”എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം” എന്ന കവിവാക്യംപോലെ ചെറുതും വലുതുമായ നിരവധി ജീവജാലങ്ങളും നമ്മുടെ ചുറ്റുവട്ടത്ത് വസിക്കുന്നുണ്ട്. അവ കരയിലും കടലിലും വായുവിലുമെല്ലാം വിഹരിക്കുന്നു. നടക്കുന്നവയും നീന്തുന്നവയും പറക്കുന്നവയും,എന്തിന് ഉപദ്രവകാരിയും നിരുപദ്രവകാരിയുമെല്ലാം ഇതില്‍പ്പെടുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍പ്രകാരം ജൈവമണ്ഡലത്തില്‍ 8.7 ദശലക്ഷം വിഭിന്ന ജീവജാലങ്ങളുണ്ട്.സസ്യങ്ങളല്ലാത്ത എല്ലാ ജീവജാലങ്ങളെയും പൊതുവേ ജന്തുക്കള്‍ എന്നാണ് ജീവശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്നത്.
എണ്ണത്തിലെ ബാഹുല്യവും ജാതിയിലെ വൈവിധ്യവും നിരീക്ഷണത്തിലെ അപ്രായോഗികതയും ലഭ്യതയിലെ കുറവും തുടങ്ങിയ അനേകം കാരണങ്ങള്‍ക്കൊണ്ട് ഇവയെക്കുറിച്ച് താരതമ്യേന കുറച്ച് പഠനങ്ങളെ നടന്നിട്ടുള്ളു.ആതിനാല്‍ തന്നെ ഇവ വിഷയമായിട്ടുള്ള പുസ്തകങ്ങളും വിരലിലെണ്ണാവുന്നതേയുള്ളു. പ്രത്യേകിച്ച് മലയാളത്തില്‍ ഇത്തരം ജീവികളുടെ സമഗ്രമായ ഒരു പഠനംനടത്തിയിട്ടുള്ള പുസ്തകം ഇതുവരെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. എന്നാല്‍ അതിനുള്ള പരിഹാരവുമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് കേരളത്തിലെ ചെറുജീവികള്‍. കേരളത്തിന്റെ മണ്ണില്‍ ജീവിക്കുന്ന ഒട്ടനവധി ചെറുജീവികളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
സസ്യശാസ്ത്രത്തില്‍ എംഫില്‍,പിഎച്ച്ഡി എടുത്ത, പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളിയായ ഡോ ടി ആര്‍ ജയകുമാരി, എഴുത്തുകാരനും പരിസ്ഥിതിസ്‌നേഹിയുമായ ആര്‍ വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേരളത്തിലെ ചെറു ജീവികള്‍ എന്ന പുസ്തകം തയ്യാറാക്കിയത്. അട്ട മുതല്‍ സ്റ്റാഗ് വണ്ടുവരെയുള്ള നിരവധി ചെറിയ ജീവികളാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്. ജീവികളുടെ ശാസ്ത്രീയനാമം ഉള്‍പ്പടെയുള്ളകാര്യങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകംതോന്നുന്ന ഈ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രസ്‌നേഹികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നവയാണ്.