Image may be NSFW.
Clik here to view.
ലോക ചരിത്രത്തിലെ തന്നെ അപൂർവ്വമായ മാനുഷിക സംരംഭങ്ങളിലൊന്നായ സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപം : ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം എന്ന പുസ്തകത്തിൽ പ്രഗല്ഭമായി അനാവവരണം ചെയ്യപ്പെടുന്നത്. പ്രായേണ ഏതു സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയുടെയും കൗതുകമുണർത്തുന്നതാണ് ആ സാഗ. ആ കൗതുകത്തെ അണയനാനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകുവാനും ഇതുപോലൊരു ഗ്രന്ഥത്തിന്റെ നിർമ്മിതിയിലെത്തിക്കുവാനും സാധിച്ചു എന്നുള്ളതാണ് എഴുത്തുകാരി സി എസ് മീനാക്ഷിയുടെ നേട്ടം എന്നാണ് പുസ്തകത്തെ കുറിച്ചുള്ള എഴുത്തുകാരന്‍ ആനന്ദിന്റെ അഭിപ്രായം.
ഏതെങ്കിലും ഒരു സര്‍വ്വേയെക്കുറിച്ച് കേള്‍ക്കാതെ ഒരു ദിവസത്തെ ജീവിതം തള്ളിനീക്കാനാവില്ല. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി ആയിരക്കണക്കിന് പ്രമുഖ സര്‍വ്വേകളും അതിലധികം ചെറു സര്‍വ്വേകളും കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ നടന്നുകഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനം സര്‍വെ ഓഫ് ഇന്ത്യ എന്ന ഇന്ത്യന്‍ ഭൂപടനിര്‍മ്മാണമാണ്. ഇന്നത്തെ സംവിധാനങ്ങളൊന്നുമില്ലാതെ, മനുഷ്യശേഷി മാത്രം ആധാരമാക്കി നിര്‍മ്മിച്ച ഭൂപടത്തിന്റെ വിസ്മയ ചരിത്രം പരിശോധിക്കുന്ന പുസ്തകമാണ് ഭൗമചാപം : ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം.
Image may be NSFW.
Clik here to view.മലമ്പനിയും വസൂരിയും വന്യമൃഗാക്രമണങ്ങളും വിഷം തീണ്ടലും പട്ടിണിയും അത്യദ്ധ്വാനവും ദുസ്സഹമായ കാലാവസ്ഥയും ദുഷ്‌കരമായ യാത്രയും കാരണം മരിച്ചുപോയ തൊഴിലാളികളും വിജനതകളില്‍ ജീവിച്ച് മാനസികാപഭ്രംശം സംഭവിച്ച സര്‍വ്വേയര്‍മാരും അടക്കം അനേകായിരങ്ങളുടെ ശ്രമഫലമാണ് ഇന്ന് നാം കാണുന്ന ഓരോ ഭൂപടവുമെന്ന് ഭൗമചാപം : ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം എന്ന പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരത്തിലൊരു പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്.
തദ്ദേശ സ്വയം ഭരണവകുപ്പില്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ മീനാക്ഷി സി.എസ് ആണ് ഭൗമചാപം : ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം എന്ന പുസ്തകം തയ്യാറാക്കിയത്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അവര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര, സംസ്ഥാന ജലസേചനവകുപ്പ് എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്.