Image may be NSFW.
Clik here to view.സ്വന്തം കുഞ്ഞിനെ കാത്തുകൊള്ളേണമെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ നന്നായി പഠിക്കണമെന്നും നല്ല നിലയിലെത്തണമെന്നും നല്ല ജീവിതം കിട്ടണമെന്നും പ്രാര്‍ത്ഥിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാവില്ല. എന്നാല്‍ അതിനായി നമുക്ക് എന്തുചെയ്യാന്‍ പറ്റും? കുട്ടികളെ എങ്ങനെ വളര്‍ത്തണം?, എങ്ങനെ അവരുടെ കഴിവുകള്‍ വളര്‍ത്തണം?, ചീത്തസ്വഭാവങ്ങള്‍ മാറ്റി എങ്ങനെ നല്ല സ്വഭാവം വളര്‍ത്തിയെടുക്കണം?…. അങ്ങനെ നിരവധി ചോദ്യങ്ങളാണ് രക്ഷകര്‍ത്താക്കള്‍ക്ക് മുന്നിലുള്ളത്. നല്ല രക്ഷിതാവും വിജയിക്കുന്ന രക്ഷിതാവുമാകാന്‍ ശാസ്ത്രീയമായ ധാരണകള്‍ കൂടിയേ തീരൂ. അതിന് സഹായിക്കുന്ന പുസ്തകമാണ് നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം.
ഓമനിക്കുകയും ആഹാരം കൊടുക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുകയും സ്‌ക്കൂളില്‍ ചേര്‍ക്കുകയുമൊക്കെ ചെയ്തതുകൊണ്ടുമാത്രം കുട്ടിയുടെ ശരിയായ വളര്‍ച്ച ഉറപ്പാകുന്നില്ല. കുട്ടികളെ മികച്ചവരാക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്യം നന്നാവണം. നമ്മുടെ പൊട്ടിത്തെറികളും കള്ളത്തരങ്ങളും മറ്റും കുട്ടികള്‍ അനുകരിക്കുമെന്ന ബോധം മാതാപിതാക്കള്‍ക്കുണ്ടാവണം. മാതാപിതാക്കളുടെ സത്യസന്ധത, സ്‌നേഹം, ധീരത, സഹാനുഭൂതി, ശാന്തമായ പെരുമാറ്റം, ശുഭാപ്തിവിശ്വാസം തുടങ്ങിയവയോക്കെ കുട്ടികള്‍ മനസ്സിലാക്കും. അവര്‍ അത് അനുകരിക്കും. പഠിക്കും. ഈയൊരു കാഴ്ചപ്പാടില്‍ കുട്ടികളുടെ മനസ്സ് തൊട്ടറിഞ്ഞ എഴുത്തുകാരനായ പ്രൊഫ. എസ് ശിവദാസ് തയ്യാറാക്കിയ ഗ്രന്ഥമാണ് നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം.
നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം എന്ന പുസ്തകം ഗര്‍ഭകാലം മുതല്‍ കുട്ടിയുടെ ഓരോ വളര്‍ച്ചാപടവുകളെയും കുറിച്ച് ലളിതമായി അപഗ്രഥിക്കുന്നു. മൂല്യബോധനം, വ്യക്തിത്വവികസനം, ഭാഷാപഠനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ശാസ്ത്രകൗതുകം, പഠനത്തില്‍ പോസിറ്റീവ് തിങ്കിങ്, ഫ്‌ലാഷ് കാര്‍ഡ് ടെക്‌നോളജി, പഠനവും പരീക്ഷയും, ടൈം മാനേജ്‌മെന്റ്, വായനാശീലം തുടങ്ങി കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശകമാകുന്ന വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പുസ്തകം എല്ലാ മാതാപിതാക്കള്‍ക്കുമുള്ള ഒരു പാഠ്യപദ്ധതിയാണ്.
Image may be NSFW.
Clik here to view.അമ്മയാകും മുമ്പ് ഇതോ ഇതുപോലൊരു പുസ്തകമോ കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ആകുലപ്പെട്ട ഡോ. എം.ലീലാവതിയുടെ വാക്കുകളാണ് ഈ പുസ്തകത്തിന്റെ ഏറ്റവും മികച്ച സാക്ഷ്യപത്രം. 2015ല്‍ ഡി സി ബുക്‌സ് ലൈഫ് ഇംപ്രിന്റിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശിശുപരിപാലനവും തുടര്‍ന്നുള്ള കുട്ടിയുടെ പഠനവും ഏറ്റവും മികച്ച രീതിയില്‍ വേണമെന്നാഗ്രഹിക്കുന്ന പുതുതലമുറയില്‍പ്പെടുന്ന മാതാപിതാക്കള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച പുസ്തകത്തിന്റെ മൂന്നാം
പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
കോട്ടയം സി.എം.എസ്. കോളേജില്‍ അദ്ധ്യപകനായിരുന്ന പ്രൊഫ. എസ്.ശിവദാസ്യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്റര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ സ്ഥാപക സെക്രട്ടറി, പരിഷത് പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍, വിശ്വവിജ്ഞാനകോശം കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സിന്റെ ചീഫ് എഡിറ്ററാണ് അദ്ദേഹം.
കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. എസ്.ശിവദാസ് കഥകള്‍, നാടകങ്ങള്‍, നോവലുകള്‍, ശാസ്ത്രലേഖനങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ശാഖകളിലുള്ള നൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. യാത്രാവിവരണ വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാര്‍ഡ്, കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ അവാര്‍ഡ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി കമ്യൂണിക്കേഷന്റെ ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളപ്രൊഫ.എസ്.ശിവദാസിന് 2015ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിക്കുകയുണ്ടായി.
The post നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം? appeared first on DC Books.