ബിരുദമുള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡിന് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഏഴാം ക്ലാസ്സ് വിജയമാണ് അടിസ്ഥാന യോഗ്യത. 117 തസ്തികകളിലേയ്ക്കാണ് കേരള പി എസ് സി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയും ഇതിലുണ്ട്. ജൂലായ് അഞ്ച് വരെ അപേക്ഷിക്കാവുന്നതാണ്. ഒപ്പം ജൂണ്‍ 17ന് LDC പരീക്ഷയും ആരംഭിക്കുകയാണ്. ആഗസ്ത് 26നു അവസാനിക്കുന്ന പരീക്ഷാചക്രം തുടങ്ങുന്നത് തിരുപനന്തപുരം, മലപ്പുറം ജില്ലകളിലൂടെയാണ്.
അവസരങ്ങളുടെ ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് ഓരോ മത്സരാര്‍ത്ഥികളുടേയും കടുത്ത തീരുമാനമീയിരിക്കണം. കഴിഞ്ഞ 20 വര്‍ഷമായി സൗജന്യമായി പി എസ് സി പരീക്ഷകള്‍ക്ക് ഫോണിലൂടെയും നേരിട്ടും പരിശീലനം നല്‍കുന്ന ജയ്കര്‍ തലയോലപ്പറമ്പിന്റെ പി എസ് സി പരീക്ഷാസഹായി പ്രസിദ്ധീകരിച്ചിരിക്കുന്നു. PSC പരീക്ഷകള്‍ക്ക് പ്രിയപ്പെട്ട ചോദ്യങ്ങള്‍ എന്ന പുസ്തകത്തിലൂടെ ലക്ഷോപലക്ഷം മത്സരാര്‍ത്ഥികളിലേയ്ക്ക് അറിവിന്റെ വെളിച്ചം പകരുകയാണ്ജയ്കര്‍. പരീക്ഷകളെ വ്യത്യസ്തമായ രീതിയില്‍ സമീപിച്ച് ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ വിജയം ഉറപ്പാക്കാന്‍ സഹായിക്കുന്ന പുസ്തകമാണിത്.
അറിയാത്ത കാര്യങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത് വിണ്ടും വീണ്ടും കേട്ട് പഠിക്കണം, മുന്‍വര്‍ഷചോദ്യങ്ങള്‍ ശേഖരിച്ച് 1 മണിക്കൂര്‍ കൊണ്ട് ചെയ്ത് നോക്കുക, പല വിഭാഗങ്ങളായി വിഭജിച്ച് പഠിക്കുക, പരമാവധി റിവിഷന്‍ നടത്തുക തുടങ്ങിയ ടിപ്‌സുകളും ജയ്കര്‍ പങ്ക് വയ്ക്കുന്നു.