Image may be NSFW.
Clik here to view.സഞ്ചാരസാഹിത്യത്തിന് മലയാള ഭാഷയിൽ ഒട്ടും പഞ്ഞമില്ല. പണ്ട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞു , ഒന്നേകാൽ കോടി മലയാളികളിൽ ഇനി ജീവചരിത്രമെഴുതാത്തവരായി ആരുമില്ല എന്ന്. അന്ന് കേരളത്തിലെ ജനസംഖ്യ അതായിരുന്നു. ഇന്ന് മൂന്നേകാൽ കോടി മലയാളികളിൽ സഞ്ചാരസാഹിത്യമെഴുതാത്തവരായി ആരുണ്ട് എന്ന് ബഷീറിനെ അനുകരിച്ചുംകൊണ്ട് ഒരു അത്യുക്തി തട്ടിവിടാവുന്നതാണ്. അത്രയേറെയുണ്ട് സഞ്ചാര സാഹിത്യം.
എന്നാൽ നമ്മുടെ കുട്ടികൾക്കായി ഒരു സഞ്ചാരകൃതി രചിക്കണമെന്ന് ഇതുവരെ ആർക്കും തോന്നിയില്ല. സാഹിത്യത്തിലെ ആ കുറവും ഇപ്പോൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പ്രൊഫ. എസ് ശിവദാസ് രചിച്ച ‘രണ്ടു കാന്താരികുട്ടികൾ അഗ്നിപർവ്വതത്തിൽ എന്ന യാത്രാവിവരണം എക്കാലത്തും കുട്ടികൾക്ക് മുൻഗണന നൽകികൊണ്ട് ശാസ്ത്രവിഷയങ്ങളും മറ്റും കഥകളാക്കി രസിപ്പിച്ച് പഠിപ്പിക്കുന്നു.Image may be NSFW.
Clik here to view.
കുട്ടികളെ അത്ഭുതങ്ങളിലേക്ക് ക്ഷണിക്കുന്ന ഒരു യാത്രാവിവരണമാണിത്. ഒരിടത്തും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത വിസ്മയലോകത്തേക്കാണ് ഈ പുസ്തകം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇന്തോനേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും അവിടുത്തെ ജീവിതവുമെല്ലാം ഒരു മാന്ത്രിക കഥപോലെ എസ് ശിവദാസ് വിവരിക്കുന്നു. കുട്ടികളുടെ മനസറിഞ്ഞ് അവരുടെ ആകാംക്ഷകളെയും ചിന്തകളെയും തൊട്ടുണർത്തുന്ന ഹൃദ്യമായ ആഖ്യാനമാണ് ‘രണ്ടു കാന്താരികുട്ടികൾ അഗ്നിപർവ്വതത്തിൽ എന്ന ഈ പുസ്തകത്തിൽ. ഒരു ഡി സി ബുക്സ് മാമ്പഴം പ്രസിദ്ധീകരണമാണ് ഈ പുസ്തകം
കോട്ടയം സിഎംഎസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. എസ് ശിവദാസ് കേരള ശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറി , യുറീക്ക , ശാസ്ത്രകേരളം , ബാലശാസ്ത്രം , എങ്ങനെ എങ്ങനെ ? എന്നിവയുടെ എഡിറ്റർ , എം ജി യൂണിവേഴ്സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വെറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രൊഫ. എസ് ശിവദാസ് ഇപ്പോൾ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ ആണ്. കഥകൾ , നാടകങ്ങൾ , നോവലുകൾ , ശാസ്ത്രലേഖനങ്ങൾ , പഠനപ്രവർത്തനങ്ങൾ തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് അദ്ദേഹത്തിന്റെ രചനകൾ. ഭാരത സർക്കാരിന്റെയും , കേരള സർക്കാരിന്റെയും നിരവധി ബാലസാഹിത്യ അവാർഡുകളും , ശാസ്ത്രസാഹിത്യ അവാർഡുകളും , സ്കോളർഷിപ്പുകളും ലഭിച്ചിട്ടുണ്ട്.