പാലക്കാടുള്ള തസ്രാക്ക് എന്ന, ഖസാക്കിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരേണ്ടത് കരിമ്പനകളെയാണ്. എന്നാല്‍ മറ്റേതു മരത്തെയും പോലെ, കരിമ്പനകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍, ‘മരസേന’, മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചത്, കരിമ്പനക്കൊരണ്ടി(കരിമ്പന വിത്ത്) തസ്രാക്കില്‍ നട്ടുപിടിപ്പിച്ചായിരിക്കണം ഒ വി വിജയനേയും മലയാളത്തിന്റെ അഭിമാനമായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തേയും നമ്മള്‍ സ്‌നേഹിക്കേണ്ടത് എന്നായിരുന്നു.
ജൂണ്‍ 18 ഞായര്‍ കൃത്യം എട്ട് മണിക്ക് കരിമ്പന വിത്ത് നടല്‍ ഖസാക്കില്‍ ആരംഭിച്ചിരിക്കും. ‘കൂട്’ നഗരിപ്പുറവും ‘മരസേന’യും ചേര്‍ന്ന് നടത്തുന്ന ‘കരിമ്പന നട്ട്, ഖസാക്കിന്റെ ഇതിഹാസം വായിക്കല്‍’ പദ്ധതിയിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
നമ്മള്‍ക്ക് കരിമ്പന നടാം, മഴ നനയാം, പാട്ടു പാടാം, ചര്‍ച്ച ചെയ്യാം.പതിനെട്ടാം തിയ്യതി പാലക്കാട്ടെ ഖസാക്കിലേക്ക്..പോരൂ…!