Image may be NSFW.
Clik here to view.
സൂപ്പര്‍വുമണ്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ ഹാസ്യരസ പ്രാധാന്യമുള്ള ഹ്രസ്വ വിഡിയോകള്‍ നിര്‍മ്മിച്ച് ലോകശ്രദ്ധനേടിയ ലില്ലി സിങ് പ്രഥമ പുസ്തകവും ലോകശ്രദ്ധനേടുന്നു. ഹൗ ടു ബി എ ബൗസ് : എ ഗൈഡ് ടു കോണ്‍കറിങ് ലൈഫ് എന്ന് പേരില്‍ എഴുതിയിരിക്കുന്ന പുസ്തകത്തെ ഉപാധികളോ മുന്‍വിധികളോ ഇല്ലാതെയെ സമീപിക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് ലില്ലി സിങ് തുടങ്ങുന്നത്. സ്വന്തം ജീവിതത്തിന്റെ വെറുമൊരു യജമാനന്‍ എന്നുള്ളതിനുപരി ജീവിതത്തിന്റെ ജേതാവാകുന്നതെങ്ങനെ എന്നാണ് ലില്ലി ഇവിടെ വിവരിക്കാന്‍ മുതിരുന്നത്. നാലുഭാഗങ്ങളായി തിരിച്ച ഈ പുസ്തകം സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കി തന്നെയാണ് ലില്ലി എഴുതിയിരിക്കുന്നത്.
Image may be NSFW.
Clik here to view.ഇതില്‍ അവര്‍ തന്റെ ഭയങ്ങളും, വ്യാകുലതകളും അരക്ഷിതത്വവും പൂര്‍ണ സത്യസന്ധതയോടെ ചര്‍ച്ച ചെയ്യുകയും അതിനെയൊക്കെ തരണം ചെയ്ത രീതികള്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വരിക്കാര്‍ക്ക് സുപരിചിതമായ നര്‍മ്മത്തിലൂടെയാണ് എഴുത്തുകാരി ഇതെല്ലാം പറഞ്ഞിരിക്കുന്നു എന്നത് വായനക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. സംസാരഭാഷയില്‍ തന്നെ എഴുതിയിരിക്കുന്ന ഈ പുസ്തകം എളുപ്പത്തില്‍ വായിച്ചുപോകാവുന്ന ഒന്നാണ്. 320 താളുകളുള്ള ഈ പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ആറാട്ടാണ്. ആര്‍ട്ട് പേപ്പറും മള്‍ട്ടികളര്‍ പ്രിന്റിങ്ങും പുസ്തകത്തിന്റെ സംവേദനക്ഷമത കൂട്ടുന്നു. ജീവിത വിജയത്തിലേക്ക് ഒരിക്കലും ഒരു എളുപ്പവഴി ഇല്ല. അതുകൊണ്ടു തന്നെ ആദ്യ രണ്ടു ഭാഗങ്ങളില്‍ വിജയത്തിന് മുന്നോടിയായി ഗ്രഹണശക്തിയും ബുദ്ധിയും പാകപ്പെടുത്താനുള്ള വഴികള്‍ വിവരിക്കുന്നു.
മൂന്നാം ഭാഗം വ്യക്തിത്വത്തിലുള്ള സമാനതകള്‍ തിരിച്ചറിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നാലാം ഭാഗത്തിലാണ് വിജയത്തിനാവശ്യമായ ശക്തമായ മൂല്യങ്ങളെയും പോസിറ്റീവായ മനോഭാവത്തിന്റെ പ്രസക്തിയെയുംപറ്റി പ്രതിപാദിക്കുന്നത്. ജീവിതവിജയത്തിന് വഴി കാട്ടുന്ന പുസ്തകങ്ങള്‍ വിപണിയില്‍ ധാരാളമുണ്ടെങ്കിലും ഇത്രയും സംവേദനാത്മകമായ ഒന്ന് ഇതാദ്യമാകാന്‍ ഇടയുണ്ട്. ഇത് മില്ലിനിയല്‍ തലമുറ എന്നറിയപ്പെടുന്ന, റാപ്പും, ഹിപ്‌ഹോപ്പും, വീഡിയോ ഗെയിമും, സെല്‍ഫിയും ഒക്കെ ഇഷ്ടപ്പെടുന്ന പുതിയ തലമുറയെ മനസ്സില്‍ കണ്ട് അവരിലൊരാള്‍ അവര്‍ക്കുവേണ്ടി എഴുതിയ ഒരു വര്‍ണശബളമായ തന്നെയാണെന്നാണ് പൊതു അഭിപ്രായം.
ആക്ഷേപഹാസ്യവും താന്‍ കണ്ടുമുട്ടുന്ന താരങ്ങളുമായുള്ള കൊച്ചുവര്‍ത്തമാനങ്ങളും നിറഞ്ഞ സൂപ്പര്‍വുമണ്‍ എന്ന യൂട്യൂബ് ചാനലിന് ഇന്ന് ഒരു കോടിയിലേറെ വരിക്കാര്‍ ഉണ്ട്. ഈ യൂട്യൂബ് ചാനലിന്റെ പ്രസിദ്ധിയില്‍ നിന്നുകൊണ്ടാണ് ലില്ലി തന്റെ ആദ്യ പുസ്തകമായ ഹൗ ടു ബി എ ബൗസ് : എ ഗൈഡ് ടു കോണ്‍കറിങ് ലൈഫ് എഴുതുന്നതും. കാനഡയില്‍ ജനിച്ചുവളര്‍ന്നെങ്കിലും ഇന്ത്യന്‍ വംശജയും പഞ്ചാബിയുമാണ് ലില്ലി സിങ്. അതുകൊണ്ടുതന്നെ പഞ്ചാബികളുടെ സ്വതസ്സിദ്ധമായ ആഘോഷത്തിമിര്‍പ്പാര്‍ന്ന ശൈലി എഴുത്തിലും പ്രതിഫലിക്കുന്നുണ്ട്.