മത്സരപരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളിൽ നല്ലൊരു ശതമാനം ആവർത്തനമാണ്.ഇത് ഒരു തരത്തിൽ ഉദ്യോഗാർഥികൾക്ക് ഗുണകരമാണ്. ആവർത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചാൽ അനായാസം പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാം. പി എസ് സി നിരന്തരം ആവർത്തിക്കുന്ന 10000 ചോദ്യങ്ങൾ എന്ന പുസ്തകം വർഷങ്ങളായി പി.എസ്.സി പരീക്ഷകൾക്ക് വരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അടങ്ങുന്നതാണ്. പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് വളരെയേറെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണ് പി എസ് സി നിരന്തരം ആവർത്തിക്കുന്ന 10000 ചോദ്യങ്ങൾ.
ഏറ്റവും മഹാനായ മുഗൾ ചക്രവർത്തി അക്ബർ മുതൽ ഒന്നു മുതൽ ആയിരം വരെയുള്ള അക്കങ്ങൾ ഉത്തരങ്ങളായുള്ള നൂറായിരം ചോദ്യങ്ങളാണ് പി എസ് സി നിരന്തരം ആവർത്തിക്കുന്ന 10000 ചോദ്യങ്ങൾ എന്ന ഗ്രന്ഥത്തിലുള്ളത്. ഉത്തരവും അതിന്റെ വിവിധങ്ങളായുള്ള ചോദ്യങ്ങളുമാണ് ഗ്രന്ഥത്തിൽ. കഴിഞ്ഞ 20 വർഷക്കാലയളവിൽ വിവിധ തസ്തികകൾക്കായി നടത്തിയ ആയിരത്തോളം ചോദ്യപേപ്പറുകൾ അപഗ്രഥനം ചെയ്തു തയ്യാറാക്കിയ ഗ്രന്ഥമാണിത്.അതുകൊണ്ടു തന്നെ പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് 100 ശതമാനം വിജയം ഉറപ്പു വരുത്താൻ സാധിക്കുന്ന പുസ്തകമാണ് ഇതെന്ന് നിസ്സംശയം പറയാം
സര്‍ക്കാര്‍ ജോലി നേടുക എന്നത് ഏറ്റവും വലിയ ലക്ഷ്യമായി മാറുന്ന കാലമാണ് ഇത്. സ്റ്റഡി സെന്ററുകളും കറസ്‌പോണ്ടന്‍സ് പദ്ധതികളും കൂണുപോലെ തഴച്ചു വളരുകയാണ്. കനത്ത ഫീസുകള്‍ നല്‍കി മിനക്കെട്ടാലും ഉദ്യോഗത്തിലെത്താന്‍ കഴിയാതെ ആയിരക്കണക്കിനു ഉദ്യോഗാര്‍ത്ഥികള്‍ നിരാശരാകുന്നു. വിഷയങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി പഠിക്കാനും അവ ഓര്‍മ്മയില്‍ നിര്‍ത്താന്‍ കഴിയാത്തതുമാണ് കാരണം.
ഡി സി ബുക്‌സിന്റെ ഐ റാങ്ക് ഇംപ്രിന്റ്ില്‍ ഇറങ്ങുന്ന പുസ്തകങ്ങള്‍ മാറ്റങ്ങളെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയിട്ടുള്ളവയാണ്. സുകുമാർ തയ്യാറാക്കിയ പി എസ് സി നിരന്തരം ആവർത്തിക്കുന്ന 10000 ചോദ്യങ്ങൾ എന്ന പുസ്തകം മത്സാര്‍ത്ഥികള്‍ ആവേശപൂര്‍വ്വം എറ്റു വാങ്ങിയ പുസ്തകമാണ്. പുസ്തകം ഇപ്പോൾ ആറാമത്തെ പതിപ്പിലേയ്ക്കു കടന്നിരിക്കുകയാണ്
ഇന്ത്യാചരിത്രം, ഭൗതിക ശാസ്ത്രം, കേരള ചരിത്രം, കേരള സംസ്‌കാരം, മലയാള ഭാഷ, ലോക ചരിത്രം, ഭൂമി ശാസ്ത്രം, സയന്‍സ്, ചലച്ചിത്രം, കായികം, ഗണിതം തുടങ്ങിയ സമസ്തമേഖലകളില്‍നിന്നും പി.എസ്.സി സ്ഥിരമായി ചോദിക്കാറുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അവ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്നു . സര്‍ക്കാര്‍ ഉദ്യോഗം ഒരു ബാലികേറാമല അല്ലാതാകുന്നുവെന്ന് പി എസ് സി നിരന്തരം ആവർത്തിക്കുന്ന 10000 ചോദ്യങ്ങൾ എന്ന പുസ്തകം കാട്ടിത്തരുന്നു.