നീണ്ട വേനലവധികഴിഞ്ഞു സ്‌കൂള്‍ തുറന്നു..കൊച്ചുകൂട്ടുകാര്‍ പുത്തനുടുപ്പും ബാഗും, കുടയും പുസ്തകങ്ങളുമൊക്കയായി സ്‌കൂളില്‍ പോയിത്തുടങ്ങി. പുതിയപാഠങ്ങളും കഥകളും പഠിച്ചുതുടങ്ങി. കൊച്ചുകൊച്ചു കുട്ടിക്കവിതകളും കഥകളും ഒക്കെ ഇനിയും പഠിക്കാനിരിക്കുന്നു..എല്‍കെജി, യുകെജി കുട്ടികള്‍ക്കും ഒന്നാംക്ലസിലെ കുട്ടികള്‍ക്കും, അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ച കുട്ടികള്‍ക്കുമൊക്കെ വായിച്ചുരസിക്കാനായി ഡി സി ബുക്‌സ് മാമ്പഴം നിരവധി പുസ്തകങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തി, കാക്കയുടെയും പൂച്ചയുടെയും മുയലിന്റെയും ഒക്കെ നിരവധി കുട്ടിക്കഥകളാണ് സമാഹരിച്ച് പുറത്തിറക്കിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളും ഉള്‍പ്പെടുത്തി, കാക്കയുടെയും പൂച്ചയുടെയും മുയലിന്റെയും ഒക്കെ നിരവധി കുട്ടിക്കഥകളാണ് സമാഹരിച്ച് പുറത്തിറക്കിയിരിക്കുന്നത്.
കുട്ടൂകാര്‍ക്ക് ഉറക്കെ വായിച്ചുകൊടുക്കാനും തനിയെ വായിക്കാനും പാകത്തില്‍ തയ്യാറക്കിയ പുസ്തകങ്ങളില്‍ നീലക്കുറുക്കന്‍, കുഞ്ഞിപ്പാറു എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണികളിലെത്തിയിട്ടുണ്ട്. കെ ശ്രീകുമാര്‍, ആബിദാ യൂസഫ്, ആര്‍ രാംദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ കഥപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
നന്മയുടെയും ശരിയുടെയും നീതിയുടെയും നല്ലപാഠങ്ങള്‍ പറഞ്ഞുതരുന്ന ഏഴുകഥകളാണ് രണ്ടു പുസ്തകത്തിലുമായി നല്‍കിയിരിക്കുന്നത്. കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും, കുട്ടിപ്രാവും അനിയത്തിപ്രാവും, പായസം കുടിച്ച കുഞ്ഞുപ്രാവ് എന്നീ രസകരമായ മൂന്നകഥകളാണ് ആബിദാ യൂസഫ്, ആര്‍ രാംദാസ് എന്നിവര്‍ പുരാഖ്യാനം ചെയ്ത കുഞ്ഞിപ്പാറുവുവില്‍ ഉള്ളത്. “മിടുക്കിക്കാക്കച്ചി, നീലക്കുറുക്കന്‍, ഈച്ചയും പൂച്ചയും, ചന്ദ്രനിലെ മുയല്‍” എന്നീ കുട്ടിക്കഥകളാണ് നീലക്കുറുക്കനില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നത്.
അഭിലാഷ് എന്‍, സിധീഷ് കോട്ടാമ്പ്രം, അനില്‍ നാരായണന്‍, ജാഫര്‍ എം എസ് എന്നിവരാണ് കുഞ്ഞിപ്പാറുവിന്റെയും കുട്ടിപ്രാവിന്റെയും നീലക്കുറുക്കന്റെയും, മിടുക്കിക്കാക്കച്ചിയുടെയുമക്കെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.