സംസ്ഥാനരൂപീകരണത്തിന്റെയും മലയാള സാഹിത്യസഞ്ചാരത്തിന്റെയും പിന്നില്‍ പ്രധാന ശക്തിയായി പ്രവര്‍ത്തിച്ച സമസ്ത കേരള സാഹിത്യ പരിഷത് നവതിയുടെ നിറവില്‍ എത്തിനില്‍ക്കുകയാണ്. അതിനോടനുബന്ധിച്ച് ഒരുവര്‍ഷം സംസ്ഥാനമൊട്ടാകെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിന്നത്. അതിനോടനുബന്ധിച്ച് ഓഗസ്റ്റില്‍ ആരംഭിച്ച പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും നവതി പുരസ്‌കാര സമര്‍പ്പണവും ജ്ഞാനപീഠ ജേതാവും പ്രമുഖ കന്നട എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യാക്ഷനുമായ ഡോ ചന്ദ്രശേഖര കമ്പാര്‍ നിര്‍വ്വഹിക്കും. സെപ്റ്റംബര്‍ 17ന് 10 മണിക്ക് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമം (ബി ടി എച്ച്) ഹളിലാണ് ഉദ്ഘാടന ചടങ്ങുകള്‍.
ഡോ. എം ലീലാവതിയുടെ അധ്യക്ഷതയില്‍ നവതിയാഘോഷത്തിന്റെ ഉദ്ഘാടനചടങ്ങില്‍ അമ്പതിനായിരം രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന നവതി പുരസ്‌കാരം മുഖ്യാതിഥിയായെത്തുന്ന കഥാകാരന്‍ ടി പത്മനാഭന്‍ കവി ചെമ്മനം ചാക്കോയ്ക്കും അക്കിത്തത്തിനും സമ്മാനിക്കും. കെ മോഹനവര്‍മ്മ, എസ് രമേശന്‍ എന്നിവര്‍ ആശംസകളറിയിക്കും.
തുടര്‍ന്ന് ഉള്ളൂരിന്റെ പ്രേമസംഗീതത്തെ അവലംബമാക്കിയുള്ള സാഹിത്യ പരിപാടി -സാഹിത്യ സംഗീതാവിഷ്‌ക്കാരം ഡോ മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കും. തുടര്‍ന്ന് 21-ാം നൂറ്റാണ്ടിലെ മലയാള സാഹിത്യം എന്ന വിഷയത്തില്‍ നടക്കുന്ന സാഹിത്യ സെമിനാര്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി പവിത്രന്‍, എം വി ബെന്നി, കെ എ സെബാസ്റ്റിയന്‍, വി വിജയകുമാര്‍, ഇ പി ശ്രീകുമാര്‍ എസ് കലേഷ് എന്നിവര്‍ പ്രഭാഷണം നടത്തും. ബാലചന്ദ്രന്‍ വടക്കേടത്ത് അധ്യക്ഷനാകും.
The post സമസ്ത കേരള സാഹിത്യ പരിഷത് നവതിയാഘോഷവും പുരസ്‌കാര സമര്‍പ്പണവും appeared first on DC Books.