന്താവിഷയം.
ഇന്നത്തെ ചിന്താവിഷയം കൂടാതെ ഇന്നത്തെ ചിന്താവിഷയം- ഉത്തമജീവിതചിന്തകള്‍, ശുഭചിന്തകള്‍-കൗമാരം വഴിതെറ്റാതിരിക്കാന്‍, ശുഭചിന്തകള്‍- പ്രതിസന്ധികള്‍, ശുഭചിന്തകള്‍ ജീവിതവിജയത്തിന്, ഇന്നത്തെ ചിന്താവിഷയം- പ്രചോദനചിന്തകള്‍ ജീവിത വിജയത്തിന് തുടങ്ങി ഒമ്പതോളം പുസ്തകങ്ങള്‍ ടി ജെ ജെയുടേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.